• Logo

Allied Publications

Europe
ടാ​ഗോ​ൾ ക​ൾ​ച്ച​ർ പു​ര​സ്കാ​രം ജോ​സ് പു​ന്നാം​പ​റ​ന്പി​ൽ ഏ​റ്റു​വാ​ങ്ങി
Share
ഹാ​ന്നോ​വ​ർ: ജ​ർ​മ​നി​യി​ലെ മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ജ​ർ​മ​നി​യു​ടെ പ​ര​മോ​ന്ന​ത സ​വി​ലി​യ​ൻ പു​ര​സ്ക്കാ​ര​മാ​യ ഫെ​ഡ​റ​ൽ റി​പ്പ​ബ്ലി​ക് ഓ​ഫ് ജ​ർ​മ​നി​യു​ടെ ഓ​ർ​ഡ​ർ ഓ​ഫ് മെ​റി​റ്റ് ജേ​താ​വു​മാ​യ ജോ​സ് പു​ന്നാം​പ​റ​ന്പി​ൽ ഇ​ൻ​ഡോ​ജ​ർ​മ്മ​ൻ സൊ​സൈ​റ്റി​യു​ടെ 12ാ മ​ത് ടാ​ഗോ​ർ ക​ൾ​ച്ച​റ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഹാ​നോ​വ​റി​ലെ നൊ​വോ​ട്ട​ലി​ൽ ന​ട​ന്ന ജ​ർ​മ​ൻ​ഇ​ന്ത്യ​ൻ സൊ​സൈ​റ്റി​യു​ടെ 69 ാമ​ത് വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ഡോ​യ്റ്റ്ഷെ​ഇ​ൻ​ഡി​ഷെ ഗെ​സെ​ൽ​ഷാ​ഫ്റ്റ്, പ്ര​സി​ഡ​ന്‍റ് ഹാ​ൻ​സ് ജോ​വാ​ക്കിം കി​ഡെ​ർ​ലെ​ൻ, പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. എ​ൻ​ഡോ​വ്മെ​ന്‍റ് തു​ക​യാ​യ 5,000 യൂ​റോ​യാ​ണ് സ​മ്മാ​നം. ഒ​രോ 3 വ​ർ​ഷം കൂ​ടു​ന്പോ​ഴാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

ജ​ർ​മ​ൻ​ഇ​ന്ത്യ​ൻ സൊ​സൈ​റ്റി​യു​ടെ അ​ഞ്ചം​ഗ ജൂ​റി​യാ​ണ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2020 ലെ ​പു​ര​സ്കാ​ര​മാ​ണ് ഇ​ക്കൊ​ല്ലം ന​ൽ​കി​യ​ത്. 1986 മു​ത​ലാ​ണ് ടാ​ഗോ​ർ ക​ൾ​ച്ച​റ​ൽ പ്രൈ​റ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. സ്റ​റു​ട്ട്ഗാ​ർ​ട്ട് ആ​സ്ഥാ​ന​മാ​യ ഇ​ൻ​ഡോ ജ​ർ​മ​ൻ സൊ​സൈ​റ്റി​യാ​ണ് ഈ ​പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

ജ​ർ​മ​നി​യി​ൽ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ചാ​ണ് ജോ​സ് പു​ന്നാം​പ​റ​ന്പി​ലി​നെ ഈ ​പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി ഇ​ൻ​ഡോ​ജ​ർ​മ​ൻ സൊ​സൈ​റ്റി​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​ണ്. എ​ട്ടു പു​സ്ത​ക​ങ്ങ​ൾ ജ​ർ​മ​ൻ ഭാ​ഷ​യി​ലും ര​ണ്ടു പു​സ്ത​ക​ങ്ങ​ൾ മ​ല​യാ​ളം ഭാ​ഷ​യി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മും​ബൈ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​റി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യാ​ണ് 1966 ൽ ​ജ​ർ​മ​നി​യി​ൽ കു​ടി​യേ​റു​ന്ന​ത്. ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി​എം​എ​ഫ്) ന്‍റെ 2016 ലെ ​സാ​ഹി​ത്യ​പു​ര​സ്കാ​ര​വും, സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി​യു​ടെ 2016 ലെ ​പു​ര​സ്ക്കാ​ര​വും ജോ​സ് പു​ന്നാം​പ​റ​ന്പി​ലി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ എ​ട​ക്കു​ള​മാ​ണ് സ്വ​ദേ​ശം. ന​ഴ്സിം​ഗ് ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച ശോ​ശാ​മ്മ​യാ​ണ് ഭാ​ര്യ. നി​ഷ, അ​ശോ​ക് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ഉ​ങ്ക​ലി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി ഇ​ൻ​ഡോ ജ​ർ​മ​ൻ സൊ​സൈ​റ്റി​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​ണ്. എ​ട്ടു പു​സ്ത​ക​ങ്ങ​ൾ ജ​ർ​മ​ൻ ഭാ​ഷ​യി​ലും ര​ണ്ടു പു​സ്ത​ക​ങ്ങ​ൾ മ​ല​യാ​ളം ഭാ​ഷ​യി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.