• Logo

Allied Publications

Americas
മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​കാ സം​ഘം കോ​ണ്‍​ഫ​റ​ൻ​സ് ഡാ​ള​സി​ൽ; ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
Share
ഡാ​ള​സ് : മാ​ർ​ത്തോ​മ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സു​വി​ശേ​ഷ സേ​വി​കാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 20ാമ​ത് ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ വ​ള​രെ വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ര​ജി​സ്ട്രേ​ഷ​ൻ ക​ണ്‍​വീ​ന​ർ ഭാ​മി​നി തോ​മ​സ് അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 13 മു​ത​ൽ 16 വ​രെ (വ്യാ​ഴം മു​ത​ൽ ഞാ​യ​ർ) ഡാ​ള​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പെ​ടു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ന് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച ഇ​ട​വ​ക​യി​ലെ സേ​വി​കാ സം​ഘ​മാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​യ്ക്കു​ന്ന​ത്.

ന്ധ​സ്ത്രീ​ക​ൾ പു​തി​യ ലോ​ക​ത്തി​ന്‍റെ മാ​ർ​ഗ​ദ​ർ​ശി​ക​ൾ​ന്ധ എ​ന്ന വി​ഷ​യ​മാ​ണ് ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ​ചി​ന്താ​വി​ഷ​യം. വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​ഠ​ന സെ​ഷ​നു​ക​ളും ച​ർ​ച്ച​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ത്തോ​മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പോ​ലി​ത്ത, നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ​സ് എ​പ്പി​സോ​കോ​പ്പാ, റ​വ. ഡോ. ​ഈ​പ്പ​ൻ വ​ർ​ഗീ​സ് ( ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി, ഹൂ​സ്റ്റ​ണ്‍) ഡോ. ​എ​ലി​സ​ബ​ത്ത് ജേ​ക്ക​ബ് (ന്യൂ​യോ​ർ​ക്ക്) ഷി​ജി അ​ല​ക്സ് (ഷി​ക്കാ​ഗോ) റ​വ.​ഡോ. ചെ​റി​യാ​ൻ തോ​മ​സ് (ഹൂ​സ്റ്റ​ണ്‍) എ​ന്നി​വ​രാ​ണ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യാ​തി​ഥി​ക​ൾ.

കൂ​ടാ​തെ സു​പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ മു​ൻ പ്ര​സം​ഗ​ക​നു​മാ​യ ഡോ. ​സ്റ്റാ​ൻ​ലി ജോ​ണ്‍​സി​ന്‍റെ കൊ​ച്ചു​മ​ക​ളും സ്റ്റാ​ൻ​ലി ജോ​ണ്‍​സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റും കൂ​ടി​യാ​യ ഡോ. ​ആ​ൻ മാ​ത്യൂ​സ് യൂ​ൻ​സും ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കും. കോ​ണ്‍​ഫ്ര​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ചു ഭ​ദ്രാ​സ​ന ക്ല​ർ​ജി കോ​ണ്‍​ഫ​റ​ൻ​സും ന​ട​ത്ത​പെ​ടു​ന്ന​താ​ണ്.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​സി​ഡ​ന്‍റ് റ​വ. അ​ല​ക്സ് യോ​ഹ​ന്നാ​ൻ, ക​ണ്‍​വീ​ന​ർ എ​ലി​സ​ബ​ത്ത് ജോ​ണ്‍, സെ​ക്ര​ട്ട​റി ഡോ. ​അ​ഞ്ജു ബി​ജി​ലി, ട്ര​ഷ​റ​ർ അ​ന്ന​മ്മ മാ​ത്യു, അ​ക്കൗ​ണ്ട​ന്‍റ് അ​ന്ന​മ്മ മാ​ത്യൂ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​ഭാ വ്യ​ത്യാ​സ​മെ​ന്ന്യേ ഏ​വ​രും പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹ​ക​ര​മാ​ക​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി​യും കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ണ്ടും കൂ​ടി​യാ​യ റ​വ. അ​ല​ക്സ് യോ​ഹ​ന്നാ​ൻ, അ​സി.​വി​കാ​രി റ​വ. എ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.