• Logo

Allied Publications

Americas
സന്ദീപ് സാം അലക്‌സാണ്ടർ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
Share
കാൽഗറി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗിന്‍റെ (C&DCL) 20222024 എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായി കാൽഗറി മലയാളി കമ്മ്യൂണിറ്റിയിലെ സന്ദീപ് സാം അലക്‌സാണ്ടർ തെരഞ്ഞെടുക്കപ്പെട്ടു. 2022 ഒക്ടോബർ 29ന് ബെസ്റ്റ് വെസ്റ്റേൺ പ്ലസ് പോർട്ട് ഓ'കോൾ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് (എജിഎം) തെരഞ്ഞെടുപ്പ് നടന്നത്.

കൂടാതെ സബീൽ ഖാൻ പ്രസിഡന്‍റ് , ഹൊസൈഫ ചീമ സെക്രട്ടറി , സാഖിബ് ഖാൻ ട്രഷറർ കമൽ അഹൂജ രജിസ്ട്രാർ സുഫിയാൻ ഫാഹിം വൈസ് പ്രസിഡന്റ് ,വാസിം സാദിഖു വൈസ് പ്രസിഡന്റ് എന്നിവരെയും തിരഞ്ഞെടുത്തു.

1908ൽ രൂപീകരിച്ച കാൽഗറി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗ് (C&DCL) കാനഡയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലുതും പഴക്കമുള്ളതുമായ ക്രിക്കറ്റ് ലീഗുകളിൽ ഒന്നാണ്. നിലവിൽ, C&DCLന് 20ലധികം ക്ലബ്ബുകളും 85ലധികം ടീമുകളും സംഘടിത ക്രിക്കറ്റിൽ പങ്കെടുക്കുന്നു, കാൽഗറി നഗരത്തിന്റെ വിവിധ ക്വാഡ്രൻറുകളിലുടനീളം ഗെയിമിന്റെ വ്യത്യസ്ത ഫോർമാറ്റുകളിൽ കളിക്കുന്നു.

C&DCLന്‍റെ പ്രാഥമിക കർത്തവ്യം കാൽഗറിയിലെ ക്രിക്കറ്റ് കളി പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുക, ഒപ്പം കാൽഗറിയിലെ എല്ലാ പ്രായത്തിലുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് പങ്കെടുക്കാനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനുമുള്ള അവസരം നൽകുക എന്നതാണ്.

കാൽഗറി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗിന്‍റെ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്ദീപ് സാം അലക്‌സാണ്ടർ, കാൽഗറി മലയാളി സമൂഹത്തിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ഒരു വ്യാഴവട്ടക്കാലമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്.

ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5
ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ടെ​ക്സ​സ് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്തു.
ടെ​ക്സ​സ്: ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ടെ​ക്സ​സ് പ്ര​തി​നി​ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മി​ച്ചു.