• Logo

Allied Publications

Americas
ഡോ. ​ശ്യാ​മ​ള നാ​യ​ർ അ​ന്ത​രി​ച്ചു
Share
ടെം​പി​ൾ ടെ​ക്സ​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ൽ മു​തി​ർ​ന്ന ത​ല​മു​റ​യി​ലെ അം​ഗ​മാ​യ ഡോ. ​ശ്യാ​മ​ള നാ​യ​ർ അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ നാ​ൽ​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​മാ​യി ടെം​പി​ൾ ടെ​ക്സ​സി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഡോ. ​ശ്യാ​മ​ള നാ​യ​ർ സെ​പ്റ്റം​ബ​ർ 13 നാ​യി​രു​ന്നു അ​ന്ത​രി​ച്ച​ത്.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു ജ​നി​ച്ച് 1970 ൽ ​ഭ​ർ​ത്താ​വ് ഡോ. ​പി കെ ​നാ​യ​ർ​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ലെ​ത്തി​യ ശ്യാ​മ​ള​നാ​യ​ർ അ​റി​യ​പ്പെ​ടു​ന്ന പീ​ഡി​യ​ട്രീ​ഷ്യ​ൻ ആ​യി​രു​ന്നു. 1975 ലാ​ണ് ടെം​പി​ളി​ലേ​ക്കു താ​മ​സ​ത്തി​നാ​യി എ​ത്തി​യ​ത്. അ​ന്നു​മു​ത​ൽ ടെം​പി​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു താ​ങ്ങും ത​ണ​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ടെം​പി​ളി​ലെ ഹി​ന്ദു ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും മു​ൻ​കൈ​എ​ടു​ത്ത​തും ഡോ. ​ശ്യാ​മ​ള നാ​യ​ർ ആ​യി​രു​ന്നു. ടെം​പി​ളി​ലെ ഡാ​ർ​ണെ​ൽ ആ​ർ​മി ഹോ​സ്പി​റ്റ​ൽ ആ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്.


സെ​ൻ​ട്ര​ൽ ടെ​ക്സ​സി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​ൽ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ആ​ത്മീ​യ ധാ​ര​യി​ലേ​ക്ക​ടു​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി​യി​രു​ന്ന ശ്യാ​മ​ള നാ​യ​രു​ടെ നി​ര്യാ​ണം അ​മേ​രി​ക്ക​യി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​നു തീ​രാ​ന​ഷ്ട​മാ​ണെ​ന്നു കെ ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ്് ജി.​കെ പി​ള്ള പ​റ​ഞ്ഞു.

ഭ​ർ​ത്താ​വ് ഡോ. ​പി കെ ​നാ​യ​ർ ര​ണ്ട് ആ​ണ്‍​മ​ക്ക​ളും നാ​ലു പേ​ര​ക്കു​ട്ടി​ക​ളോ​ടൊ​പ്പ​മാ​ണ്് ശ്യാ​മ​ള നാ​യ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 18 നു ​ടെം​പി​ളി​ലെ സാ​നി​യോ ഹാ​ർ​പ്പ​ർ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ 10 മു​ത​ൽ 12 വ​രെ പൊ​തു​ദ​ർ​ശ​വും തു​ട​ർ​ന്ന് സം​സ്കാ​ര ച​ട​ങ്ങു​ക​ളും ന​ട​ക്കു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5