• Logo

Allied Publications

Americas
ഗ്രേറ്റർ ഹൂസ്റ്റൺ നായർ സൊസൈറ്റി ഓണാഘോഷം ശ്രദ്ധേയമായി
Share
ഹൂസ്റ്റൻ: മലയാളികളുടെ ഗൃഹാതുരത്വം ഒരിക്കൽ കൂടി വിളിച്ചുണർത്തി ഗ്രേറ്റർ ഹൂസ്റ്റൻ നായർ സർവീസ് സൊസൈറ്റിയു ടെ ആഭിമുഖ്യത്തിൽ മിസോറി സിറ്റിയി ലെ ഡെസ്റ്റിനി സെന്ററിൽ വച്ച്‌ ഈ വർഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി കൊണ്ടാടി.

2022 സെപ്റ്റംബർ 3 നു ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച ആഘോഷ പരിപാടികൾ ഉച്ചതിരിഞ്ഞു മൂന്നു വരെ നീണ്ടുനിന്നു. പ്രസിഡന്‍റ് ഹരിഹരൻ നായർ ഭദ്രദീപം തെളിച്ചു ഉത്ഘാടനം നിർവഹിച്ചപ്പോൾ വൈസ് പ്രസിഡന്റ് നിഷ നായർ, മറ്റു ബോർഡ് മെമ്പർമാരായ സുനിൽ നായർ, ഇന്ദ്രജിത് നായർ, ശ്രീകല അജിത്, സുനിത ഹരി എന്നിവരും സന്നിഹിതരായിരുന്നു.

നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തിൽ കൊട്ടും കുരവകളുടെയും ചെണ്ടമേളത്തിന്‍റേയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാ നെ വേദിയിലേക്ക് ആനയിച്ച് ഇരുത്തി. തുടർന്ന് മാവേലിയുടെ സാന്നിധ്യത്തിൽ നടന്ന തിരുവാതിരകളിയും മറ്റു വർണപ്പകിട്ടാർന്ന കലാപരിപാടി കളും പങ്കെടു ത്തവർക്ക് ഒരു പുതിയ അനുഭവമായിരുന്നു.



പ്രശസ്ത നർത്തകി കലാശ്രീ ഡോ.സുനന്ദ നായരുടെ ശിക്ഷണത്തിൽ കുട്ടികളുടെ വിവിധ നൃത്തനൃത്യങ്ങളും , മനോജ് & രശ്മി നായർ ദമ്പതികളുടെ നേതൃത്വത്തിൽ നടന്ന മലയാളത്തനിമയാർന്ന വേഷങ്ങളോടെ അണിനിരന്ന ഫാഷൻ ഷോ യും ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി .

സമുദായ അംഗങ്ങളുടെ കുട്ടികളിൽ പഠന മികവ് പുലർത്തിയവരെ അനുമോദിക്കുകയും അവർക്ക് പ്രത്യേക ഫലകങ്ങൾ സമ്മാനിയ്ക്കുകയും ചെയ്തു. പ്രസ്തുത ആഘോഷപരിപാടികളി ൽ പങ്കെടുത്തവർ തന്നെ തയാറാക്കിയ 18 ൽ പരം രുചിയേറിയ വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുക മാത്രമല്ല അതു മലയാളികളുടെ കൂട്ടായ്മയുടെ മഹത്വം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു .

ഓണാഘോഷപരിപാ ടികളുടെ സമാപനം കുറിച്ചു കൊണ്ട് ജനറൽ സെക്രട്ടറി വിനോദ് നായർ എല്ലാവർക്കും നന്ദി അറിയിക്കുകയും , പരിപാടികളുടെ വിജയം ഓരോ സമുദായ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും തുടർന്നു ള്ള സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെ യ് തു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്