• Logo

Allied Publications

Americas
കോടിയേരി ബാലകൃഷ്‌ണന്റെ വേർപാടിൽ ഇന്ത്യാ പ്രസ് ക്ലബ് അനുശോചിച്ചു
Share
മയാമി: അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് (69) ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ആദരാഞ്ജലികളർപ്പിച്ചു.

കേരള രാഷ്ട്രീയത്തിൽ ദീർഘകാലം നിറഞ്ഞു നിന്ന അതികായനായിരുന്ന അദ്ദേഹം പ്രസ് ക്ലബിന്റെ ഉറ്റ സുഹൃത്തുമായിരുന്നു. സി.പി.എം. മന്ത്രിമാരോ , എം.എൽ.എ മാരോ പ്രസ് ക്ലബ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി തേടുമ്പോൾ ഉടനടി അത് അനുവദിക്കുന്ന വിശാല മനസ്കനായിരുന്നു അദ്ദേഹം. ആഭ്യന്തരടുറിസം മന്ത്രിയായിരിക്കെ അമേരിക്ക സന്ദർശിച്ചപ്പോൾ ഇന്ത്യ പ്രസ് ക്ലബ് അദ്ദേഹത്തെ ആദരിച്ചിരുന്നു.

സംസ്ഥാനത്തിന്റെ നായകനാകുമെന്ന് കരുതിയിരുന്ന അദ്ദേഹത്തെ കാൻസർ രോഗം കീഴ്പ്പെടുത്തിയെങ്കിലും പ്രവർത്തനങ്ങളിലും ജനകീയ ബന്ധങ്ങളിലും ഒരു കുറവും വരുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. ശക്തമായ നിലപാടുകളും അവക്ക് വേണ്ടിയുള്ള വിട്ടുവീഴ്ച്ചയില്ലാത്ത പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിൽ വ്യത്യസ്തനായ നേതാവാക്കിയയത്.

അദ്ദേഹത്തിന്‍റെ വേർപാടിൽ പ്രസ് ക്ലബിന്‍റെ അഗാധമായ ദുഃഖം അറിയിക്കുന്നതായി പ്രസിഡന്‍റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌ , നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സക്കറിയ , ജോ. സെക്രട്ടറി സുധ പ്ലക്കാട്ട് ,ജോ. ട്രഷറർ ജോയ് തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവർ പറഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്