• Logo

Allied Publications

Americas
കേരള അസോസിയേഷൻ ഓഫ്‌ ഡാളസ്‌ ഓണാഘോഷം അതിവിപുലമായി
Share
ഡാളസ് : കേരള അസോസിയേഷൻ ഓഫ്‌ ഡാളസ്‌ സംഘടിപ്പിച്ച ഓണാഘോഷം 2022 സെപ്റ്റംബർ പത്തിന് രാവിലെ 10.30 നു കോപ്പലിലെ സെന്റ് അല്ഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. രമണി കുമാർ, സോഷ്യൽ ഡയറക്ടർ ലേഖ നായർ, എഡ്യൂക്കേഷൻ ഡയറക്ടർ ജൂലിയറ്റ് മുളങ്ങൻ, യൂത്ത് ഡയറക്ടർ ആഷിത സജി എന്നിവർ തിരി തെളിയിച്ചു പരിപാടിക്ക്‌ തുടക്കം കുറിച്ചു. അസോസിയേഷൻ മലയാളം ക്ലാസ് വിദ്യാർത്ഥികൾ ദേശീയ ഗാനങ്ങൾ പാടി.

കോപ്പൽ സിറ്റി പ്രൊ റ്റെം മേയർ ബിജു മാത്യു ഓണസന്ദേശം നൽകി. കോശി വൈദ്യരുടെ നേതൃത്വത്തിലുള്ള സംഗീതോപകരണങ്ങളുടെ തൽസമയ അകമ്പടിയോടെ ഓണപ്പാട്ടും, ലിപ്സ വിജയ് കേരളനടനവും, ജിജി സ്കറിയയുടെ നേതൃത്വത്തിൽ ഓട്ടന്തുള്ളലും, കെ എ ഡി എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വത്തിൽ വഞ്ചിപ്പാട്ടും വള്ളംകളിയും സംഗീത സദ്യയും ചെണ്ടമേളവും , പുലികളിയും, മാവേലി (ബെന്നി മറ്റക്കര ) വാമനൻ (അൽസ്റ്റാർ മാമ്പിള്ളി ) എഴുന്നള്ളത്തും അടക്കം കേരളത്തിന്റെ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾവൈവിധ്യമാർന്നതും വർണാഭമാർന്നതുമായ ഓണപ്പരിപാടികളായി നടത്തി. ഡാളസിലെ അമ്പതിലേറെയുള്ള കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാ രൂപങ്ങൾസദസ്യരെ കേരളത്തിന്റെ നേരനുഭവമുള്ള മധുരമായ ഓർമ്മകളിലേക്കു കോണ്ടുപോയി.

ഒപ്പം നടന്ന രുചികരമായ ഓണസദ്യയും ആസ്വാദ്യകരമായി. ദിവ്യവും ദീപ്തവുമായ ഇത്തരമൊരു ചടങ്ങിൽ ആയിരത്തിനടുത്തു സദസ്യർ പങ്കെടുത്തു. ഈ അവസരത്തിൽ ഇന്ത്യാ കൾചറൽ ആന്റ് എഡ്യുക്കേഷൻ സെന്‍ററിന്‍റെ എഡ്യുക്കേഷൻ അവാർഡ്‌ മലയാളിസമൂഹത്തിലെ ഏറ്റവും മിടുക്കരായ സ്കൂൾ വിദ്യാർത്ഥികൾക്കു പ്രശംസാപത്രങ്ങളും ക്യാഷ്‌ അവാർഡുകളും നൽകപ്പെട്ടു.
പ്രത്യേകപരിപാടികളിൽ ഇത്തവണ സംഘടിപ്പിച്ച അത്തപ്പൂക്കളമൽസരത്തിൽ വിജയികളായ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്ക് പരിതോഷികമായി ക്യാഷ് അവാർഡ്‌ നൽകി. അസ്സോസിയേഷൻ പ്രസിഡന്‍റ് ഹരിദാസ്‌ തങ്കപ്പൻ സ്വാഗതവും സെക്രട്ടറി അനശ്വർ മാമ്പിള്ളി നന്ദിയും പറഞ്ഞു. പരിപാടിയുടെ അവതാരകരായി മൻജിത് കൈനിക്കരയും, ജൂലിയറ്റ് മുളങ്ങനും സാങ്കേതിക സഹായം സുരേഷ് അച്യുതൻ, നെബു കുര്യാക്കോസും പടമെടുക്കല്‍ ബോബി റെറ്റിനയും ശ്രദ്ധാപൂര്‍വമായി നിർവഹിച്ചു.

ഡോ. അജയ് ആര്യങ്ങാട്ടും, ഹിമ രവിന്ദ്രനും മറ്റു രണ്ടു അംഗങ്ങളും അത്തപ്പൂക്കളം ജഡ്ജ്മാരായി. കേരളത്തെയും ഓണത്തെയും കുറിച്ചു അംഗങ്ങൾ വരച്ച ചിത്രങ്ങൾ പ്രദർശനത്തിനു വച്ചിരുന്നത്‌ വേറിട്ടുനിന്നു.

തനതു കേരളരീതിയിലുള്ള ചുമർച്ചിത്രങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. മഹാബലിക്കൊപ്പം സെൽഫിയെടുക്കുവാൻ മനോഹരമായൊരുക്കിയ അസോസിയേഷന്‍റെ ഫോട്ടോ ബൂത്തിൽ എല്ലാവർക്കും അവസരം ഉണ്ടായിരുന്നു. വിഭവ സമൃദ്‌ധമായ ഓണ സദ്യയോടുകൂടി പരിപാടികൾ സമാപിച്ചു. അബാകസ് ട്രാവെൽസ്, ക്യാപിറ്റൽ വേണ്ച്ചർസ്, മേഡ് ഫാർമസി, സ്‌പെക്ടറം ഫിനാൻസ് എന്നിവർ ഈ പരിപാടിയുടെ മുഖ്യ സ്പോൺസർമാരായി പ്രവർത്തിച്ചു.

ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ.
ഡാ​ള​സ്: മ​ജീ​ഷ്യ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി
യാ​ക്കോ​ബി​നെ പോ​ലെ ദൈ​വ​സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​രാ​കു​ക: ഇ​വാ​ഞ്ച​ലി​സ്റ്റ് ബോ​വാ​സ് കു​ട്ടി.
ഡാ​ള​സ്: ഏ​കാ​ന്ത​ത​യു​ടെ ന​ടു​വി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന ദൈ​വി​ക സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​നാ​ണ് ലോ​ക​ത്തി​നും സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​
ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം "എ​ഴു​ത്ത​ച്ഛ​ൻ' ഡാളസിൽ അരങ്ങേറി.
ഡാ​ള​സ്: ഡാ​ള​സി​ലെ ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ ഏ​റ്റ​വും പു​തി​യ സം​രം​ഭ​മാ​യ "എ​ഴു​ത്ത​ച്ഛ​ൻ ' എ​ന്ന നാ​ട​കം ലി​റ്റ് ദി ​വെ എ​ന്ന ചാ​രി​റ്റി സം​ഘ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: പി.​ജി. സു​രേ​ഷ് കു​മാ​റും ക്രി​സ്റ്റീ​ന ചെ​റി​യാ​നും പ​ങ്കെ​ടു​ക്കും.
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത
പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം; ഇ​ന്ത്യ യു​എ​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് എ​സ്. ജ​യ​ശ​ങ്ക​ർ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ യു​എ​സ് ബ​ന്ധം പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം വ​ള​ർ​ന്നു എ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.