• Logo

Allied Publications

Americas
ഡാളസ് സെന്‍റ് ഇഗ്‌നേഷ്യസ് കത്ത്രീഡ്രലില്‍ ത്രിദിന ധ്യാനയോഗം
Share
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഡാളസ് സെന്‍റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ 2022 സെപ്റ്റംബര്‍ 16,17,18 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ യാക്കോബായ സുറിയാനി സഭയിലെ സുപ്രസിദ്ധ വചനപ്രഘോഷകനും, പ്രഗത്ഭ വാഗ്മിയുമായ വെരി റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന ധ്യാനയോഗം നടത്തപ്പെടുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ഥനയും, തുടര്‍ന്ന് ഒന്പതു വരെ വചനപ്രഘോഷണവും നടത്തും. ഞായറാഴ്ച രാവിലെ 8.15നു പ്രഭാത പ്രാര്‍ഥനയെ തുടര്‍ന്ന് വെരി.റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചന പ്രഘോഷണവും ഉണ്ടായിരിക്കും.

ഇടവകയുടെ ആത്മീയ ഉണര്‍വും, ഇടവകാംഗങ്ങളുടെ പരസ്പര സഹകരണവും ലക്ഷ്യമാക്കി മാസംതോറും നടത്തിവരുന്ന പ്രാര്‍ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ക്രമീകരിക്കുന്ന ഈ ധ്യാനയോഗത്തില്‍ ഇടവകയില്‍ നിന്നും., ഡാളസ് മേഖലയിലെ മറ്റ് ദേവാലയങ്ങളില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ പങ്കുചേരും.

ഈ ആത്മീയവിരുന്നില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. മാത്യു ജേക്കബ് അറിയിച്ചു.

വികാരിക്ക് പുറമെ അസിസ്റ്റന്റ് വികാരി റവ.ഫാ.ഡോ. രന്‍ജന്‍ മാത്യു, വൈസ് പ്രസിഡന്റ് പോള്‍ ആര്‍ ഫീലിപ്പോസ്, സെക്രട്ടറി യല്‍ദോ മാത്യു, ട്രഷറര്‍ ജോസഫ് ജോര്‍ജ്, കോര്‍ഡിനേറ്റര്‍മാരായ സോണി ജേക്കബ്, മേഴ്‌സി അലക്‌സ്, ചാക്കോ കോര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ ആത്മീയ സംഗമത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.
സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ കൗ​മാ​ര​സം​ഘം ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച് കൂ​ട്ട​മാ​യെ​ത്തി​യ നൂ​റോ​ളം കൗ​മാ​ര​ക്കാ​ർ ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ചു
"അ​ങ്ക​ത്തി​നൊ​രു​ങ്ങി' മ​നോ​ജ് കു​മാ​ർ; പി​ന്തു​ണ​യു​മാ​യി മ​ല​യാ​ളി സ​മൂ​ഹ​വും.
ഹൂ​സ്റ്റ​ൺ: മ​നോ​ജ് കു​മാ​ർ പൂ​പ്പാ​റ​യി​ൽ എ​ന്ന ത​നി മ​ല​യാ​ളി പേ​ര് ഇ​ന്ന് ഹൂ​സ്റ്റ​ണി​ലെ അ​മേ​രി​ക്ക​ക്കാ​രു​ടെ ഇ​ട​യി​ലും ത​രം​ഗ​മാ​കു​ന്നു.
നാ​സി പോ​ലീ​സു​കാ​ര​നെ ആ​ദ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞ് ട്രൂ​ഡോ.
ഒ​ട്ടാ​വ: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് നാ​സി പോ​ലീ​സു​കാ​ര​നാ​യി​രു​ന്ന യു​ക്രെ​യി​ൻ വം​ശ​ജ​നെ പാ​ർ​ല​മെ​ന്‍റി​ൽ ആ​ദ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പ
ശു​ശ്രൂ​ഷ​ക​ന്മാ​ർ ദൈ​വ​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​വ​രും ദൈ​വ​ഭ​യ​ത്തി​ൽ ഉ​പ​ദേ​ശി​ക്കു​ന്ന​വ​രും ആ​യി​രി​ക്ക​ണം: ഷാ​ജി പാ​പ്പ​ച്ച​ൻ.
ഡാ​ള​സ്: ദൈ​വ​സ​ഭ​യെ ന​യി​ക്കു​ക​യും ഭ​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ ദൈ​വ​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​വ​രും ദൈ​വ​ഭ​യ​ത്തി​ൽ ഉ​പ​ദേ​ശി​ക്കു​ന്ന​വ​രു​മാ​യി