• Logo

Allied Publications

Middle East & Gulf
കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികര്‍ക്കും നടപ്പാതകൾ നിർമ്മിക്കണമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗം
Share
കുവൈറ്റ് സിറ്റി: കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികര്‍ക്കും നടപ്പാതകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ലത്തീഫ് അൽ ദായി. ഇത് സംബന്ധമായ നിര്‍ദ്ദേശം സമര്‍പ്പിച്ചതായി മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ലത്തീഫ് അൽ ദായി അറിയിച്ചു.

റോഡ് അപകടങ്ങളിൽ നിന്നും കാൽനട യാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടയും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായ പാത ഒരുക്കുന്നതോടപ്പം തന്നെ വിശ്രമിക്കുവാന്‍ ആവശ്യമായ കസേരകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷിതവും ദീര്‍ഘവുമായ നടപ്പാതകള്‍ ഒരുക്കുന്നതിലൂടെ ജനങ്ങളെ ആരോഗ്യകരമായ ജീവിത രിതിയിലേക്ക് മാറ്റുവാന്‍ സാധിക്കും. പാതകള്‍ നിര്‍മ്മിക്കുമ്പോള്‍ റോഡിന്‍റെ വീതി, ട്രാഫിക്ക്, സമീപത്തുള്ള വാണിജ്യ കേന്ദ്രങ്ങള്‍, പൊതുസ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കിലെടുക്കണമെന്നും വിവിധ പ്രായക്കാര്‍ക്കും വികലാംഗർക്കും ഉപയോഗിക്കാവുന്ന രീതിയിലായിരിക്കണം പാതകളുടെ നിര്‍മ്മിക്കേണ്ടതെന്നും അൽ ദായി നിർദ്ദേശിച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.