• Logo

Allied Publications

Middle East & Gulf
കെ​പി​എ സ​ൽ​മാ​ബാ​ദ് ഏ​രി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷ്യ​ൽ​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ശ്രേ​ദ്ധേ​യ​മാ​യി. രാ​വി​ലെ 8 മു​ത​ൽ 12 വ​രെ നീ​ണ്ടു നി​ന്ന ക്യാ​ന്പി​ന്‍റെ സേ​വ​നം ഏ​ക​ദേ​ശം 200 ഓ​ളം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ജി.​എ​സ് എ​സ് ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ബോ​സ്, കെ.​പി.​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടോ​ണി മാ​ത്യു, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ സ​യ്ദ്, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ലി​നീ​ഷ് പി. ​ആ​ചാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ഏ​രി​യ സെ​ക്ര​ട്ട​റി ജോ​സ് മ​ങ്ങാ​ട് സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ സു​രേ​ഷ് പി. ​ആ​ചാ​രി ന​ന്ദി​യും പ​റ​ഞ്ഞു. ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ലിം ത​യ്യി​ൽ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. കെ.​പി.​എ ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ, അ​സി. ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഏ​രി​യ ജോ.​സെ​ക്ര​ട്ട​റി ഗ്ലാ​ൻ​സ​ണ്‍, പ്ര​വാ​സി ശ്രീ ​യൂ​ണി​റ്റ് ഹെ​ഡു​ക​ൾ ആ​യ പ്ര​ദീ​പ അ​നി​ൽ, ഷാ​മി​ല ഇ​സ്മാ​യി​ൽ, റ​സീ​ല മു​ഹ​മ്മ​ദ് എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നി​യ​ന്ത്രി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.