റിയാദ്: റിയാദ് നവോദയയുടെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് അയ്യപ്പനും കോശിയും സിനിമയിലെ നാടൻ പാട്ടിലൂടെ പ്രസിദ്ധയായ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ആദ്യമായി സൗദിയിലെത്തുന്നു. റിയാദ് അൽഹൈർ റോഡിലെ അൽഒവൈദ ഫാമിൽ തുറന്ന വേദിയിൽ നഞ്ചിയമ്മയുടെ നാടൻ പാട്ടുകൾക്കൊപ്പം സുരഭി ലക്ഷ്മി, വിനോദ് കോവൂർ, കബീർ തുടങ്ങിയ ന്ധങ80 മൂസ ടിംന്ധ അവതരിപ്പിക്കുന്ന മ്യൂസിക്സ് ആൻഡ് കോമഡി ഷോയും അരങ്ങേറും. ഒക്ടോബർ 21, വെള്ളിയാഴ്ച്ച വൈകുന്നേരമാണ് വാർഷികാഘോഷം.
ആഘോഷ പരിപാടികളുടെ വിജയത്തിനായി 101 അംഗങ്ങളുടെ സ്വാഗത സംഘത്തിന് രൂപം നൽകി. പൂക്കോയ തങ്ങൾ ചെയർമാനും കുമ്മിൾ സുധീർ കണ്‍വീനറും ആയിരിക്കും. ഷാജു പത്തനാപുരം, അബ്ദുൽ കലാം, അഞ്ജു സജിൻ (ജോയിന്റ് കണ്‍വീനേഴ്സ്), അനിൽ മണന്പൂർ, ഹാരിസ്, ആതിര ഗോപൻ (വൈസ് ചെയർമെൻ), ബാബുജി, നിസാർ അഹമ്മദ്, അനിൽ മണന്പൂർ, ഷൈജു ചെന്പൂര്, അനിൽ പിരപ്പൻകോട്, മനോഹരൻ, ശ്രീരാജ്, ഗോപൻ കൊല്ലം, ഫെബിൻ, അനി മുഹമ്മദ്, മിഥുൻ, അരുണ്‍, നൗഫൽ, സജീവൻ, ലാൽ, ഇസ്മായിൽ കണ്ണൂർ, അഞ്ജു ഷാജു, അമീർ, മൃതുൻ എന്നിവർ വിവിധ സബ്കമ്മിറ്റികളുടെ ഭാരവാഹികളായി പ്രവർത്തിക്കും. യോഗത്തിൽ പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ സ്വാഗതസംഘം ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു.
|