• Logo

Allied Publications

Americas
മന്ത്ര കേരളത്തിലുള്ള നിർധന കുടുംബങ്ങൾക്ക് ഓണക്കോടി നൽകി
Share
ആലപ്പുഴ : മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) "ഏവർക്കും ഓണക്കോടി' എന്ന സന്ദേശവുമായി കേരളത്തിലുള്ള നിർധന കുടുംബങ്ങൾക്കു ഓണക്കോടി വിതരണം ചെയ്തു . മൂന്നൂറിലധികം കുടുംബങ്ങളിൽ തുണ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിതരണം പൂർത്തിയാക്കിയത് .ആലപ്പുഴ ജില്ലയിൽ പ്രളയ ദുരിതം അനുഭവിക്കുന്ന വീടുകളിൽ എത്തി ഓണക്കോടി കൈമാറി .

സേവനം അവർ അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് മന്ത്രയുടെ പ്രവർത്തനം . ദാനത്തിന്റെ പരമമായ ഭാവത്തെ സാക്ഷാത്കരിച്ചവന്‍ ബലിയായി മാറി , നാശരഹിതവും ആനന്ദപൂര്‍ണവുമായ ലോകത്തെ പ്രാപിച്ച മഹാബലിയെ വരവേൽക്കാൻ ഏറ്റവും അനുയോജ്യമായ സമയം ആണ് ഇത്തരം സേവാ പ്രവർത്തനങ്ങൾ എന്ന് പ്രസിഡന്‍റ് ഹരി ശിവരാമൻ ഓർമിപ്പിച്ചു.

മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മുന്തിയ പരിഗണന നൽകുന്നത് തുടരുമെന്നും അടുത്ത ഒരു വർഷത്തിനുള്ളിൽ നിരവധി സേവാ പദ്ധതികൾ ലക്‌ഷ്യം വയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26