റിയാദ്: അധാർമികത കൊടികുത്തിവാഴുന്ന ലോകത്തെ സമാധാനപാതയിലേക്ക് കൊണ്ടുവരാൻ ധാർമിക പാഠങ്ങൾക്ക് മാത്രമേ സാധ്യമാവൂ എന്ന് പ്രശസ്ത പണ്ഡിതൻ സിറാജുൽ ഇസ്ലാം ബാലുശേരി പ്രസ്താവിച്ചു. റിയാദ് ഇസ്ലാഹി സെന്േറഴ്സ് കോഓർഡിനേഷൻ കമ്മിറ്റി (ആർഐസിസി) പ്രഖ്യാപിച്ച ’ഇസ്ലാം ധാർമികതയുടെ വീണ്ടെടുപ്പിന്’ എന്ന കാന്പയിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷഭരിതമായ ലോകക്രമത്തിൽ സമാധാനം തേടിയലയുന്ന മനുഷ്യർ അസമാധാനത്തിൽ നിന്നും മോചനം തേടിക്കൊണ്ടാണ് മദ്യം, മയക്കുമരുന്ന്, ലൈംഗിക വൈകൃതങ്ങൾ തുടങ്ങിയ അധാർമ്മിക മാർഗങ്ങളിലേക്ക് പോകുന്നതെന്നും എന്നാൽ അവ മനുഷ്യരിൽ കൂടുതൽ അസമാധാനം വിതറയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധാർമ്മിക മൂല്യങ്ങളെ ബലികഴിച്ച സമൂഹങ്ങൾക്ക് അഭിവൃദ്ധിയും സ്വൈര്യ ജീവിതവും സമാധാനവും ലഭിച്ചിട്ടില്ലെന്നും അവയുടെ ദുരന്ത ഫലങ്ങൾ അനുഭവിക്കേണ്ടി വരികയാണ് ചെയ്തതെന്നും ഉദാഹരണസഹിതം അദ്ദേഹം സമർഥിച്ചു.
ദൈവിക നിർദേശങ്ങൾക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്പോൾ മാത്രമാണ് മനസുകളിലെ കാലുഷ്യങ്ങളെ ഇല്ലാതാക്കാൻ കഴിയൂ എന്നും ധാർമിക മൂല്യങ്ങളെ പാലിച്ചെങ്കിൽ മാത്രമേ ജീവിതം സാർത്ഥകമാവൂ എന്നും ചരിത്രങ്ങൾ വിശദീകരിച്ചുകൊണ്ട് സിറാജുൽ ഇസ്ലാം പറഞ്ഞു.
കാന്പയിന്റെ ഉദ്ഘാടനം മറാത്ത് ഇസ്ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്റർ പ്രബോധകൻ സി.പി. താജുദ്ദീൻ സലഫി നിർവഹിച്ചു. ആർഐസിസി കണ്‍വീനർ ഉമർ ശരീഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല അൽഹികമി, ശുകൂർ ചക്കരക്കല്ല് എന്നിവർ യഥാക്രമം സ്വർഗത്തിന് വേണ്ടി മുന്നേ നടന്നവർ, മക്കൾ അനുഗ്രഹവും പരീക്ഷണവും എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക് വളർച്ച ഘട്ടത്തിൽ തന്നെ ധാർമിക മൂല്യങ്ങൾ പകർന്നു കൊടുക്കണമെന്നും ധാർമിക മൂല്യങ്ങൾ സൂക്ഷിക്കുന്നതിൽ മുൻഗാമികൾ പാലിച്ച ജാഗ്രത മാതൃകയാക്കണമെന്നും പ്രബോധകർ ഉദ്ബോധിപ്പിച്ചു. സി.അബ്ദുശഹീദ് ഫാറൂഖി (താദിഖ് ജാലിയാത്ത്) ആമുഖ ഭാഷണം നടത്തി. ശിഹാബ് അലി മണ്ണാർക്കാട് നന്ദിയും പറഞ്ഞു .
സി.പി. മുസ്തഫ (കെ.എം.സി.സി), ശങ്കരപ്പിള്ള കുന്പളത്ത് (ഒഐസിസി), ഷംനാദ് കരുനാഗപ്പള്ളി (റിയാദ് ഇന്ത്യൻ മീഡിയ ഫോറം), ലത്തീഫ് തെച്ചി (പ്ലീസ് ഇന്ത്യ), മെഹ്ബൂബ് കാപ്പാട് (കുവൈത്ത് ഇസ്ലാഹി സെന്റർ), ഉമർ ഫാറൂഖ് മദനി (സുൽത്താന ജാലിയാത്ത്) തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. ആർ.ഐ.സി.സി യുടെ നവീകരിച്ച വെബ്സൈറ്റ് ഉമർ കൂൾടെക്ക് പ്രകാശനം ചെയ്തു. അബ്ദുല്ല വല്ലാഞ്ചിറ, ഷബീബ് കരുവള്ളി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ആർഐസിസി ചെയർമാൻ അഷ്റഫ് രാമനാട്ടുകര, ജനറൽ കണ്‍വീനർ ജഅഫർ പൊന്നാനി, കണ്‍വീനർമാരായ മുജീബ് പൂക്കോട്ടൂർ, ശിഹാബലി മണ്ണാർക്കാട്, അബ്ദുറഉൗഫ് സ്വലാഹി, ഷാജഹാൻ പടന്ന, അബ്ദുറഹ്മാൻ വയനാട്, ആരിഫ് കക്കാട്, ഷഹജാസ് പയ്യോളി, ഷൈജൽ, തൻസീം കാളികാവ് തുടങ്ങിയവർ സംസാരിച്ചു.
മൊയ്തു അരൂർ , ബഷീർ കുപ്പോടൻ, ഉബൈദ് തച്ചന്പാറ, അബ്ദുറഹീം ഉള്ള്യേരി, നൂറുദ്ദീൻ തളിപ്പറന്പ്, റിയാസ് ചൂരിയോട്, അബ്ദുസാലാം കൊളപ്പുറം, അഷ്റഫ് തേനാരി, അർഷാദ് ആലപ്പുഴ, സകരിയ്യ കൊല്ലം, നൗഷാദ് കണ്ണൂർ, യാസർ അറഫാത്ത്, അജ്മൽ കള്ളിയൻ, നൗഷാദ് അരീക്കോട്, യൂസഫ് കൊല്ലം, നബീൽ പയ്യോളി, അനീസ് എടവണ്ണ, സൈനുദ്ദീൻ പൊന്നാനി, ഷഹീർ പുളിക്കൽ, ഹുസ്നി പുളിക്കൽ, നബീൽ അഹമ്മദ്, ഷഫീക്, ഷുക്കൂർ എടത്തനാട്ടുകര, അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.
|