• Logo

Allied Publications

Middle East & Gulf
ജേ​ക്ക​ബ് ജോ​ർ​ജ് അ​ന്ത​രി​ച്ചു
Share
ദ​മ്മാം: നാ​ട്ടി​ലേ​യ്ക്ക് അ​വ​ധി​യ്ക്കു​പോ​യ ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി തു​ഗ്ബ അ​സീ​സി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി​യാ​യ ജേ​ക്ക​ബ് ജോ​ർ​ജ് (62) അ​സു​ഖ​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.

ചെ​ന്പോ​ല​യി​ൽ മാ​ലം വീ​ട്ടി​ൽ പ​രേ​ത​നാ​യ സി.​വി. ജോ​ർ​ജി​ന്‍റെ മ​ക​നാ​യ ജേ​ക്ക​ബ് ജോ​ർ​ജ് (62) സൗ​ദി അ​റേ​ബ്യ​യി​ലെ കോ​ബാ​റി​ലു​ള്ള അ​ൽ​ക​വാ​രി ഗ്രൂ​പ്പി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ന​വ​യു​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കോ​ബാ​റി​ലെ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക​മേ​ഖ​ല​യി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു.

ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ന്പ​നി​യി​ൽ നി​ന്നും ദീ​ർ​ഘ​കാ​ല​ത്തെ അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ വ​ച്ചു ഹ്യ​ദ​യ​സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ഏ​റെ നാ​ളാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ച്ച ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​ശ്രാ​വ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം.

ജേ​ക്ക​ബ് ജോ​ർ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​നം അ​റി​യി​ച്ചു. എ​ല്ലാ​വ​രോ​ടും വ​ള​രെ ഉൗ​ഷ്മ​ള​മാ​യ സ​ഹൃ​ദ​വും, ആ​ത്മാ​ർ​ത്ഥ​ത​യും, ലാ​ളി​ത്യ​വും ജീ​വി​ത​ത്തി​ലു​ട​നീ​ളം പു​ല​ർ​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു ജേ​ക്ക​ബ് ജോ​ർ​ജ് എ​ന്ന് ന​വ​യു​ഗം അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഭാ​ര്യ: അ​യ്മ​നം ക​ണ്ട​മു​ണ്ടാ​രി​യി​ൽ ല​ളി​ത​മ്മ.
മ​ക്ക​ൾ: ജോ​യ​ൽ (എ​ഷ്യാ​നെ​റ്റ്), ഡോ​ണ​ൽ (വി​ദ്യാ​ർ​ഥി).

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 11ന് ​കോ​ട്ട​യം വേ​ളൂ​ർ പാ​ണം​പ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ന​ട​ക്കും.

ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.