• Logo

Allied Publications

Australia & Oceania
സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷനു പുതിയ നേതൃത്വം
Share
ബ്രിസ്‌ബേൻ: സെപ്റ്റംബർ 17നു caloundra യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ വിപുലമായി ഓണാഘോഷം സംഘടിപ്പിക്കുകയും തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

സിനിമാ താരം സരയൂ മോഹൻ,സംഗീത സംവിധായകൻ ശ്രീനാഥ് ശിവശങ്കരൻ,ഗായകരായ ലിബിൻ സക്കറിയ,മൃദുല വാരിയർ എന്നിവർ പങ്കെടുത്ത താരനിശ സൺ ഷൈൻ കോസ്റ്റ് മലയാളികൾക്ക് ഒരു വേറിട്ട അനുഭവമായി.മുൻ പ്രസിഡന്‍റ് ടോണി തോമസ് സെക്രട്ടറി ലിയോ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം ജനപങ്കാളിത്തം കൊണ്ട് മികച്ചു നിന്നു

പ്രൗഢ ഗംഭീരമായ സദസിൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയും 2022 2024 കാലയളവിലേക്കുള്ള 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു . വരും തലമുറക്ക് ജനിച്ച നാടിൻറെ സംസ്കാരവും പൈതൃകവും പകർന്നു നൽകലാണ് അസ്സോസിയേഷന്‍റെ പ്രഥമ പരിഗണനയെന്നു നിയുക്ത പ്രെസിഡണ്ട് സജീഷ് സെബാസ്റ്റ്യൻ വ്യക്തമാക്കി.സ്ത്രീ ശാക്തീകരണവും പ്രവാസി ക്ഷേമ പദ്ധതികളുൾപ്പെടെയുള്ള കർമ്മ പരിപാടികളുമായി മുന്നോട്ടു പോകുവാൻ ഏവരുടെയും പിന്തുണ ആവശ്യമാണെന്ന് സെക്രട്ടറി ബിബിൻ ലൂക്കോസ് അഭ്യർത്ഥിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പ്രസിഡന്റ് സജീഷ് സെബാസ്റ്റ്യൻ,വൈസ് പ്രസിഡന്റ് ജെർളി എൽദോ,സെക്രട്ടറി ബിബിൻ ലൂക്കോസ്,ജോയിന്‍റ് സെക്രട്ടറിപ്രതീഷ് പോൾ, ട്രഷറർ സെസിൽ ഒരമഠത്തിൽ,പബ്ലിക് റിലേഷൻ ഓഫീസേഴ്സ് സെബാസ്റ്റ്യൻ തോമസ്,അറ്റ്ലാ തോമസ്.

മറ്റു കമ്മിറ്റി അംഗങ്ങൾ ജോബിഷ് ലുക്കാ, പ്രിൻസ് ജോസഫ്, ലക്ഷ്‌മി ബാലചന്ദ്രൻ, Antoinette ഫെർണാണ്ടസ് , രെജീഷ് നായർ, സിജു ചാക്കോ, സാൻ നാരായൺ, ശ്രീനി ശേഖർ.

യൂത്ത് പ്രതിനിധികളായി ബിയോൺസ് മാത്യുവും, തിയോ തോംപ്‌സണും,പ്രവാസി വിദ്യാർത്ഥി പ്രതിനിധികളായി അബിൻ ഫിലിപ്പും,ജോ സണ്ണിയും തിരഞ്ഞെടുക്കപ്പെട്ടു

മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ലി​ന് മെ​ൽ​ബ​ണി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കം സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​വാ​നും ദ​ശാ​ബ്
തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​ക്ക് മെ​ൽ​ബ​ണി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി എ​ത്തി​ച്ചേ​ർ​ന്ന
പ​ത്താം വാ​ർ​ഷി​കം സ​മാ​പ​ന​സ​മ്മേ​ള​നം മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മെ​ൽ​ബ​ൺ: സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക​മാ​യ സ​മാ​പ​ന സ​മ്മേ​ള​നം കോ​ട്ട​യം അ
ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളം മി​ഷ​നും റൂ​ട്ട്സ് ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​നും തു​ട​ക്ക​മാ​യി.
സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ൽ മ​ല​യാ​ളം മി​ഷ​ന്‍റെ ഭാ​ഷാ​പ​ഠ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: മാ​ർ ജോ​ൺ പ​നം​തോ​ട്ട​ത്തി​ൽ.
മെ​ൽ​ബ​ൺ: പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ