• Logo

Allied Publications

Europe
മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നാനായ മിഷൻ തിരുനാൾ ശനിയാഴ്ച
Share
മാഞ്ചെസ്റ്റർ: സെന്‍റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. ‌‌‌

തിരുന്നാളിന് ഒരുക്കമായി സെപ്റ്റംബർ 29 മുതൽ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ സെന്‍റ് എലിസബത്ത് ദേവാലയത്തിൽ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുർബാനയും ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടന്നു വരികയാണ്. ഒക്ടോബർ 7 ന് വരെ ഇത് തുടരുന്നതാണ്.

ഇന്നലെ ഞായറാഴ്ച വൈകുന്നേരം 3.30 ന് നടന്ന ദിവ്യബലിയിൽ പ്രസുദേന്തി വാഴ്ച നടന്നു.
പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 8ന് സെന്റ് ഹിൽഡാസ് ദേവാലയത്തിൽ വച്ച് രാവിലെ 10 മണിക്ക് തിരുനാൾ കൊടിയേറ്റം നടക്കും. തുടർന്ന് 10.30 മണിക്ക് ആഘോഷമായ തിരുനാൾ റാസകുർബാനയും സ്‌നേഹവിരുന്നും നടത്തപ്പെടും.

തിരുനാൾ കുർബാനയിൽ റവ.ഫാ. മാത്യു വലിയ പുത്തൻപുരയിൽ മുഖ്യ കാർമ്മികത്വം വഹിക്കും. റവ.ഫാ. ജോഷി കൂട്ടുങ്കൽ തിരുനാൾ സന്ദേശം നൽകും. റാസ കുർബാനക്ക് ശേഷം ലദീഞ്ഞും തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഈ തിരുനാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളും മിഷൻ ഡയറക്ടറുമായ മോൺസിഞ്ഞോർ റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ ജനറൽ കൺവീനർ സിറിയക് ജെയിംസ് (ബാബു) ട്രസ്റ്റിമാരായ ഷൈജു ചാക്കോ മുടക്കോടിയിൽ, സജി തോമസ് മന്നാട്ടുപറമ്പിൽ, ആർസൻ സ്റ്റീഫൻ മുപ്രപ്പള്ളിൽ എന്നിവർ അറിയിച്ചു.

തിരുന്നാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം:

St. Hildas Church, 66 Kenworthy La, Northenden, Manchester, M22 4EF
സാധാരണ ദിവസങ്ങളിലെ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:
St. Elizabeth Church, 48 Lomond Rd, Wythenshawe, Manchester, M22 5JD

ചാൾസ് രാജാവ് ഗുരുദ്വാര സന്ദർശിച്ചു.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ചാ​ൾ​സ് രാ​ജാ​വ് ല​ണ്ട​നു സ​മീ​പം ലൂ​ട്ട​നി​ലെ സി​ക്ക് ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ച്ചു.
ജ​ർ​മ​നി​യി​ലേ​ക്കു​ള്ള വി​സാ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ് മ​ന്ത്രി ബെ​യ​ർ​ബോ​ക്ക്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​മ​സ്റ്റ​റി​ന്‍റെ തു​ട​ക്കം ന​ഷ്ട​പ്പെ​ടി​ല്ല.
ബ​ർ​ലി​ൻ: ഇ​ന്ത്യ സ​ന്ദ​ർ​ശി​യ്ക്കു​ന്ന ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ന്ന​ലീ​ന ബെ​യ​ർ​ബോ​ക്ക് ഇ​ന്ത്യ, യു​എ​സ്എ, ജ​ർ​മ​നി എ​ന്നി​വ​യു​ടെ ഇ​ന്തോ
ബ്രി​ട്ട​നി​ൽ ഇ​ന്ത്യൻ ഇ വി​സ പു​ന:​സ്ഥാ​പി​ച്ചു.
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പൗ​രന്മാർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​വീ​സ (ഇ​ല​ക്ട്രോ​ണി​ക് വി​സ) പു​നഃ​സ്ഥാ​പി​ച്ചു.
യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷം ജ​നു​വ​രി 14ന്.
ബ്രി​സ്റ്റോ​ൾ: പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ക​യാ​ണ്.
ജര്‍മന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം ചരിത്രമായി.
ബര്‍ലിന്‍: ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ദ്വിദിന സന്ദര്‍ശനത്തിനായി ഡിസംബര്‍ 5 ന് ന്യൂഡല്‍ഹിയിലെത്തി കേന്ദ്രവിദേശകാര്യ മന്ത്രി