• Logo

Allied Publications

Australia & Oceania
സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 24ന്
Share
മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ രൂപംകൊടുത്തിട്ടുള്ള സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പ്രഥമ കലാസംഗമവും പൊതുസമ്മേളനവും സെപ്റ്റംബര്‍ 24 (ശനിയാഴ്ച) സൗത്ത് മൊറാങ്ങ് മേരിമെഡ് കാത്തോലിക് കോളേജില്‍ വച്ച് നടത്തുന്നു.

രാവിലെ എട്ടിനു കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കത്തീഡ്രല്‍ ഇടവകാഗംങ്ങളുടെ നേതൃത്വത്തില്‍ മെഗാ പൂക്കളം ഒരുക്കും. രാവിലെ ഒന്പതു മുതല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പെയിന്‍റിംഗ്കളറിങ്ങ് വര്‍ക്ക്‌ഷോപ്പും പെയിന്‍റിംഗ്മത്സരങ്ങളും നടക്കും.

തുടര്‍ന്ന് കത്തീഡ്രല്‍ ഇടവകയിലെ കുട്ടികളുടെയും യുവതീയുവാക്കളുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ 120 ഓളം പേര്‍ അണിനിരക്കുന്ന മെഗാ ഡാന്‍സ് അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ എനര്‍ജി, എന്‍വയേണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ആക്ഷന്‍, സോളാര്‍ ഹോംസ് എന്നിവയുടെ ചുമതല വഹിക്കുന്ന സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ എംപി, ബ്രോണ്‍വിന്‍ ഹാഫ്‌പെന്നി എംപി, ഇന്‍ഡ്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ.സുശീല്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ചെണ്ട മേളവും കത്തീഡ്രല്‍ ഇടവകയിലെ കലാകാരന്മാരുടെയും ഗായകരുടെയും നേതൃത്വത്തില്‍ ഓര്‍ക്കസ്ട്രയും അരങ്ങ് കീഴടക്കും.

കേരളത്തിന്‍റെ തനതു രുചിക്കൂട്ടുകളുമായി പായസമേളയും നാടന്‍ തട്ടുകടകളും ഒരുക്കിയിട്ടുണ്ട്
പ്രഥമകലാസംഗമം ഏറ്റവും മനോഹരമാക്കുവാന്‍ കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കണ്‍വീനര്‍ ഷാജി ജോസഫ്, സെക്രട്ടറി ജോണ്‍സണ്‍ ജോര്‍ജ്ജ്, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, പാരീഷ് കൗണ്‍സില്‍ പ്രതിനിധികള്‍, എസ്.എം.സി.സി. ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.