• Logo

Allied Publications

Europe
റീജിയണൽ കലാമേളകളുമായി യുക്മ ജൈത്രയാത്ര തുടരുന്നു
Share
ലണ്ടൻ: നവംബർ 5 ന് സംഘടിപ്പിച്ചിരിക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായി നടന്നു വരുന്ന റീജിയൺ കലാമേളകളുടെ ഭാഗമായി ഇന്ന് യുക്മ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയൻ കലാമേളകൾക്ക് വേദിയൊരുങ്ങും.

യുക്മയിലെ ഏറ്റവും വലിയ റീജിയൻ ആയ സൗത്ത് ഈസ്റ്റ് റീജിയൻ കലാമേള ഇന്ന് രാവിലെ 10ന് ക്രോയ്ഡോണിന്‌ സമീപമുള്ള കൂൾസ്ഡോൺ ഒയാസിസ്‌ അക്കാഡമിയിലും സൗത്ത് വെസ്റ്റ് റീജിയൻ കലാമേള സാലിസ്ബറിയിലെ ദി ബർഗെറ്റ് സ്കൂളിലും നടക്കും. യുക്മ സൗത്ത് ഈസ്റ്റ് കലാമേള യുക്മ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും.

റീജിയൺ പ്രസിഡന്‍റ് സുരേന്ദ്രൻ ആരക്കോട്ട് അദ്ധ്യക്ഷത വഹിക്കും. യുക്മയുടെ ദേശീയ റീജിയണൽ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മാനദാനചടങ്ങിൽ യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് മുഖ്യാതിഥിയാകും.

യുക്മ സൗത്ത് വെസ്റ്റ് റീജിയൻ കലാമേള രാവിലെ 9.30ന് യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് സുജു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് ഉദ്ഘാടനം ചെയ്യും. യുക്മയുടെ ദേശീയ റീജിയണൽ ഭാരവാഹികൾ മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മാനദാന ചടങ്ങിൽ യുക്മ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും.

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷവും കലാമേളകൾ ഓൺലൈൻ പ്ലാറ്റഫോമിൽ ആയിരുന്നു നടത്തപ്പെട്ടിരുന്നത്. യു.കെ നിവാസികളായ മലയാളികളുടെ ഇടയിൽ, വളർന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കുകയാണ് റീജിയണൽ കലാമേളകൾ.

പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാർന്ന കലാരൂപങ്ങൾ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടാണ് വേദികളിലെത്തുന്നത്. സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയനിലെങ്ങും ആവേശമുണർത്തിയാണ് കലകളുടെ ഈ മാമാങ്കം ഇന്ന് നടക്കുന്നത്.

ഇത്തവണ സാധാരണപോലെ വിവിധങ്ങളായ സ്റ്റേജുകളിൽ പരിപാടികൾ കാണുവാനും ആസ്വദിക്കുവാനും കഴിയുമെന്ന ആവേശത്തിലാണ് രണ്ട് റീജിയണുകളിലെയും അംഗ അസോസിയേഷനുകളും മെമ്പർമാരുമെല്ലാം. ആവേശം ഒട്ടും ചോർന്നു പോകാതെ, കുറ്റമറ്റ രീതിയിൽ കലാമേള നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് റീജിയനുകളിലെ നേതൃത്വങ്ങൾ.

യുക്മ സൗത്ത് ഈസ്റ്റ് കലാമേള സംഘാടക സമിതി :
ചെയർമാൻ: സുരേന്ദ്രൻ ആരക്കോട്ട്
ജനറൽ കൺവീനർ: ജിപ്‌സൺ തോമസ്
ചീഫ് കോഓർഡിനേറ്റർ: ജയപ്രകാശ് പണിക്കർ

ഫിനാൻസ് കമ്മിറ്റി:
* സനോജ് ജോസ് (SEEMA)
* ബേബിച്ചൻ തോമസ് (CKA)
* സാംസൺ പോൾ (MCH)

രെജിസ്ട്രേഷൻ മാനേജ്‌മന്റ്:
* ഡെന്നിസ് വറീദ് (MAP)
* നിമ്മി റോഷ് (ASM)
* സ്റ്റാലിൻ പ്ലാവില (MARS)

ഓഫീസ് മാനേജ്‌മന്റ്:
* ആന്റണി എബ്രഹാം (WMA)
* ജെയ്സൺ എബ്രഹാം മാത്യു (MAS)
* ബൈജു ശ്രീനിവാസ് (HMA)
* ജോൺസൺ മാത്യൂസ് (AMA)
* ജോസ് പ്രകാശ് (MARS)
* സജി സ്കറിയ (SEEMA)

സ്റ്റേജ് മാനേജ്‌മന്റ്:
* സജി ലോഹിദാസ് (KCWA)
* റെനോൾഡ് മാനുവൽ (DMA)
* ക്ലാര പീറ്റർ (BKAS)
* ടോമി തോമസ് മൺവെറ്റോം (MAR)
* ഷാജി തോമസ് (HMA)
* സോണി കുര്യൻ (DKC)

അപ്പീൽസ് കമ്മിറ്റി:
* ഷാജി തോമസ് (DKC)
* മനോജ് പിള്ള (DKC)
* എബി സെബാസ്റ്റ്യൻ (DMA)
* വർഗീസ് ജോൺ (WMA)
* സുരേന്ദ്രൻ ആരക്കോട്ട് (DMA)

സ്വാഗത സംഘം മെമ്പർമാർ:
* ഡോ. ഹരീഷ് മേനോൻ (ASM)
* മാത്യു സി. പോൾ (MAP)
* ജോസ് ഫെർണാണ്ടസ് (BKAS)
* സജികുമാർ ഗോപാലൻ (AMA)
* ബിജു പോത്താനിക്കാട് (HMA)
* അഫിജിത് മോഹൻ (GMCA)
* പോൾ ജെയിംസ് (GMAG)
* ശശികുമാർ പിള്ള (WMCA)
* ആന്റണി തെക്കേപറമ്പിൽ (MCH)
* ജോസഫ് വർഗീസ് (CKAH)
* ദിനു വർഗീസ് (BMA)
* ഫ്രഡ്‌ഡി തരകൻ (MAR)

സൗത്ത് ഈസ്റ്റ് കലാമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക:

സുരേന്ദ്രൻ ആരക്കോട്ട്: 07912 350679
ജിപ്‌സൺ തോമസ്: 07453 288745
സനോജ് ജോസ്: 07772 455767

സൗത്ത് ഈസ്റ്റ് കലാമേള നടക്കുന്ന വേദിയുടെ വിലാസം :
Oasis Academy Coulsdon,
Homefield Road,
Old Coulsdon,
Surrey, CR5 1ES.

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് ചെയർമാനായുള്ള സംഘടകസമിതിയിൽ എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണി പ്രസിഡന്റ് ഷിബു ജോൺ എന്നിവർ വൈസ് ചെയർമാന്മാരായും സെക്രട്ടറി സുനിൽ ജോർജ്ജ് ജനറൽ കൺവീനറായും ട്രഷറർ രാജേഷ് രാജ് ഫിനാൻസ് കമ്മിറ്റി കൺവീനറായും ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ് അപ്പീൽ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ച് വരുന്നു.

കമ്മിറ്റിയിലെ മറ്റു ചുമതലകൾ വഹിക്കുന്നവർ

ഫിനാൻസ് കമ്മിറ്റി കോർഡിനേറ്റർ: ഉമ്മൻ ജോൺ
റിസപ്‌ഷൻ കമ്മിറ്റി കൺവീനർ: ജിജു യോവിൽ
റിസപ്‌ഷൻ കമ്മിറ്റി കോർഡിനേറ്റർമാർ: എം.പി പദ്മരാജ്, ജോബി തോമസ്, റെജി തോമസ്,ഷിബു ജോൺ
ബാക്ക് ഓഫീസ്: ദേവലാൽ, രാകേഷ്, ജെറിൻ ജേക്കബ്, റ്റിനോജ്‌
ഫെസിലിറ്റിസ് മാനേജ്‌മെന്റ്: ജോസ് കെ ആന്റണി, സ്റ്റാലിൻ സണ്ണി, നിനോ, പ്രശാന്ത്
പാർക്കിംഗ്: ജിനോ ജോസ്, റ്റിജി, ജിതിൻ, ജയ്‌വിൻ
അഡ്വെർടൈസിങ് കമ്മിറ്റി: സുജു ജോസഫ്, രാജേഷ് നടേപ്പിള്ളി

സ്റ്റേജ് മാനേജ്‌മെന്റ്: വർഗീസ് ചെറിയാൻ, സിൽവി ജോസ്, മേഴ്‌സി സജീഷ്, കുര്യൻ, ഡിനു ഓലിക്കൽ, സാബു ജോസഫ്, ജേക്കബ്.
സൗത്ത് വെസ്റ്റ് കലാമേള നടക്കുന്ന വേദിയുടെ വിലാസം: The Bergate School, Salisbury Road, Ford in bridge, SP6 1E2

ഒ​ഐ​സി​സി യു​കെ ബോ​ൾ​ട്ട​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ബോ​ൾ​ട്ട​ൻ: ഒ​ഐ​സി​സി യു​കെ ബോ​ൾ​ട്ട​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
അ​ന്താ​രാ​ഷ്‌​ട്ര എ​ഐ ആ​ക്ഷ​ന്‍ ഉ​ച്ച​കോ​ടി ഫ്രാ​ന്‍​സി​ല്‍.
പാ​രീ​സ്: അ​ന്താ​രാ​ഷ്‌​ട്ര എ​ഐ ആ​ക്ഷ​ന്‍ ഉ​ച്ച​കോ​ടി ഫെ​ബ്രു​വ​രി 10, 11 തീ​യ​തി​ക​ളി​ല്‍ ഫ്രാ​ന്‍​സി​ല്‍ ന​ട​ക്കും.
ജി​മ്മി ആ​ന്‍റ​ണി ഡ​ബ്ലി​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ ട്ര​സ്റ്റി സെ​ക്ര​ട്ട​റി.
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പു​തി​യ അ​ത്മാ​യ നേ​തൃ​ത്വം ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.
കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് ഡെ​ൻ​മാ​ർ​ക്ക് സ്വ​ദേ​ശി​നി​ക്ക് പ​രി​ക്ക്.
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് വി​ദേ​ശ​വ​നി​ത​യ്ക്ക് പ​രി​ക്ക്.
റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ ഉ​ട​ൻ തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ​കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ എ​ത്ര​യും വേ​ഗം തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ച