• Logo

Allied Publications

Europe
തൊടുപുഴ ഫാമിലീസ് ഇന്‍ അയര്‍ലണ്ട് ഏഴാമത് മെഗാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ഡബ്ളിന്‍: സെപ്റ്റംബര്‍ 24ന് ശനിയാഴ്ച രാവിലെ പത്തു മുതല്‍ നടക്കുന്ന ടിഎഫ്ഐ കുടുംബ സംഗമ മഹോത്സവതിന് ദ്രോഗഡ തുള്ളിയലന്‍ പാരിഷ് ഹാള്‍ വേദിയാകും. തൊടുപുഴയുടെ അതിമനോഹര പ്രദേശത്തുനിന്നും അയര്‍ലണ്ടിലേക്ക് കുടിയേറിയ സകലരും ജാതി,മത,രാഷ്ട്രീയ ഭേദമന്യേ ഒത്തു ചേരുന്ന അസുലഭ മുഹൂര്‍ത്തത്തിലേക്ക് എല്ലാ തൊടുപുഴ അയര്‍ലന്‍ഡ് നിവാസികളെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

കുടുംബാംഗങ്ങളും, വ്യക്തികളും ഒന്നിച്ചു കൂടുന്ന ഈ മെഗാ സമ്മേളനത്തില്‍ കുട്ടികളുടെയും, മുതിര്‍ന്നവരുടെയും അഭിരുചികള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉതുകുന്ന വിവിധ കലാകായിക പരിപാടികള്‍, വിവിധ തലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കല്‍, എല്ലാ വര്‍ഷത്തെയും പോലെ കപ്പിള്‍സ് സ്പെഷ്യല്‍ മത്സര പരിപാടികള്‍, തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍.

2018 ല്‍ കേരളത്തില്‍ ഉണ്ടായ പ്രളയം മൂലവും, തുടര്‍ന്ന് വന്ന കോവിഡ് മഹാമാരിയും എല്ലാ ജനരാശികളുടെയും ഒത്തു ചേരലിനെ തടസപ്പെടുത്തിയെങ്കിലും ആ കാലഘട്ടത്തെ അതിജീവിച്ചു പരസ്പരം കണ്ടുമുട്ടാനും സ്നേഹം പങ്കുവെക്കുവാനും തൊടുപുഴയുടെ പൈതൃകം പേറുന്ന എല്ലാവരെയും ടിഎഫ്ഐ ക്ഷണിക്കുന്നു.

രജിസ്ററര്‍ ചെയ്യുന്ന മുഴുവന്‍ ആളുകളില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിയാകുന്ന കുടുംബം ഉല്‍ഘാടനം ചെയ്യുന്ന പൊതുസമ്മേളനം ടിഎഫഐയുടെ മുഖ മുദ്രയാണ്. ഈ സമ്മേളനത്തില്‍ വച്ചു കുടുംബ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ദമ്പതിമാരെയും ആദരിക്കുന്നത് ആണ്.

ഈ മെഗാ ഇവന്‍റില്‍ പങ്കു കൊള്ളുവാനുള്ള രജിസ്ട്രേഷന്‍ നാളെ അവസാനിക്കുന്നു.
അന്നേ ദിവസം ജീവിതത്തിലെ ഓര്‍മിക്കുന്ന ഒരു സുദിനം ആയി, പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹ്ളാദ ആവേശഭരിതമായി, ഉത്സവ മേളമായി ആഘോഷിക്കാനുള്ള വൈവിദ്ധ്യമാര്‍ന്ന പരിപാടികളും, നാടന്‍ ഭക്ഷണ സംവിധാനങ്ങളും ഒരിക്കിയിരിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതിന്റ ഭാഗമായി മുന്‍കൂട്ടി രജിസ്ററര്‍ ചെയ്യാത്തവരുടെ പ്രവേശനം പരിമിതപെടുത്തിയിരിക്കുന്നു

ടിഎഫ്ഐ ഗ്രൂപ്പില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരുവാനും, മെഗാ സമ്മേളനത്തെ കുറിച്ച് ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാനുമായി ബന്ധപ്പെടുക.

ഇന്നസെന്‍റ് കുഴിപ്പിള്ളില്‍ ~ 0877850505, ടൈറ്റസ് ~ 0857309480, ഡിനില്‍ പീറ്റര്‍ ~ 0879016035, ഷിജു ശാസ്താംകുന്നേല്‍ ~ 0872745790, തങ്കച്ചന്‍ ~ 0899531925, പിആര്‍ഒ : ജോസന്‍ ജോസഫ് ~0872985877

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.