• Logo

Allied Publications

Australia & Oceania
സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഫെസ്റ്റ് പ്രൗഡഗംഭീരമായി
Share
മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പ്രഥമ കലാസംഗമം വര്‍ണ്ണോജ്വലമായി. സൗത്ത് മൊറാങ്ങ് മേരിമെഡ് കാത്തോലിക് കോളേജില്‍ വച്ച് നടന്ന കലാസംഗമത്തില്‍ വിക്‌ടോറിയ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ എംപി, ബ്രോണ്‍വിന്‍ ഹാഫ്‌പെന്നി എംപി, ഇന്‍ഡ്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ.സുശീല്‍ കുമാര്‍ എന്നീ വിശിഷ്ട അതിഥികള്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.

നിര്‍മ്മാണം പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്ന കത്തീഡ്രല്‍ ദേവാലയത്തിനു മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് 48000 ഡോളര്‍ഗ്രാന്‍റ് അനുവദിക്കുന്നതായി എനര്‍ജി, എന്‍വയേണ്‍മെന്‍റ് ആൻഡ് ക്ലൈമെറ്റ് ആക്ഷന്‍ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് ഹര്‍ഷാരവത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. 2023 മുതല്‍ സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യങ്ങ് സീറോ മലബാര്‍ ഓസ്‌ട്രേലിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും മിനിസ്റ്റര്‍ നിര്‍വ്വഹിച്ചു.

കത്തീഡ്രല്‍ ഇടവകയിലെ കുട്ടികളും യുവതീയുവാക്കളും അമ്മമാരും ഉള്‍പ്പെടെ 180 പേരോളം അരങ്ങിലെത്തിയ സമൂഹനൃത്തം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രശസ്ത കൊറിയോഗ്രാഫര്‍ സാം ജോര്‍ജ്ജ് പരിശീലിപ്പിച്ച് വേദിയിലെത്തിച്ച സമൂഹനൃത്തം എസ്.എം.സി.സി കലാസംഗമത്തെ വര്‍ണാഭമാക്കി. വിവിധങ്ങളായ പൂക്കള്‍ കൊണ്ട് ഒരുക്കിയ മെഗാ പൂക്കളവും ആനയും വെണ്‍ചാമരവും ചുണ്ട ന്‍വെള്ളവും അടക്കമുള്ള കേരള തനിമ വിളിച്ചോതുന്ന വസ്തുക്കളുടെ പ്രദര്‍ശനവും എല്ലാവര്‍ക്കും വേറിട്ട അനുഭവമായി.


ചടുലതാളങ്ങള്‍ കൊണ്ട ് ആവേശം കൊട്ടികയറ്റി, സോളമന്‍റേയും സനീഷിന്‍റേയും നേതൃത്വത്തില്‍ വേദി കീഴടക്കിയ ബീറ്റ്‌സ് ബൈ സെന്റ്ം മേരീസിന്റെ ചെണ്ട മേളവും കത്തീഡ്രല്‍ ഇടവകയിലെ കലാകാരന്മാരുടെയും കലാകാരികളുടെയും നേതൃത്വത്തില്‍ അരങ്ങേറിയ ഓര്‍ക്കസ്ട്രയും ശ്രദ്ധേയമായി. കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പെയിന്‍റിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മെല്‍ബണിലെ അറിയപ്പെടുന്ന ചിത്രകലാകരന്‍ സേതു നിര്‍വ്വഹിച്ചു. കേരളത്തിന്റെ തനതുരുചിക്കൂട്ടുകളൂമായി വിവിധ പായസങ്ങളും നാടന്‍പലഹാരങ്ങളും ആസ്വദിക്കാനുമുള്ള വേദികൂടിയായി കലാസംഗമം.

കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഷാജി ജോസഫ്, ജോണ്‍സണ്‍ ജോര്‍ജ്ജ്, എല്‍സി പൗലോസ് എന്നിവരടക്കമുള്ള എസ്എംസിസി ഭാരവാഹികളും പ്രഥമകലാസംഗമം അവിസ്മരണീയമാക്കുന്നതിനു നേതൃത്വം നല്കി.

ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളം മി​ഷ​നും റൂ​ട്ട്സ് ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​നും തു​ട​ക്ക​മാ​യി.
സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ൽ മ​ല​യാ​ളം മി​ഷ​ന്‍റെ ഭാ​ഷാ​പ​ഠ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: മാ​ർ ജോ​ൺ പ​നം​തോ​ട്ട​ത്തി​ൽ.
മെ​ൽ​ബ​ൺ: പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ
ഗോ​ള്‍​ഡ് കോ​സ്റ്റി​ല്‍ എം.​ജി. ശ്രീ​കു​മാ​റി​നും മൃ​ദു​ല വാ​ര്യ​ർ​ക്കും "ശ്രീ​രാ​ഗോ​ത്സ​വം' സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു.
ഗോ​ൾ​ഡ് കോ​സ്റ്റ്: നി​ര​വ​ധി ത​വ​ണ മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന, ദേ​ശി​യ പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ എം. ​ജി.
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പി​തൃ​ദി​നം ആ​ഘോ​ഷി​ച്ചു.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ ഇ​ട​വ​ക​യി​ലെ അ​ച്ഛ​ൻ​മാ​രെ
അ​സു​ഖം അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്‌ട​ർ​മാ​ർ പ​റ​ഞ്ഞ യു​വ​തി മ​രി​ച്ചു.
ക്രൈ​സ്റ്റ് ച​ർ​ച്ച്: അ​സു​ഖ​ബാ​ധി​ത​യാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​രോ​പി​ച്ച 33കാ​രി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.