• Logo

Allied Publications

Americas
ന്യൂജേഴ്‌സിയിൽ മിഷൻ ലീഗ് ചിൽഡ്രൻസ് പാർലമെന്‍റ് രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് നടത്തി
Share
ന്യൂജേഴ്‌സി: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗ് സംഘടിപ്പിക്കുന്ന 'ചിൽഡ്രൻസ് പാർലമെന്റ്' പരിപാടിയുടെ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ന്യൂ ജേഴ്‌സിയിൽ നടത്തി. ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ വച്ച് മിഷൻ ലീഗ് റീജിയണൽ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ബിൻസ് ചേത്തലിൽ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്‌തു.

ജെസ്‌വിൻ കളപ്പുരകുന്നുംപുറം, ആൻലിയാ കൊളങ്ങായിൽ, ജയ്ഡൻ കുറുപ്പണാത്ത്, ജോനാഥൻ കുറുപ്പണാത്ത്, ബെറ്റ്‌സി കിഴക്കേപ്പുറം എന്നിവർ ആദ്യ ദിനം തന്നെ രജിസ്‌ട്രേഷൻ നടത്തി. മിഷൻ ലീഗ് റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഇടവക ഓർഗനൈസർ ഫിനി മാന്തുരുത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചെറുപുഷ്‌പ മിഷൻ ലീഗിന്‍റെ പ്ലാറ്റിനം ജൂബിലിയുടെ റീജിയണൽ തലത്തിലുള്ള സമാപന ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വെച്ചാണ് 'ചിൽഡ്രൻസ് പാർലമെന്റ്' സംഘടിപ്പിക്കുന്നത്. ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള മിഷൻ ലീഗ് നേതാക്കന്മാർ പങ്കെടുക്കും. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പ്രഗൽഭരുമായുള്ള സംവാദങ്ങൾ, വിനോദ പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: നൃ​ത്ത​വ​ർ​ഷി​ണി പു​ര​സ്കാ​ര ജേ​ത്രി​യാ​യ നി​മ്മി റോ​സ് ദാ​സ് ശി​ക്ഷ​ണം ന​ൽ​കു​ന്ന ‘ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ' ര​ജ​ത​ജൂ​ബി​ലി​യ
വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന വാ​ഷിം​ഗ്ട​ൺ സെ​ന്‍
ജോ​ർ​ജ് കൊ​ട്ടാ​രം അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: തൊ​ടു​പു​ഴ നാ​ക​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ൽ കെ.​ജെ. ജോ​ർ​ജ് (ജോ​ർ​ജ് കൊ​ട്ടാ​രം 68) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ഇ​നി ഡി​ബേ​റ്റി​നി​ല്ല എ​ന്ന ട്രം​പി​ന്‍റെ നി​ല​പാ​ട് ദോ​ഷം ചെ​യ്യു​മോ?.
വാ​ഷിം​ഗ്‌​ട​ൺ: ഒ​ന്നോ ര​ണ്ടോ ഡി​ബേ​റ്റ് കൂ​ടി ന​ട​ത്താ​മെ​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ല ഹാ​
ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​ ന​വം​ബ​ർ ഒ​ന്പ​തി​ന്.
കാ​ൽ​ഗ​റി: പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നും സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​യ്ക്കാ​യി കാ​ൽ​ഗ​റി ഒ​രു​ങ്ങു​ന്നു.