• Logo

Allied Publications

Americas
ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ൽ ച​രി​ത്രം ര​ചി​ച്ച് മാ​ഗ് ഓ​ണം
Share
ഹൂ​സ്റ്റ​ണ്‍: തി​രു​വോ​ണം ക​ഴി​ഞ്ഞു ച​ത​യം ദി​ന​ത്തി​ൽ ന​ട​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍ (മാ​ഗ്) ഓ​ണാ​ഘോ​ഷം എ​ല്ലാ ച​രി​ത്ര​ങ്ങ​ളും തി​രു​ത്തി​ക്കു​റി​ച്ച ഒ​ന്നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം അ​ക​ന്നു നി​ന്ന മ​ല​യാ​ളി​ക​ൾ ഈ ​വ​ർ​ഷം ഓ​ണം ആ​ഘോ​ഷി​ക്കു​ക ത​ന്നെ ചെ​യ്തു.

സെ​പ്റ്റം​ബ​ർ 10ന് ​ശ​നി​യാ​ഴ്ച സ്റ്റാ​ഫ്ഫോ​ർ​ഡി​ലെ സെ​ൻ​റ് ജോ​സ​ഫ്സ് ഹാ​ൾ ആ​യി​രു​ന്നു ആ​ഘോ​ഷ വേ​ദി. കൃ​ത്യം പ​തി​നൊ​ന്ന​ര​യ്ക്ക് ത​ന്നെ മ​ഹാ​ബ​ലി​യെ വ​ര​വേ​റ്റു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര മാ​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ചെ​ണ്ട​മേ​ളം താ​ല​പ്പൊ​ലി മു​ത്തു​ക്കു​ട​ക​ൾ എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി​മ​ന്ന​ൻ എ​ഴു​ന്നെ​ള്ളി. തു​ട​ർ​ന്ന് ന​യ​നാ​ന്ദ​ക​ര​മാ​യ കേ​ര​ള പ​ഴ​മ​യെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഒ​രു തി​രു​വാ​തി​ര അ​ര​ങ്ങേ​റി.

മ​ഹാ​ബ​ലി​യു​ടെ ഓ​ണ​സ​ന്ദേ​ശ​ത്തി​നു​ശേ​ഷം പൊ​തു​സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഭ​ദ്ര​ദീ​പം കൊ​ളു​ത്ത​ൽ ച​ട​ങ്ങു ന​ട​ന്നു.

മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, കൗ​ണ്ടി കോ​ർ​ട്ട് ജ​ഡ്ജ് ജൂ​ലി മാ​ത്യു, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു, ഫാ. ​രാ​ജേ​ഷ് ജോ​ണ്‍, ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലി​ശ്ശേ​രി​ൽ, മാ​ഗ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ·ു​ള, സെ​ക്ര​ട്ട​റി രാ​ജേ​ഷ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ജി​നു തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ ജോ​ണ്‍ എ​ന്നി​വ​ർ ദീ​പം കൊ​ളു​ത്തി.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ·ു​ള അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

ജ​ഡ്ജ് കെ ​പി ജോ​ർ​ജ്, ജ​ഡ്ജ് ജൂ​ലി മാ​ത്യു, കെ​ൻ മാ​ത്യു, ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ ജോ​ണ്‍, ഫാ. ​രാ​ജേ​ഷ് ജോ​ണ്‍ എ​ന്നി​വ​ർ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി​ൽ ഓ​ണ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ഓ​ണ​പ്പാ​ട്ടു​ക​ളും നാ​ടോ​ടി നൃ​ത്ത​ങ്ങ​ളും, ഫ്യൂ​ഷ​ൻ പ​രി​പാ​ടി​ക​ളും വ​രെ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. നൂ​പു​ര ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ കു​ട്ടി​ക​ൾ വേ​ദി​യി​ൽ തി​ള​ങ്ങി നി​ന്നു.

പ​ന്ത്ര​ണ്ടി​ന് ആ​രം​ഭി​ച്ച വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ മൂ​ന്നു​മ​ണി​വ​രെ നീ​ണ്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ഴു​കി​യെ​ത്തി​യ പു​രു​ഷാ​രം നീ​യ​ന്ത്ര​ണാ​തീ​ത​മാ​യ​പ്പോ​ൾ സം​ഘാ​ട​ക​ർ സ​ദ്യ വി​ള​ന്പാ​ൻ ന​ന്നേ വി​ഷ​മി​ച്ചു. എ​ന്താ​യാ​ലും ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്താ​ൻ ത​ക്ക​വ​ണ്ണം വി​പു​ല​മാ​യ ഒ​രു ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച മാ​ഗ് ഭാ​ര​വാ​ഹി​ക​ൾ പ്ര​ശം​സ അ​ർ​ഹി​ക്കു​ന്നു.

ജി​നു തോ​മ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5