• Logo

Allied Publications

Middle East & Gulf
കൈരളി കൾച്ചറൽ അസോസിയേഷൻ സെൻട്രൽ ഫുജൈറ വാർഷിക സമ്മേളനം
Share
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ സെൻട്രൽ വാർഷിക സമ്മേളനം സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്തു. ഓർമ്മ ഒരു സാംസ്കാരിക പ്രവർത്തനമായി മാറണം. ഓർമ്മയുള്ള ഒരു ജനതയ്ക്ക് അവകാശപ്പെടാൻ കഴിയുന്നതാണ് ചരിത്രവും സംസ്കാരവും.ഒരുപാടു പേരുടെ ത്യാഗവും പോരാട്ടവുമാണ് നമ്മുടെ സ്വാതന്ത്രം.

അത്തരം തിരിച്ചറിവുള്ള ഒരു സമൂഹത്തിന് മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം പരിരക്ഷിക്കുവാൻ കഴിയുകയുള്ളു. കൈരളി പോലുള്ള സാംസ്കാരിക സംഘടനക്ക് ഈ കാലഘട്ടത്തിൽ വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ടന്നും ഉദ്ഘാടന പ്രസംഗത്തിൽ സതീദേവി സൂചിപ്പിച്ചു.

ജിസ്റ്റ ജോർജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് ലെനിൻ ജി കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അബ്ദുൾ കാദർ എടയൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുധീർ തെക്കേക്കര സാമ്പത്തീക റിപ്പോർട്ടും അവതരിപ്പിക്കുകയുണ്ടായി.കൈരളി രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ സൈമൺ സാമുവേൽ. സഹരക്ഷാധികാരി സുജിത്ത് വി.പി.എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.അബ്ദുള്ള ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ലെനിൻ ജി കുഴിവേലി ,സുമന്ദ്രൻ ശങ്കുണ്ണി,വിൽ‌സൺ പട്ടാഴി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. യൂണിറ്റ് സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ആണ് യോഗത്തിൽ പങ്കെടുത്ത് . 25 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സെക്രട്ടറി അബ്ദുൾ കാദർ സ്വാഗതവും ട്രഷറർ സുധീർ തെക്കേക്കര കൃതജ്ഞതയും രേഖപ്പെടുത്തി .

ഭാരവാഹികളായി ലെനിൻ ജി കുഴിവേലി (പ്രസിഡന്‍റ്), ഷജറത്ത് ഹർഷൽ, ബൈജു രാഘവൻ (വൈസ് പ്രസിഡന്‍റുമാർ ), അബ്ദുൾ കാദർ എടയൂർ (സെക്രട്ടറി), വിത്സൺ പട്ടാഴി, പ്രമോദ് പട്ടാന്നൂർ (ജോയിന്‍റ്സെക്രട്ടറിമാർ ), സുധീർ തെക്കേക്കര (ട്രഷറർ), സതീശ് ഓമല്ലൂർ (ജോയിന്‍റ് ട്രഷറർ), നിയാസ് തിരൂർ (സ്പോർട്ട് സ് കൺവീനർ), റാഷീദ് (സ്പോർട്ട്സ് ജോയിന്‍റ് കൺവീനർ) സുമന്ദ്രൻ ശങ്കുണ്ണി (കൾച്ചറൽ കൺവീനർ ), അൻവർ ഷാ (കൾച്ചറൽ ജോയിന്‍റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.