• Logo

Allied Publications

Middle East & Gulf
കേ​ളി മ​ലാ​സ് ഏ​രി​യ ഓ​ണ​മാ​ഘോ​ഷി​ച്ചു
Share
റി​യാ​ദ് : കേ​ളി ക​ലാ​സം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ൽ അ​ർ​ക്കാ​ൻ ട്രാ​വ​ൽ​സും ക്വി​ക്ക് ക്ളീ​ൻ ട്രേ​ഡിം​ഗും മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ന്ധ​ആ​വ​ണി 2022ന്ധ ​എ​ന്ന പേ​രി​ട്ട ഓ​ണാ​ഘോ​ഷം റി​യാ​ദി​ലെ അ​ൽ​അ​മാ​ക്കാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി അ​ണി​യി​ച്ചൊ​രു​ക്കി​യ നാ​ട​കം, സം​ഗീ​ത ശി​ല്പ​ങ്ങ​ൾ, കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, പാ​ട്ടു​ക​ൾ, മി​മി​ക്രി, മാ​ജി​ക് ഷോ ​തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. 700 ഓ​ളം പേ​ർ​ക്ക് കേ​ളി പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യു​മു​ണ്ടാ​യി​രു​ന്നു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് ടി.​ബി​യു​ടെ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ളി മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ പൂ​വ്വ​ക്കു​ർ​ശി അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി സ​ജി​ത്ത് കെ.​പി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​മു​ഖ പ്ര​വാ​സ എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ എ​ഴു​ത്തു​കാ​രി സ​ബീ​ന സാ​ലി, കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ആ​ക്റ്റിം​ഗ് ക​ണ്‍​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, അ​ൽ അ​ർ​ക്കാ​ൻ ട്രാ​വ​ൽ​സ് പ്ര​തി​നി​ധി​യും കേ​ളി പ്ര​സി​ഡ​ന്‍റു​മാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, മീ​നു​മി​ക്സ് ഫ​ക്രൂ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​തി​നി​ധി മു​സ്ത​ഫ നെ​ടും​ക​ണ്ട​ൻ, ഖ​സ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​തി​നി​ധി സ​യ്യി​ദ്, ലു​ഹ പാ​ര​ഗ​ണ്‍ ഗ്രൂ​പ്പ് സി​ഇ​ഒ ബ​ഷീ​ർ മു​സ​ലി​യാ​ര​ക​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

കേ​ളി കേ​ര​ള​ത്തി​ന് കൊ​ടു​ക്കു​ന്ന ഒ​രു ല​ക്ഷം പൊ​തി​ച്ചോ​റി​ൽ 25,000 പൊ​തി​ച്ചോ​റ് മ​ലാ​സ് ഏ​രി​യ ന​ൽ​കു​മെ​ന്ന് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ കു​മാ​ർ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​തി​ന്‍റെ ആ​ദ്യ ഗ​ഡു​വാ​യി 3725 പൊ​തി​ച്ചോ​റി​ന്‍റെ തു​ക ഏ​രി​യ ട്ര​ഷ​റ​ർ നൗ​ഫ​ൽ ഉ​ള്ളാ​ട്ട്ചാ​ലി കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​ര​ത്തി​ന് കൈ​മാ​റി. ലു​ഹ പാ​ര​ഗ​ണ്‍ ഗ്രൂ​പ്പ് ഉ​ട​മ ബ​ഷീ​ർ 200 പൊ​തി​ച്ചോ​റ് സം​ഭാ​വ​ന ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം പ്ര​ശ​സ്ത ഗാ​യ​ക​ൻ സ​ജീ​ർ പ​ട്ടു​റു​മാ​ൽ, ഗാ​യി​ക ദേ​വി​ക എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള അ​ര​ങ്ങേ​റി. ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും, സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ന​ട​ത്തി​യ സ​മ്മാ​ന​കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ മ​ൻ​സൂ​റി​ന് അ​ൽ അ​ർ​ക്കാ​ൻ ട്രാ​വ​ൽ​സ് മാ​നേ​ജ​ർ സെ​ബി​ൻ ഇ​ഖ്ബാ​ൽ റി​യാ​ദ് കൊ​ച്ചി വി​മാ​ന ടി​ക്ക​റ്റ് കൈ​മാ​റി. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ ഗി​രീ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.