• Logo

Allied Publications

Middle East & Gulf
ബഹറൈൻ കേരളീയ സമാജം ഓണാഘോഷം വർണാഭമായി
Share
മനാമ: ബഹറൈൻ കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് ദുരിതങ്ങളിൽ അഭയകേന്ദ്രമാവുന്നു എന്നത് തനിക്കേറേ സന്തോഷം നൽകുന്നുവെന്നും സമാജം നിർമ്മാണത്തിൽ സഹകരിച്ചതിൽ അഭിമാനിക്കുന്നുവെന്നും ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുക്കൊണ്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അഭിപ്രായപ്പെട്ടു.

ബഹറൈൻ കേരളീയ സമാജം മിഡി ലിസ്റ്റിലെ ഇന്ത്യൻ കൾച്ചറൽ ഹബ്ബായി മാറിയിരിക്കുന്നു എന്നും സമാജം ഭരണസമിതിക്ക് സാമുഹികവും സാംസ്ക്കാരികവുമായ പ്രൗഡി നിലനിറുത്താൻ സാധിക്കുന്നതിൽ അഭിനന്ദിക്കുന്നതായും എം.എ യൂസഫലി പറഞ്ഞു.

ഓണാഘോഷളുടെ വൈവിധ്യവും സാംസ്ക്കാരിക തനിമയും ചോരാതെ പുന:സൃഷ്ടിക്കാൻ ബഹറൈൻ കേരളീയ സമാജത്തിന് സാധിക്കുന്നതായും ഓണത്തെയും മലയാളികളെയും അടുത്തറിയാൻ സമാജം സഹായിച്ചു എന്നും ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

എം.എ യൂസഫലി ഇന്ത്യൻ സമൂഹത്തിനും വിശിഷ്യ കേരളീയ സമൂഹത്തിനും നൽകുന്ന സംഭാവനകൾ അതുല്യമാണെന്നും ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലെ കണക്റ്റിങ്ങ് ബ്രിഡ്ജ് ആണെന്നും അദ്ദേഹത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കു് സമാനതകളില്ല എന്നും പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

ഉദ്ഘാടന ചടങ്ങിൽ ബഹറൈൻ സോഷ്യൽ ഡവലപ്മെൻറ് മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ മുഖ്യഥിതിയായി പങ്കെടുത്തു. ഓരോ വർഷത്തേയും ഓണാഘോഷങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുന്നതായും അതിന് ബഹറൈൻ മലയാളി സമൂഹവും ബഹറൈൻ ഭരണകൂടവും നൽകുന്ന സഹായങ്ങളെ നന്ദിയോടെ സ്മരിക്കുന്നതായി ബി.കെ. എസ് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. തുടർന്ന് നടന്ന ഗാനമേളയിൽ പ്രശസ്ത പിന്നണി ഗായിക കെ.എസ്.ചിത്ര, രൂപരേവതി, നിഷാദ് എന്നിവർ ഗാനമേള അവതരിപ്പിച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ്‌ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
കു​വൈ​റ്റ് സിറ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം അ​ബു​ഹ​ലി​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ വ​ച്ചു ന​ട​ന്നു.
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ക​ൺ​വ​ൻ​ഷ​ൻ വ്യാഴാ​ഴ്ച.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ക​ൺ​വ​ൻ​ഷ​ൻ വ്യാഴാ​ഴ്ച ആ​രം​ഭി​ക്കും.
മീ​ര സാ​ഹി​ബ് സു​ജാ​ദി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റൗ​ദ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കേ​ളി റൗ​ദ ഏ​രി​യാ ട്ര​ഷ​റ​റു​മാ​യ
ബ​ത്ഹ റി​യാ​ദ് സ​ല​ഫി മ​ദ്റ​സ സൗ​ദി ദേ​ശി​യ​ദി​ന പ​രി​പാ‌‌‌​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യാ
അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി.
റി​യാ​ദ്: ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​ൽ​മാ​സ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി.