• Logo

Allied Publications

Americas
ഓ​ൾ ഇ​ന്ത്യ യു​എ​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ഡ​ബി​ൾ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഒ​ക്ടോ​ബ​ർ 1, 2 തീ​യ​തി​ക​ളി​ൽ
Share
ഹൂ​സ്റ്റ​ണ്‍: ഓ​ൾ ഇ​ന്ത്യ യു​എ​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ൻ​റ​ണ്‍ ഡ​ബി​ൾ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ.

ഹൂ​സ്റ്റ​ണ്‍ സ്മാ​ഷ് ബ്ര​ദേ​ഴ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ണ​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ഡ​ബി​ൾ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഹൂ​സ്റ്റ​ണി​ന​ടു​ത്തു​ള്ള ബ്രൂ​ക്ഷ​യ​റി​ലു​ള്ള പ​തി​നാ​റ് ബാ​ഡ്മി​ൻ​റ​ണ്‍ കോ​ർ​ട്ടു​ക​ളു​ള്ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി എ​റൈ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ഒ​ക്ടോ​ബ​ർ 11 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ രാ​ത്രി 9 വ​രെ​യും ഒ​ക്ടോ​ബ​ർ ര​ണ്ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ​യു​മാ​വും ന​ട​ത്ത​പ്പെ​ടു​ക.

ഹൂ​സ്റ്റ​ണി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന നാ​ഷ​ണ​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​മേ​രി​ക്ക​യു​ടെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഇ​ന്ത്യ​ക്കാ​ർ അ​ണി​നി​ര​ക്കു​ന്പോ​ൾ തീ​പാ​റു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ഹൂ​സ്റ്റ​ണ്‍ സാ​ക്ഷ്യം വ​ഹി​ക്കും.

ഓ​പ്പ​ണ്‍ മെ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 32 ടീ​മു​ക​ളും, വി​മ​ൻ​സ് ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ പ​ത്ത് ടീ​മു​ക​ളും, 50 വ​യ​സി​ൽ മു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 10 ടീ​മു​ക​ളും മാ​റ്റു​ര​യ്ക്കും. മെ​ൻ​സ് ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് 1500 ഡോ​ള​റും, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 750 ഡോ​ള​റും സ​മ്മാ​ന​ത്തു​ക​ളാ​യി ല​ഭി​ക്കും. വി​മ​ൻ​സ് ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ലും, സീ​നി​യ​ർ മെ​ൻ​സ് ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ൾ​ക്ക് 500 ഡോ​ള​റും, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 250 ഡോ​ള​റു​മാ​വും സ​മ്മാ​ന​ത്തു​ക. കൂ​ടാ​തെ എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ബെ​സ്റ്റ് പ്ലെ​യ​ർ, പ്രോ​മി​സിം​ഗ് പ്ലെ​യ​ർ ട്രോ​ഫി​ക​ളും, വി​ജ​യി​ക​ൾ​ക്കും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കും വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും ല​ഭി​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ വ​രു​ന്ന​വ​ർ​ക്ക് ബാ​ഡ്മി​ൻ​റ​ണ്‍ സെ​ന്‍റ​റി​ന് അ​ടു​ത്ത് ത​ന്നെ വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഹോ​ട്ട​ൽ റൂ​മു​ക​ൾ റി​സ​ർ​വ് ചെ​യ്തി​ട്ടു​ള്ള​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ക​ളി​ക്കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി ഉ​ച്ച​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മെ​ഗാ സ്പോ​ണ്‍​സ​ർ ര​ഞ്ജു രാ​ജ് വി​ൻ​സ​ർ ഹോം ​ലെ​ൻ​ഡി​ങ്, ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ സ​ന്ദീ​പ് തേ​വ​ർ​വ​ലി​ൽ പെ​റി ഹോം​സ്, ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ ജി​ജോ കാ​വ​നാ​ൽ യു​ജി​എം റി​യ​ൽ​റ്റി, ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം അ​ലൈ​ൻ ഡ​യ​ഗ്നോ​സ്റ്റി​ക് എ​ൽ എ​ൽ സി, ​ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ തോ​മ​സ് വീ​ട​ണ്‍ റൂ​ഫിം​ഗ് ക​ണ്‍​സ്ട്ര​ക്ഷ​ൻ എ​ൽ എ​ൽ സി, ​പ്ലാ​റ്റി​നം സ്പോ​ണ്‍​സ​ർ റെ​ജി കു​ര്യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് വാ​ൽ​വ്, ഡ​യ​മ​ണ്ട് സ്പോ​ണ്‍​സ​ർ ജോ​ണ്‍ ജേ​ക്ക​ബ് ബ്രൈ​റ്റ് ലൈ​ഫ് ഗ്രൂ​പ്പ് എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ്പോ​ണ്‍​സ​ർ​മാ​ർ.

ര​ഞ്ജു രാ​ജ്, റെ​ജി കോ​ട്ട​യം, അ​നി​ത് ഫി​ലി​പ്പ്, അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, വി​നോ​ദ് ചെ​റി​യാ​ൻ റാ​ന്നി ഉ​ൾ​പ്പെ​ടു​ന്ന ഹൂ​സ്റ്റ​ണ്‍ സ്മാ​ഷ് ബ്ര​ദേ​ഴ്സ് ഗ്രൂ​പ്പാ​ണ് ടൂ​ർ​ണ​മെ​ന്‍റി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ താ​ഴെ പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ഉ​ട​ൻ ബ​ന്ധ​പ്പെ​ടു​ക.

ര​ഞ്ജു രാ​ജ് 832 874 4507
റ​ജി കോ​ട്ട​യം 832 723 7995
അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ 281 507 9721
അ​നി​ത് ഫി​ലി​പ്പ് 832 454 3167
വി​നോ​ദ് ചെ​റി​യാ​ൻ 832 689 4742

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്