• Logo

Allied Publications

Middle East & Gulf
സ്ത്രീ ജ്വാലയുടെ ആഭിമുഖ്യത്തിൽ കേശദാനം സംഘടിപ്പിച്ചു
Share
ന്യൂ ഡൽഹി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനും അഭിവൃദ്ധിക്കുമായി പ്രവർത്തിച്ചു വരുന്ന ബ്ലഡ് പ്രൊവൈഡേഴ്‌സ് ഡ്രീംസ് കേരളയുടെ പോഷക സംഘടനയായ സ്ത്രീ ജ്വാലയുടെ ആഭിമുഖ്യത്തിൽ രണ്ടാമത്തെ മെഗാ കേശദാന ചടങ്ങ് സംഘടിപ്പിച്ചു.

സ്ത്രീ ജ്വാല ഇതിനോടകം നിരവധി യൂണിറ്റ് രക്തം നൽകി കാരുണ്യത്തിന്റെ കനലായി ആർമി ട്രാൻസ്ഫ്യൂഷൻ സെന്ററിന്റെ സേവന രംഗത്ത് മുന്നിലുണ്ട്. കാൻസറിൻ്റെ ചികിത്സയായ കീമോതെറാപ്പിയുടെ ഫലമായി ഉണ്ടാവുന്ന മുടി കൊഴിച്ചിലിന് പരിഹാരമായി സ്ത്രീ ജ്വാല കൂട്ടായ്‌മയിലൂടെ മുടി സംഘടിപ്പിച്ചു വിഗ്‌സ് നിർമ്മാണത്തിനായി നൽകി വരികയാണ്.



ഐഎൻഎക്കു സമീപമുള്ള ലക്ഷിഭായ് നഗറിലെ ഉല്ലാസ് ഭവനിൽ സെപ്റ്റംബർ 18 വൈകുന്നേരം 4 മണിക്ക് സ്ത്രീ ജ്വാല കൺവീനർ സന്ധ്യാ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനുവൽ മലബാർ ജൂവലേഴ്‌സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ കേശദാന ചടങ്ങ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്‌തു.

സഹജീവികൾക്ക് സാന്ത്വനമേകാനായി സ്വന്തം മുടി മുറിച്ചു നൽകിയ 18 പെൺകുട്ടികളും അഭിനന്ദനങ്ങൾക്കു പാത്രമാണെന്നും സ്ത്രീ ജ്വാല കൂട്ടായ്‌മയിലൂടെ ആദ്യമായി മുടി മുറിച്ചു നൽകിയ മയൂർ വിഹാർ ഫേസ്1 ലെ അശ്വതി ഉണ്ണിയും നോയിഡയിലെ ഇയോൻ എം സെലസ്റ്റിനും (Yvonne M Celestine) മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ മാനുവൽ പറഞ്ഞു. കോർഡിനേറ്റർ ഷേർളി രാജൻ ആശംസകൾ നേർന്നു.

റിയ റോയ്, ജോയ്‌സി, ഡെയ്‌സി, ആഞ്ചൽ, ധന്യ ഷാജി, മിനി ബാബു, ലില്ലി പോൾ, ശ്രീലക്ഷ്മി മോഹൻ, ശ്രീനന്ദ മോഹൻ, രമാദേവി, മായ ശ്രീകുമാർ, മീനാക്ഷി നായർ, ലിൻസി, സാധന മേനോൻ, ജിന തോമസ്, അഞ്ജു ജോൺ, മീനാ കുറുപ്പ്, രഞ്ജിത് എന്നിവരാണ് സ്ത്രീ ജ്വാലയുടെ ഹെയർ ഡൊണേഷൻ ക്യാമ്പിൽ മുടി ദാനം ചെയ്‌തവർ.

യു​എ​ഇ യൂ​ണി​യ​ൻ ഡേ: ​അ​ബു​ദാ​ബി കോ​ർ​ണീ​ഷി​ൽ കെ​എം​സി​സി​യു​ടെ വ​ൻ ജ​ന​കീ​യ റാ​ലി.
അ​ബു​ദാ​ബി: യു​എ​ഇ​യു‌​ടെ 52ാമ​ത് ഐ​ക്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ട് അ​ബു​ദ
വി.​പി. ഫി​റോ​സി​ന് ഒ​ഐ​സി​സി മ​ല​പ്പു​റം സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: ഐ​എ​ൻ​ടി​യു​സി മ​ല​പ്പു​റം ജി​ല്ലാ അ​ധ്യ​ക്ഷ​നും മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വി.​പി.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
മനാമ: വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​
കേ​ളി കു​ടും​ബ​വേ​ദി ക​ലാ അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലാ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ 2024ലേ​ക്കു​ള്ള ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി.