• Logo

Allied Publications

Europe
ഡബ്ലിൻ സീറോ മലബാർ സഭയുടെ ന്യൂ ഇമിഗ്രൻസ് മീറ്റ് സെപ്റ്റംബർ 17 നു റിയാൽട്ടോയിൽ
Share
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ അയർലണ്ടിൽ പുതുതായി എത്തിച്ചേർന്ന സഭാഗങ്ങളുടെ ഒരു സംഗമം നടത്തുന്നു. 2022 സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 2 വരെ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിലാണ് സംഗമം നടക്കുക.

കോവിഡ് കാലയളവിൽ എത്തിച്ചേർന്ന സഭാഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും സഭാപ്രവർത്തനങ്ങളെപ്പറ്റി മന:സിലാക്കുന്നതിനും അയർലണ്ടിൽ ഒരു ജീവിതം പടുത്തുയർത്താൻ സഹയകരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും ഈ സമ്മേളനം സഹായകമാകും.

തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും സഭയുടെ ഭാഗത്തുനിന്ന് സാധിക്കുന്ന സഹായങ്ങൾ ആവശ്യമായവർക്ക് നൽകുവാനും ഈ സമ്മേളനത്തിലൂടെ പരിശ്രമിക്കുന്നതാണ്. ഉച്ചഭക്ഷണത്തോടെ സമാപിക്കുന്ന ഈ സംഗമത്തിനുള്ള പ്രവേശനം സൗജന്യമാണ്. വിവിധ ദേവാലയ കമ്മറ്റി ഭാരവാഹികളുമായോ നോട്ടീസിലുള്ള ഫോൺ നമ്പറുകളിലൊ ബന്ധപ്പെട്ട് ഈ പരിപാടിക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സഭയോട് ചേർന്ന് പരസ്പരം സഹായിച്ച് ഒരുകൂട്ടായ്‌മയിൽ പ്രവർത്തിക്കാനുതകുന്ന ഈ പരിപാടിയിലേയ്ക്ക് 2020 ജനുവരി മുതൽ ഇന്നുവരെ അയർലണ്ടിൽ എത്തിച്ചേർന്ന എല്ലാ വ്യക്തികളേയും കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.