• Logo

Allied Publications

Middle East & Gulf
ലേ​ണ്‍ ദി ​ഖു​ർ​ആ​ൻ അ​ന്താ​രാ​ഷ്ട്ര ഓ​ണ്‍​ലൈ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ​യു​ടെ പ്ര​ച​ര​ണോ​ദ്ഘാ​ട​നം
Share
റി​യാ​ദ് : റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി​യാ​യ ലേ​ണ്‍ ദി ​ഖു​ർ​ആ​നി​ൻ​റെ 2022 ലെ ​അ​ന്താ​രാ​ഷ്ട്ര ഓ​ണ്‍​ലൈ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ​യു​ടെ പ്ര​ച​ര​ണ ഉ​ദ്ഘാ​ട​നം ഇ​സ്ലാം ഹൗ​സ് അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഡോ. ​ഫ​വാ​സ് സ​അ​ദ് അ​ൽ​ഹു​നൈ​ൻ, നി​ച്ച് ഓ​ഫ് ട്രൂ​ത്ത് ഡ​യ​റ​ക്ട​ർ എം. ​എം അ​ക്ബ​ർ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

ന്ധ​വി​ശു​ദ്ധ ഖു​ർ​ആ​ൻ എ​ല്ലാ കാ​ല​ത്തേ​ക്കു​മു​ള്ള വേ​ദ​ഗ്ര​ന്ഥ​മാ​ണെ​ന്നും, പ​ഠി​ക്കും​തോ​റും അ​ൽ​ഭു​ത​മാ​ണെ​ന്നും, അ​തി​ൻ​റെ പ​ഠ​നം മ​നു​ഷ്യ​നെ ഉ​ത്ത​മ മ​നു​ഷ്യ​നാ​ക്കു​മെ​ന്നും, റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ സൗ​ദി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വി​ശു​ദ്ധ ഖു​ർ​ആ​നി​ന്‍റെ​യും പ്ര​വാ​ച​ക​ച​ര്യ​യു​ടെ​യും സ​ത്യ​സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​സ്തു​ല​മാ​ണെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രോ​ഗ്രാ​മി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന്ധ​ആ​ത്മീ​യ​ത നാ​സ്തി​ക​ത, ലി​ബ​റ​ലി​സം, എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന തു​റ​ന്ന സം​വാ​ദ​ത്തി​ന് എം. ​എം അ​ക്ബ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​വം​ബ​ർ 11 വെ​ള്ളി​യാ​ഴ്ച സൗ​ദി സ​മ​യം വൈ​കി​ട്ട് 4 ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 6.30 ന് ​ലേ​ണ്‍ ദി ​ഖു​ർ​ആ​ൻ അ​ന്ത​രാ​ഷ്ട്ര ഓ​ണ്‍​ലൈ​ൻ ഫൈ​ന​ൽ ന​ട​ക്കും.​ ര​ണ്ടി​ന് ലോ​ഗി​ൻ ചെ​യ്താ​ൽ പ​രീ​ക്ഷ സ​മ​യം ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ൽ അ​ഞ്ചു​മ​ണി​ക്കൂ​ർ സ​മ​യം പ​രീ​ക്ഷ ലി​ങ്ക് പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ല​ഭി​ക്കും. സൂ​റ​ത്തു​ൽ ജാ​സി​യ മു​ത​ൽ ഖാ​ഫ് വ​രെ​യാ​ണ് പാ​ഠ​ഭാ​ഗം.

ഒ​ന്നാം സ​മ്മാ​ന വി​ജ​യി​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും, ആ​ദ്യ 10 സ്ഥാ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ക്യാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കും. ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള റി​യാ​ദി​ലെ എ​ക്സി​റ്റ് 14 ലു​ള്ള റ​ബ്വ ഇ​സ്ലാം​ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ന്ന പ്രോ​ഗ്രാ​മി​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ ഖ​യ്യും ബു​സ്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​സാ​ഖ് സ്വ​ലാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു. ദ​അ​വ അ​സോ​സി​യേ​ഷ​ൻ റ​ബ് വ ​ദാ​ഈ മി​ഥ്ലാ​ജ് സ്വ​ലാ​ഹി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എ​ൻ.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ലിം ചാ​ലി​യം, ജാ​മി​യ​ന​ദ്വി​യ ട്ര​സ്റ്റ് ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ പ്രൊ​ഫ​സ​ർ അ​ബ്ദു​ൽ അ​സീ​സ് എ​ട​വ​ണ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

മു​സ്ത​ഫ യു​പി, അ​ബ്ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ, നൗ​ഷാ​ദ് അ​ലി കോ​ഴി​ക്കോ​ട്, ബ​ഷീ​ർ പാ​ല​ക്കാ​ട്, സി​റാ​ജ് പ​ര​പ്പ​ന​ങ്ങാ​ടി, മു​ഹ​മ്മ​ദ് കു​ട്ടി ക​ട​ന്ന​മ​ണ്ണ സാ​ജി​ദ് കൊ​ച്ചി, ഫൈ​സ​ൽ ബു​ഹാ​രി, അ​ബ്ദു​ൽ റ​ഷീ​ദ് വ​ട​ക്ക​ൻ, ഉ​സാ​മ മു​ഹ​മ്മ​ദ്, ഉ​മ​ർ​ഖാ​ൻ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.