• Logo

Allied Publications

Americas
സ​പ്ലൈ ലൊ​ജി​സ്റ്റി​ക്സ് മ​ല​യാ​ളി കു​ടും​ബ വാ​ർ​ഷി​കം വ​ൻ വി​ജ​യം
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ലെ സ​പ്ലൈ ലൊ​ജി​സ്റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ​യും വി​ര​മി​ച്ച​വ​രു​ടേ​യും കു​ടും​ബ​സം​ഗ​മം പോ​ർ​ട്ട്ചെ​സ്റ്റ​റി​ലെ നൈ​റ്റ്സ് ഓ​ഫ് കൊ​ളം​ബ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​വം​ബ​ർ 5 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചെ​റി​യാ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് ഒ​ല​ഹ​ന്നാ​ൻ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജ​യ​പ്ര​കാ​ശ് നാ​യ​ർ, ട്ര​ഷ​റ​ർ ജേ​ക്ക​ബ് ചാ​ക്കോ, സെ​ൽ​വി കു​ര്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു​കൊ​ണ്ട് ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചെ​റി​യാ​ൻ സ​ദ​സ്‌​സി​ന് സ്വാ​ഗ​ത​മോ​തു​ക​യും ത​ന്നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​വാ​ൻ യു​വ​ത​ല​മു​റ മു​ന്പോ​ട്ടു വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച ജ​യിം​സ് എ​ബ്ര​ഹാം, ജോ​സ് ജോ​ണ്‍, രാ​ജു പി ​എ​ബ്ര​ഹാം, മാ​ത്യു മേ​ലേ​ത്ത്, മാ​ത്യൂ​സ് തെ​ക്കു​മ​റ്റ​ത്തി​ൽ, മാ​മ്മ​ൻ മാ​ത്യു, അ​ല​ക്സ് തോ​മ​സ്‌​സ്, കു​ര്യ​ൻ ത​ട​ത്തി​ൽ, ജോ​ണ്‍ തോ​മ​സ്, സ​ണ്ണി വ​ർ​ഗീ​സ്, ജോ​സ​ഫ് കെ ​ജോ​ണ്‍ എ​ന്നി​വ​ർ​ക്ക് പ്ര​ശം​സാ ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് ഒ​ല​ഹ​ന്നാ​ൻ, ആ​മോ​സ് മ​ത്താ​യി, എം.​വി കു​ര്യ​ൻ, കെ.​ടി മാ​ത്യു, ട്ര​ഷ​റ​ർ ജേ​ക്ക​ബ് ചാ​ക്കോ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

അ​മേ​രി​ക്ക​യി​ലൊ​ട്ടാ​കെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​ൻ ടോം ​അ​ജി​ത് ആ​ന്‍റ​ണി വി​വി​ധ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ജ​യ​പ്ര​കാ​ശ് നാ​യ​ർ, ജ​യിം​സ് മാ​ത്യു എ​ന്നി​വ​ർ ക​വി​താ​ലാ​പ​നം ന​ട​ത്തി.

ട്ര​ഷ​റ​ർ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​രു​ണ്‍ അ​ച്ച​ൻ​കു​ഞ്ഞ് (പ്ര​സി​ഡ​ന്‍റ്), റി​നോ​ജ് കോ​രു​ത് (സെ​ക്ര​ട്ട​റി), തോ​മ​സ് സാ​മു​വേ​ൽ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ജ​യ​പ്ര​കാ​ശ് നാ​യ​ർ (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), ജേ​ക്ക​ബ് ചാ​ക്കോ (ട്ര​ഷ​റ​ർ) എ​ന്നി​വ​രേ​യും, നോ​ർ​ത്തി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ളാ​യി സു​ഭാ​ഷ് ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് ഗ്രി​ഗോ​റി​യ​സ്, ജി​ജു തോ​മ​സ്, ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രെ​യും, സൗ​ത്തി​ൽ നി​ന്ന് രാ​ജു വ​ർ​ഗീ​സ്, ബാ​ബു​രാ​ജ് പ​ണി​ക്ക​ർ, വി​ജി എ​ബ്ര​ഹാം, ശ്രീ​മ​തി സെ​ൽ​വി കു​ര്യ​ൻ എ​ന്നി​വ​രെ​യും, റി​ട്ട​യ​റീ​സി​ൽ നി​ന്ന് പി.​എ​സ്. വ​ർ​ഗീ​സ്, രാ​ജു എ​ബ്ര​ഹാം, ജ​യിം​സ് എ​ബ്ര​ഹാം, വ​ർ​ഗീ​സ് ഒ​ല​ഹ​ന്നാ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എം​സി​യാ​യി ജ​യ​പ്ര​കാ​ശ് നാ​യ​ർ പ്ര​വ​ർ​ത്തി​ച്ചു. ജ​യിം​സ് എ​ബ്ര​ഹാ​മി​ന്‍റെ സൗ​ണ്ട് സി​സ്റ്റം പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റ് കൂ​ട്ടി. ജേ​ക്ക​ബ് ചാ​ക്കോ​യു​ടെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.