• Logo

Allied Publications

Middle East & Gulf
അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂരോണം 2022 സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂരോണം 2022 സംഘടിപ്പിച്ചു.

കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സാസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ പ്രഥമ അടൂർ ഭാസി പുരസ്കാരം ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദനും,നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും ജലവിഭവ വകുപ്പ് മന്ത്രീ ശ്രീ.റോഷി അഗസ്റ്റിൻ സമ്മാനിച്ചു.

കുവൈത്തിലെ സാംസ്കാരിക സാമൂഹിക പ്രവർത്തകനായ അക്ബർ കുളത്തുപ്പുഴയേയും, എസ്എസ്എൽസി +2 ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളേയും,അടൂരോണം സ്പോൺസേഴ്സിനേയും യോഗത്തിൽ ആദരിച്ചു.

പ്രസിഡന്‍റ് ജിജു മോളേത്ത് അധ്യയക്ഷത വഹിച്ച യോഗത്തിൽ ഉപദേശക സമിതി ചെയർമാൻ അനു.പി.രാജൻ,വൈസ് പ്രസിഡന്‍റ് കെ.സി ബിജു എന്നിവർ പ്രസംഗിച്ചു.ജനറൽ കൺവീനർ ബിജോ.പി.ബാബു സ്വാഗതവും ജനറൽ സെക്രട്ടറി അനീഷ്‌ എബ്രഹാം നന്ദിയും രേഖപ്പെടുത്തി.

പതാക ഉയർത്തലോട് കൂടീ ആരംഭിച്ച ആഘോഷം സാംസ്കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ,നാടൻ കലാരൂപങ്ങൾ,അത്തപൂക്കളം,തിരുവാതിര, ചെണ്ടമേളം, വില്ലടിച്ചാൻ പാട്ട്, സിനിമാറ്റിക്ക് ഡാൻസ് പ്രശസ്ത ഗായകരായ ഇഷാൻ ദേവ്, റൂത്ത് റ്റോബി,അംബിക രാജേഷ് എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നിനാലും ശ്രദ്ധേയമായി.വിഭവ സമൃർദമായ ഓണസദ്യ ആഘോഷത്തിന്‍റെ മുഖ്യ ആകർഷണമായിരുന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.