• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ക്നാ​നാ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ് : കു​വൈ​റ്റ് ക്നാ​നാ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (കെ.​കെ​സി​എ) ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ത​നി​മ​യി​ൽ ഓ​രോ​ണം 2022 എ​ന്ന പേ​രി​ൽ വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. സെ​പ്റ്റം​ബ​ർ 9 വെ​ള്ളി​യാ​ഴ്ച്ച അ​ബാ​സി​യ ആ​സ്പൈ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കേ​ര​ള​ത്ത​നി​മ നി​റ​ഞ്ഞു നി​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ ആ​രം​ഭി​ച്ചു.

ചെ​ണ്ട​മേ​ള​വും പു​ലി​ക​ളി​യും മാ​വേ​ലി ത​ന്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പു​മെ​ല്ലാ​മാ​യി ഉ​ത്സ​വാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഘോ​ഷ​യാ​ത്ര​യി​ൽ കു​വൈ​റ്റി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ മ​ത്സ​രാ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു സ​മ്മേ​ള​നം കോ​ട്ട​യ​ത്ത് നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗം തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ​സി​എ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ഓ​ണ​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന.​സെ​ക്ര​ട്ട​റി ബി​ജോ മ​ൽ​പാ​ങ്ക​ൽ സ്വാ​ഹ​തം ആ​ശം​സി​ക്കു​ക​യും റ​വ. ഫാ. ​മാ​ത്യു മു​രി​ക്ക​നാ​ൽ​പ്രാ​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. റ​വ. ഫാ. ​പ്ര​കാ​ശ് തോ​മ​സ്, കെകെ​സി​എ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ക​ളാ​യ ഷൈ​നി ജോ​സ​ഫ്, ഷാ​ലു ഷാ​ജി, ഡൈ​സ് ജോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

കെ.​കെ​സി​എ ട്ര​ഷ​റ​ർ ജോ​സ്കു​ട്ടി പു​ത്ത​ൻ​ത​റ ന​ന്ദി പ​റ​ഞ്ഞു. ജോ​സ്മോ​ൻ ഫ്രാ​ൻ​സി​സ്, എ​ലി​സ​ബ​ത്ത് ഷാ​ജി, അ​ശ്വ​ൽ ഷൈ​ജു, സാ​നി​യ ബൈ​ജു എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി​രു​ന്നു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സം​ഘ​ട​പ്പി​ച്ച ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ണ്‍​ലൈ​ൻ ഡാ​ൻ​സ് റീ​ൽ​സ് മ​ത്സ​രം, ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​വേ​ലി മ​ത്സ​രം എ​ന്നി​വ​യു​ടെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ക​യും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ്പോ​ണ്‍​സ​ർ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ കെകെ​സി​എ അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പൊ​തു​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം സം​ഘ​ടി​പ്പി​ച്ച ക​ലാ​സ​ന്ധ്യ, വി​വി​ധ യൂ​ണി​റ്റു​ക​ളും പോ​ഷ​ക സം​ഘ​ട​ന​ക​ളും അ​വ​ത​രി​പ്പി​ച്ച വ​ർ​ണ​ശ​ബ​ള​മാ​യ നൃ​ത്ത സം​ഗീ​ത ക​ലാ പ്ര​ക​ട​ന​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്നു. അ​തോ​ടൊ​പ്പം ത​ന്നെ നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ പ്ര​മു​ഖ ഗാ​യ​ക​രു​ടെ സം​ഗീ​ത വി​രു​ന്നും പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ക​മാ​യി​രു​ന്നു. കെ.​കെ​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ ക​ദ​ളി​ക്കാ​ട്ട് , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നീ​ഷ് എം ​ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ വി​നി​ൽ പെ​രു​മാ​നൂ​ർ, വി​വി​ധ സ​ബ്ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ ഡോ​ണ തോ​മ​സ്, വി​നോ​യ് ക​രി​ന്പി​ൽ, സി​ജോ അ​ബ്രാ​ഹം, റെ​ബി​ൻ ചാ​ക്കോ തു​ട​ങ്ങി മ​റ്റു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി