• Logo

Allied Publications

Middle East & Gulf
തനിമ കുവൈറ്റ് ഓണത്തനിമ 2022 സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: ആവേശം അലതല്ലിയ 14 മണിക്കൂർ ആഘോഷങ്ങളോടെ നടന്ന തനിമ കുവൈത്തിന്‍റെ ഓണത്തനിമ 2022നു പരിസമാപ്തിയായി.

ഒക്ടോബർ ഇരുപത്തെട്ട് വെള്ളിയാഴ്ച നടന്ന ഓണത്തനിമയുടെ ഭാഗമായി വൈകീട്ട്‌ ആറിനു വർണ്ണാഭമായ ഘോഷയാത്രയും കുവൈറ്റ്, ഇന്ത്യൻ ദേശീയഗാനവും ആലപിച്ചുകൊണ്ട്‌ സാംസ്കാരിക സമ്മേളനം നടന്നു. തുടന്ന് 25 സ്കൂളുകളിലെ ഒരു ലക്ഷത്തിൽ പരം കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾക്ക്‌ ഉള്ള പേൾ ഓഫ്‌ ദി സ്കൂൾപുരസ്കാരം കൈമാറി. സാംസ്കാരിക സമ്മേളനാനന്തരം ഗാനമേളയും ക്വാർട്ടർ സെമി ഫൈനൽമത്സരങ്ങളും റാഫിൾ ഡ്രോയും അരങ്ങേറി.

മണ്മറഞ്ഞ്‌‌ പോയവർക്കായുള്ള സ്മൃതിപൂജക്കും കോവിഡ്‌ മുന്നണിപോരാളികൾക്കുള്ള ആദരവിനും ശേഷം ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ജോജിമോൻ തോമസ്‌ അധ്യക്ഷനായിരുന്നു. ഉഷ ദിലീപ്‌ ‌‌സ്വാഗതം ആശംസിച്ചു. ബാബുജി ബത്തേരി തനിമയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. കുവൈത്തിൽ നിന്ന് പിരിഞ്ഞ്‌ പോയ മുൻഅംബാസഡർ സിബി ജോർജ്ജ്‌ പരിപാടിക്ക്‌ വീഡിയോ സന്ദേശം വഴി‌ ആശംസകൾ അറിയിച്ചു‌.

ബൂട്ടാൻ അംബാസഡർ ചിതെം തെൻസിൻ ഉത്ഘാടനകർമ്മം നിർവഹിച്ചു. തോമസ്‌ കെ തോമസ്‌ എം എൽ എ, ചിതെൻ തൻസിൻ, വിനോദ്‌ ഗേയ്ക്‌വാദ്‌, മുസ്തഫ ഹംസ പയന്നൂർ, റ്റി.എ രമേശ്‌ എന്നിവർ ഭദ്രദീപംകൊളുത്തി.

തോമസ്‌ കെ തോമസ്‌ എം എൽ എ മത്സരം ഫാഗ്‌ ഓഫ്‌ ചെയ്തുകൊണ്ട്‌ മുഖ്യപ്രഭാഷണം നടത്തി. തനിമ ഹാർഡ്‌കോർ അംഗം ബിനോയ്‌ , ജോകബ്‌ തോമസ്‌, റുഹൈൽ, വിവിധ സംഘടനാനേതാക്കൾ ചേർന്ന് എം എൽ എയെ ചടങ്ങിൽ ആദരിച്ചു.

സിറ്റി ഗ്രൂപ്പ്‌ കമ്പനി ഗ്രൂപ്‌ സിഇഒ ഡോ: ധീരജ്‌ ഭരദ്വാജ്‌ പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ ജേതാക്കൾക്ക്‌ അനുമോദനങ്ങൾ അർപ്പിച്ചു.

മഴവിൽ മനോരമ റിയാലിറ്റി ഷോ വിജയ്‌ റൂത്ത്‌ ആൻ ട്രൊബിയ്ക്ക്‌ അനുമോദനഫലകം നൽകി. എഡിറ്റർ & ഡയരക്ടറി കൺവീനർ ജോണി കുന്നിൽ തനിമ വാർഷിക ഡയറക്ടരീയെ കുറിച്ച്‌ വിശദീകരിച്ചു. ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്സ്‌ ഡയറക്ടർ & കൺട്രി ഹെഡ്‌ മുസ്തഫ കാരി ഡയരക്ടറി റിലീസ്‌ ചെയ്തു.

ആദ്യപതിപ്പ് കുവൈറ്റ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ സബാഹത്ത്‌ ഖാൻ ഏറ്റവാങ്ങി. ഇന്ത്യൻ എംബസി ഫസ്‌റ്റ്‌ സെക്രെട്ടറി വിനോദ്‌ ഗേയ്ക്ക്‌വാദ്‌, ‌ഓൺകോസ്റ്റ്‌ സിഇഒ റ്റി.എ രമേഷ്‌, ബിഇസി സിഇഒ മാത്യു വർഗീസ്‌, മെട്രൊ മെഡികൽ ഗ്രൂപ്പ്‌ എംഡി മുസ്തഫ ഹസ പയ്യനൂർ, കുവൈത്ത്‌ ഇന്ത്യൻ സ്കൂൾ ചെയർപെർസ്സൺ ശ്രീമതി ഹിന്ദ്‌ ഇബ്രാഹിം അൽ ഖുത്തൈമി, പ്രശസ്ത കുവൈത്തി ഗായകൻ മുബാറക്ക്‌ അൽ റാഷിദ്‌, ഗായിക റൂത്ത്‌ ആൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബിനി ആന്‍റണി മെമോറിയൽ എഡ്യുകേഷൻ എക്സലസ്‌ അവാർഡ്‌ദാനവും നിർവഹിച്ചു. മധ്യേഷ്യയിൽ ഏറ്റവും ഉയരമുള്ള വടംവലി മത്സര വിജയികൾക്ക്‌ ഉള്ള ട്രോഫികൾ അലക്സ്‌ വർഗ്ഗീസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു . ബിനോയ്‌ ‌ ബാക്ക്‌ സ്റ്റേജ്‌ സപോർട്ടും ലിറ്റി ബിനോയ്‌ കോമ്പൈറിങ്ങും നടത്തി. വിനോദ്‌ തോമസ്‌ നന്ദി പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.