• Logo

Allied Publications

Middle East & Gulf
നവയുഗസന്ധ്യ ഡിസംബർ 30 ന്; ലോഗോ പ്രകാശനം ചെയ്തു
Share
ദമാം: നവയുഗം സാംസ്ക്കാരികവേദി ഡിസംബർ 30 ന് ദമ്മാമിൽ സംഘടിപ്പിയ്ക്കുന്ന മെഗാ കലാസാംസ്ക്കാരിക പരിപാടിയായ "നവയുഗസന്ധ്യ 2K22'യുടെ സംഘാടക സമിതി രൂപീകരണവും, ലോഗോ പ്രകാശനവും ദമ്മാമിൽ നടന്നു.

പ്രിജി കൊല്ലത്തിന്‍റെ അധ്യക്ഷതയിൽ ദമ്മാം അൽഅബീർ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ സമ്മേളനത്തിൽ വെച്ചാണ് ലോഗോ പ്രകാശനം നടത്തിയത്.
സംഘാടക സമിതി രൂപീകരണസമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് ജമാൽ വില്യാപ്പള്ളി ഉത്‌ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗസന്ധ്യയുടെ വിശദീകരണം നടത്തി. നവയുഗം രക്ഷാധികാരി ഷാജി മതിലകം അഭിവാദ്യപ്രസംഗം നടത്തി. യോഗത്തിനു ഗോപകുമാർ സ്വാഗതവും, ബിജു വർക്കി നന്ദിയും പറഞ്ഞു.

നവയുഗസന്ധ്യ സംഘാടക സമിതിയുടെ രക്ഷാധികാരിയായി പ്രിജി കൊല്ലത്തെയും, ചെയർമാനായി സഹീർഷായെയും, വൈസ് ചെയർമാന്മാരായി സുശീൽ കുമാർ, നിസ്സാം കൊല്ലം, ഉണ്ണി മാധവം എന്നിവരെയും, ജനറൽ കൺവീനറായി ബിജു വർക്കിയെയും, ജോയിന്റ് കൺവീനർമാരായി സനു മഠത്തിൽ, ദാസൻ രാഘവൻ, തമ്പാൻ നടരാജൻ എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി ഷാജി മതിലകം, ഗോപകുമാർ, ജാബിർ, ഷീബ സാജൻ എന്നിവരെയും തെരെഞ്ഞെടുത്തു.

"നവയുഗസന്ധ്യ 2K22' പരിപാടിയുടെ ലോഗോ സംഘാടകസമിതി ഭാരവാഹികളായ പ്രിജി കൊല്ലം, സഹീർഷ, ബിജു വർക്കി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.

"നവയുഗസന്ധ്യ 2K22'യുടെ ഭാഗമായി പ്രവാസികൾക്കായി മേഖലാടിസ്ഥാനത്തിലും വിവിധ പരിപാടികൾ അരങ്ങേറും. വിവിധ കായിക, സാഹിത്യ, കലാ മത്സരങ്ങൾ, കുടുംബ സംഗമം, സാംസ്കാരിക സദസ്സ്, നവയുഗം 2021 അവാർഡ് വിതരണം, പ്രവാസമണ്ണിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യെക്യതിക്കളെ ആദരിക്കൽ, പുസ്തകം പ്രദർശനം, ചിത്ര പ്രദർശനം, കലാ പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, മത്സര വിജയികൾക്കായുള്ള സമ്മാന വിതരണം തുടങ്ങിയ ഒട്ടേറെ പരിപാടികളാണ് "നവയുഗസന്ധ്യ 2K22'യുടെ ഭാഗമായി സംഘടിപ്പിയ്ക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി