• Logo

Allied Publications

Americas
സെ​ന്‍റ് ജൂ​ഡ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​കാം​ഗ​ങ്ങ​ളുമായി അനുഭവങ്ങൾ പങ്കിട്ട് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ഗ്നേ​ഷ്യ​സ്
Share
വി​ർ​ജീ​നി​യ: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ഗ്നേ​ഷ്യ​സ് (ബേ​ർ​ണി ഇ​ഗ്നേ​ഷ്യ​സ്) നോ​ർ​ത്തേ​ണ്‍ വി​ർ​ജീ​നി​യ സെ​ന്‍റ് ജൂ​ഡ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​കാം​ഗ​ങ്ങ​ളു​മാ​യി ത​ന്‍റെ മൂ​ന്നു പ​തി​റ്റാ​ണ്ട് നീ​ണ്ട സം​ഗീ​ത​ലോ​ക​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ടു. 2022 ഓ​ഗ​സ്റ്റ് 27ന് ​പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റി​ൽ അ​ന്പ​തോ​ളം പാ​രീ​ഷ് അം​ഗ​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്നു. 1992ൽ ​കാ​ഴ്ച​യ്ക്ക​പ്പു​റം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​ഗി​ത സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ബേ​ർ​ണി ഇ​ഗ്നേ​ഷ്യ​സ് 1994ൽ ​പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത തേ·ാ​വി​ൻ​കൊ​ന്പ​ത്ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​രാ​യ​ത്. 1994 മു​ത​ൽ 2019 വ​രെ ച​ല​ച്ചി​ത്ര രം​ഗ​ത്ത് തി​ള​ങ്ങി​നി​ന്ന ബേ​ർ​ണി ഇ​ഗ്നേ​ഷ്യ​സ് ദ്വ​യം എ​ഴു​പ​തോ​ളം ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​തം ന​ൽ​കി. ആ​യി​ര​ത്തോ​ളം ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ളും ഇ​വ​രു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

തി​ക​ച്ചും അ​നൗ​പ​ചാ​രി​ക​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്ക് ട്ര​സ്റ്റി ഷാ​ജു ജോ​സ​ഫ്, സ​ജി​ത് തോ​പ്പി​ൽ, ക്വ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ അ​ല​ക്സ് ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര ഗാ​യ​ക​രു​ടേ​യും സം​വി​ധാ​യ​ക​രു​ടേ​യും ഒ​പ്പം പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​ങ്ങ​ളും, ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് ത​ങ്ങ​ൾ എ​ത്തി​ച്ചേ​ർ​ന്ന ക​ഥ​ക​ളും ന​ർ​മ്മ​ത്തി​ന്‍റെ മേ​ന്പൊ​ടി​യോ​ടെ അ​വ​ത​രി​പ്പി​ച്ച ഇ​ഗ്നേ​ഷ്യ​സ്, സ​ഹോ​ദ​ര​ൻ ബേ​ർ​ണി​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ തീ​വ്ര​ത​യും പ​ങ്കു​വ​ച്ചു.

തേ·ാ​വി​ൻ കൊ​ന്പ​ത്ത്, ക​ല്യാ​ണ​രാ​മ​ൻ തു​ട​ങ്ങി​യ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ളി​ലെ ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നി​ലെ ര​സ​ക​ര​മാ​യ ക​ഥ​ക​ൾ കേ​ൾ​വി​ക്കാ​ർ​ക്കും ഒ​രു പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. സി​നി​മ​യി​ലെ രം​ഗ​ങ്ങ​ളും പാ​ട്ടി​ന്‍റെ വ​രി​ക​ളും അ​തി​ലെ സം​ഗീ​ത​വും ഒ​ന്നി​ച്ചു​ചേ​ർ​ക്കു​ന്ന മാ​ജി​ക് മ​ജീ​ഷ്യ​ന്‍റെ ത​ന്നെ വാ​ക്കു​ക​ളി​ൽ കൂ​ടി കേ​ട്ട​ത് സി​നി​മാ​ലോ​ക​വു​മാ​യി അ​ത്ര​യൊ​ന്നും പ​രി​ചി​ത​ര​ല്ലാ​ത്ത പാ​രീ​ഷ് അം​ഗ​ങ്ങ​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

ആ​കാ​ശ​ത്തി​ന്‍റെ കീ​ഴി​ൽ വേ​റൊ​രു നാ​മ​മി​ല്ല​ല്ലോ..., ആ​ഹ്ലാ​ദ​ചി​ത്ര​രാ​യ് തു​ട​ങ്ങി...​ചി​ര​പ​രി​ചി​ത​മാ​യ പ​ല ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്കും സം​ഗീ​തം ന​ൽ​കി​യ​ത് ഇ​വ​രാ​ണെ​ന്ന​ത് പ​ല​ർ​ക്കും ഒ​രു പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. കാ​രു​ണ്യ​പൂ​ർ​ണ​നാം ഈ​ശോ​യെ നി​ന്നെ ഞാ​ൻ പാ​ര​വ​ശ്യ​ത്തോ​ടെ വാ​ഴ്ത്തി​ടു​ന്നേ....​എ​ന്ന ആ​രാ​ധ​നാ ഗാ​ന​വും ഇ​ട​വ​കാം​ഗ​ങ്ങ​ളെ പ​ഠി​പ്പി​ച്ചി​ട്ടാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

നോ​ർ​ത്തേ​ണ്‍ വി​ർ​ജീ​നി​യ​യി​ൽ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന പു​ത്ര​ൻ അ​ഷി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കു​ന്ന വേ​ള​യി​ലാ​ണ് സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​ക​യി​ൽ ഒ​രു സാ​യാ​ഹ്നം ചെ​ല​വ​ഴി​ക്കാ​ൻ അ​ദ്ദേ​ഹം കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ത്തി​യ​ത്. ക്വ​യ​ർ ടീം ​അം​ഗ​ങ്ങ​ളാ​യ ടാ​ന്യ ഷി​ജു, ഇ​വാ മാ​ത്യു, സോ​നാ ടോ​മി, അ​ലീ​ന ജോ​സ്, അ​ബി​ഗെ​യ്ൽ ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. ഇ​ട​വ​ക വി​കാ​രി ഫാ. ​നി​ക്കോ​ളാ​സ് ത​ല​കെ​ട്ടൂ​ർ ന​ന്ദി​പ​റ​ഞ്ഞ യോ​ഗം അ​ത്താ​ഴ​ത്തോ​ടെ സ​മാ​പി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്