• Logo

Allied Publications

Delhi
ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യി​ൽ സ​ന്യ​സ്ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പ​ത്താം വ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്യു​ന്ന സ​ന്യ​സ്ത​രു​ടെ സം​ഗ​മം ന​ട​ത്ത​പ്പെ​ട്ടു. ഒ​ക്ടോ​ബ​ർ 8 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ക​രോ​ൾ​ബാ​ഗി​ലെ, രൂ​പ​താ ആ​സ്ഥാ​ന​ത്ത് ന​ട​ത്ത​പ്പെ​ട്ട സ​ന്യ​സ്ത സം​ഗ​മ​ത്തി​ൽ വി​വി​ധ സ​ന്യാ​സ സ​ഭ​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് സ​ന്യ​സ്ത​ർ പ​ങ്കെ​ടു​ത്തു.

ഫ​രി​ദാ​ബാ​ദ് രൂ​പ​താ അ​ധ്യ​ക്ഷ​ൻ, അ​ഭി​വ​ന്ദ്യ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പി​താ​വ് തി​രു​തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത സ​ന്യ​സ്ത സം​ഗ​മ​ത്തി​ൽ സ​ഹാ​യ മെ​ത്ര​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​സ് ഓ​ട​നാ​ട്ട്, ചാ​ൻ​സ​ല​ർ ഫാ. ​മാ​ത്യു, സ​ന്യ​സ്ത കൂ​ട്ടാ​യ്മ കോ​ഡി​നേ​റ്റ​ർ ഫാ. ​ബാ​ബു ആ​നി​ത്താ​നം, സെ​ക്ര​ട്ട​റി സി. ​സ്റ്റെ​ല്ല MSMI എ​ന്നി​വ​രു​ടെ സാ​നി​ധ്യം ഏ​റെ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി.

ത​ങ്ങ​ൾ​ക്കു​ള്ള​തെ​ല്ലാം ക്രി​സ്തു​വി​നോ​ടു​ള്ള സ്നേ​ഹ​ത്തെ പ്ര​തി, ഉ​പേ​ക്ഷി​ച്ച് ഈ ​ലോ​ക​ത്തി​നു​വേ​ണ്ടി സേ​വ​നം ചെ​യ്യു​ന്ന സ​ന്യ​സ്ത​രു​ടെ ജീ​വി​തം, ദൈ​വ​സ​ന്നി​ധി​യി​ൽ അ​ത്ര​മേ​ൽ വി​ല​മ​തി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് പി​താ​വ് ഓ​ർ​മ്മ​പ്പെ​ടു​ത്തി. സ​ന്യ​സ ജീ​വി​ത​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ചും, ഈ ​ആ​ധു​നി​ക ലോ​ക​ത്തി​ൽ സ​ന്യ​സ്ത​ർ എ​ങ്ങ​നെ സാ​ക്ഷ്യ​ജീ​വി​തം ന​യി​ക്ക​ണ​മെ​ന്ന​തി​നെ കു​റി​ച്ചും ഫ​രി​ദാ​ബാ​ദ് രൂ​പ​ത സ​ഹാ​യ മെ​ത്ര​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ക്ലാ​സ് ന​ട​ത്തി.

ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം നാ​ൻ​സി ബാ​ർ​ലോ വി​വി​ധ​ങ്ങ​ളാ​യ സ​ന്യ​സ്ത​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഉ​ച്ച​യ്ക്കു​ശേ​ഷം, ന​ക്ഷ​ത്ര കീ​ർ​ത്ത​നം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച മ​രി​യ​ൻ കീ​ർ​ത്ത​ന മ​ത്സ​രം, ഏ​റെ ഹൃ​ദ്യ​മാ​യി​രു​ന്നു. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന, വി​വി​ധ​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന സ​ന്യ​സ്ത​ർ, ത​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത് ഏ​റെ ഹൃ​ദ​യ​സ്പ​ർ​ശി​യി​രു​ന്നു. വ​ള​രെ മ​നോ​ഹ​ര​മാ​യി ഈ ​സം​ഗ​മം ക്ര​മീ​ക​രി​ച്ച സ​ന്യ​സ്ത കൂ​ട്ടാ​യ്മ കോ​ഡി​നേ​റ്റ​ർ ഫാ. ​ബാ​ബു ആ​നി​ത്താ​നം, സെ​ക്ര​ട്ട​റി സി. ​സ്റ്റെ​ല്ല ങ​ട​ങ​ക എ​ന്നി​വ​രെ അ​ഭി​വ​ന്ദ്യ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പി​താ​വ് അ​ഭി​ന​ന്ദി​ച്ചു.

ഡ​ൽ​ഹി​യി​ൽ ഉ​ത്ത​ര ശി​വ​ഗി​രി തീ​ർ​ഥാ​ട​നം ജ​നു​വ​രി 5ന് ​കൊ​ടി​യേ​റും.
ന്യൂഡ​ൽ​ഹി: ശ്രീ ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൽ​കാ​ജി ശാ​ഖാ ന​മ്പ​ർ 4353ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ’അ​
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഞാ​യ​റാ​ഴ്ച.
ഗു​രു​ഗ്രാം: ശാ​ന്തി​ഗ്രാം വി​ദ്യാ നി​കേ​ത​ൻ സ്കൂ​ൾ മ​ണ്ഡ​വാ​റിന്‍റെയും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്
ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.
ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണികു​ള​ങ്ങ​ര ന