• Logo

Allied Publications

Middle East & Gulf
മാനവികതയുടെ മഹാപ്രവാഹങ്ങളായിരുന്നു പ്രാവാചകാധ്യാപനങ്ങൾ: ഐ സി എഫ്
Share
കുവൈറ്റ് സിറ്റി: മാനവികതയിലൂന്നിയ ജീവിതസംസ്കാരമായിരുന്നു പ്രവാചകൻ മുഹമ്മദ് നബി (സ) പഠിപ്പിച്ചതെന്ന് ഐ സി എഫ് ഫർവാനിയ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമത്തിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു. സ്വന്തം മതവും സംസ്കാരവും കണിശമായി കൊണ്ടുനടക്കുമ്പോൾ തന്നെ, മറ്റുള്ളവരുടെ സംസ്കാരങ്ങളെയും ചിന്താധാരകളെയും ബഹുമാനിക്കാനാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത് . കാരുണ്യവും സ്നേഹവും പ്രചരിപ്പിക്കുകയും വിദ്വേഷ പ്രചാരകരെ അകറ്റിനിർത്തുകയും ചെയ്തായിരുന്നു പ്രവാചകർ അറേബ്യയിൽ ഒരു നഗരരാഷ്ട്രം സ്ഥാപിച്ചത്.

ഐ.സി.എഫ്. മീലാദ് കാമ്പയിന്റെ ഭാഗമായാണ് സ്നേഹ സംഗമം സംഘടിപ്പിച്ചത്. നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പരസ്പര വിശ്വാസവും ബഹുമാനവും എന്തു വില കൊടുത്തും കാത്തു നിർത്തണം. വ്യത്യസ്ത ആരാധനകളും വിവിധ ആചാരാനുഷ്ഠാനങ്ങളും ഒരു പോലെ പുലർന്നു പോന്ന മഹനീയ പാരമ്പര്യമാണ് നമ്മുടെ നാട്ടിനുള്ളത്. ഈ പാരമ്പര്യത്തെ നിഷ്കാസനം ചെയ്യാനുള്ള ഗൂഢ നീക്കങ്ങളെ എല്ലാവരും ചേർന്ന് തോൽപിക്കണം. സംഗമം അഭിപ്രായപ്പെട്ടു.

ഐ.സി.എഫ്. സെന്‍ട്രല്‍ പ്രസിഡന്‍റ് സുബൈര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നാഷണല്‍ ദഅവാ സെക്രട്ടറി എഞ്ചി. അബൂ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര സന്ദേശ പ്രഭാഷണം നടത്തി. ശരത് തൃശൂര്‍, രാജേഷ്‌ വയനാട്, വിശ്വനാഥന്‍ കൊല്ലം, ജീവ്സ് എരിന്ജീരി തുടങ്ങിയവര്‍ സംസാരിച്ചു. സലീം മാസ്റ്റര്‍ കൊച്ചനൂര്‍ സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ എടത്തിരുത്തി നന്ദിയും പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.