• Logo

Allied Publications

Americas
ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ ലോ​ക കൗ​ണ്‍​സി​ൽ മാ​ർ​ത്തോ​മ സ​ഭ​യു​ടെ പ​ങ്കാ​ളി​ത്വം ശ്ര​ദ്ധേ​യ​മാ​യി
Share
ന്യൂ​യോ​ർ​ക്ക്: ലോ​ക​മെ​ന്പാ​ടു​മു​ള്ള 580 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ക്രി​സ്ത്യാ​നി​ക​ളെ പ്ര​തി​നി​ധി​ക​രി​ക്കു​ന്ന 120ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 352 സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വേ​ൾ​ഡ് കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ (WCC) ഏ​റ്റ​വും ഉ​യ​ർ​ന്ന ഭ​ര​ണ സ​മി​തി​യാ​യ ജ​ന​റ​ൽ അ​സം​ബ്ലി ജ​ർ​മ​നി​യി​ലെ കാ​ൾ​സ്റൂ​ഹെ​യി​ൽ ഓ​ഗ​സ്റ്റ് 31 ബു​ധ​നാ​ഴ്ച ജ​ർ​മ​നി​യു​ടെ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മി​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​തി​നൊ​ന്നാ​മ​ത് അ​സം​ബ്ലി​യാ​ണ് ഓ​ഗ​സ്റ്റ് 31 മു​ത​ൽ സെ​പ്റ്റം​ബ​ർ 8 വ​രെ ജ​ർ​മ​നി​യി​ൽ ന​ട​ത്ത​പ്പെ​ട്ട​ത്. ഓ​രോ ആ​റും എ​ട്ടും വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ജ​ന​റ​ൽ അ​സം​ബ്ലി കൂ​ടാ​റു​ള്ള​ത്.

ക്രി​സ്തു​വി​ന്‍റെ സ്നേ​ഹം ലോ​ക​ത്തെ അ​നു​ര​ഞ്ജ​ന​ത്തി​ലേ​ക്കും ഐ​ക്യ​ത്തി​ലേ​ക്കും ന​യി​ക്കു​ന്നു എ​ന്ന​താ​ണ് മു​ഖ്യ പ്ര​മേ​യം. സ​മാ​ധാ​ന​ത്തി​നും അ​നു​ര​ഞ്ജ​ന​ത്തി​നും വേ​ണ്ടി മ​റ്റു മ​ത​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രു​മാ​യും ഇ​ച്ഛാ​ശ​ക്തി​യു​ള്ള എ​ല്ലാ​വ​രു​മാ​യും ഇ​ട​ത​ട​വി​ല്ലാ​തെ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ സ​ഭ​ക​ളോ​ടു​ള്ള സ​മൂ​ല​മാ​യ ആ​ഹ്വാ​ന​മാ​ണി​ത്.

മാ​ർ​ത്തോ​മ സ​ഭ​യെ പ്ര​തി​നി​ധി​ക​രി​ച്ച് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലി​ത്താ, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ബി​ഷ​പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ്, ബി​ഷ​പ് ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, ക്രി​സ്ത്യ​ൻ കോ​ണ്‍​ഫ്ര​റ​ൻ​സ് ഓ​ഫ് ഏ​ഷ്യാ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​മാ​ത്യൂ​സ് ജോ​ർ​ജ് ചു​ന​ക്ക​ര, മാ​ർ​ത്തോ​മ്മ വൈ​ദീ​ക സെ​മി​നാ​രി അ​ധ്യാ​പ​ക​ൻ റ​വ.​ഡോ. ജോ​സ​ഫ് ഡാ​നി​യേ​ൽ, നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യാ​യു​ടെ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റ​വ.​ഡോ.​എ​ബ്ര​ഹാം മാ​ത്യു, ഡോ.​റോ​ണ്‍ ജേ​ക്ക​ബ്(​യു​എ​സ്എ), സ്റ്റെ​ഫി റെ​നി ഫി​ലി​പ്പ് (യു​കെ) കൂ​ടാ​തെ എ​ക്യൂ​മെ​നി​ക്ക​ൽ ദ​ർ​ശ​ന​വേ​ദി നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജീ എ​സ് രാ​മ​പു​രം, നേ​റ്റി​വ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യ ഒ.​സി എ​ബ്ര​ഹാം, നി​ർ​മ്മ​ല എ​ബ്ര​ഹാം, റ​വ.​ജോ​ണ്‍​സ​ണ്‍ എം.​ജോ​ണ്‍ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ക്രി​സ്തി​യ സ​ഭ​ക​ളു​ടെ ലോ​ക കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​മാ​യി മാ​ർ​ത്തോ​മ സ​ഭ​യു​ടെ കോ​ട്ട​യം കൊ​ച്ചി, അ​ടൂ​ർ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ അ​ധി​പ​ൻ ആ​യി​രി​ക്കു​ന്ന ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സെ​പ്റ്റം​ബ​ർ 4 ഞാ​യ​റാ​ഴ്ച യൂ​റോ​പ്പി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന മാ​ർ​ത്തോ​മ്മ​ക്കാ​ർ ജ​ർ​മ​നി​യി​ൽ ഒ​ന്നി​ച്ച് കൂ​ടി. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷ ന​ട​ത്തി. ബി​ഷപ്പുന്മാ​​രാ​യ ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സ്, ഡോ.​മാ​ർ പൗ​ലോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്