• Logo

Allied Publications

Europe
ഫാ. ​രാ​ജു ച​റു​വി​ള്ളി​ൽ കോ​ർ​പ്പി​സ്കോ​പ്പ പ​ദ​വി​യി​ലേ​ക്ക്
Share
ല​ണ്ട​ൻ : ല​ണ്ട​ൻ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കി​സ് ബാ​വ​യു​ടെ ക​ൽ​പ്പ​ന പ്ര​കാ​രം യു​കെ പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​രി അ​ഭി​വ​ന്ദ്യ ഡോ.​മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ചെ​റു​വി​ള്ളി​ൽ രാ​ജു ക​ശീ​ശ​യെ കോ​ർ എ​പ്പി​സ്കോ​പ്പ സ്ഥാ​ന​ത്തേ​ക്ക് സെ​പ്റ്റം​ബ​ർ പ​തി​നൊ​ന്നി​ന് ഞാ​യ​റാ​ഴ്ച ഉ​യ​ർ​ത്തും.

യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യി​ലെ യൂ​റോ​പ്പി​ലെ സ​ഭാം​ഗ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​വും അ​നു​ഗ്ര​ഹ​വു​മാ​യ ച​ട​ങ്ങി​ൽ യൂ​റോ​പ്പി​ലെ വൈ​ദീ​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും. വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ല​ണ്ട​ൻ ഇ​ട​വ​ക ഒ​രു​ക്കു​ന്ന​ത്. ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ സ​ഹോ​ദ​ര പു​ത്ര​നാ​യ രാ​ജു ക​ശീ​ശ അ​ഭി​വ​ന്ദ്യ തോ​മ​സ് മാ​ർ ദി​വ​ന്യാ​സി​യോ​സ് തി​രു​മേ​നി​യാ​ൽ 16/03/1991 ന് ​ശെ​മ്മാ​ശ​നും 20/05/1995 ന് ​ക​ശീ​ശ​യു​മാ​യി 1991 മു​ത​ൽ 1995 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ അ​ഭി​വ​ന്ദ്യ തോ​മ​സ് മാ​ർ ദി​വ​ന്യാ​സി​യോ​സ് തി​രു​മേ​നി​യു​ടെ​പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 1996 മു​ത​ൽ 2003 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി പ​ടി​ക്ക​പ്പ്, സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി നെ​ടു​ങ്ങ​പ്ര,സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി തു​രു​ത്തി​പ്പ​ള്ളി , സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി വ​ലി​യ പ​ള്ളി കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

2003 മു​ത​ൽ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ല​ണ്ട​ൻ, സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ലി​വ​ർ​പൂ​ൾ, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഈ​സ്റ​റ്ബോ​ണ്‍, സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി നോ​താം​പ്ട​ണ്‍, സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ബാ​സി​ല്ഡ​ണ്‍, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വാ​റ്റ്ഫോ​ഡ്, സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി കേം​ബ്രി​ഡ്ജ്,സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ബെ​ൽ​ഫാ​സ്റ്, സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ലീ​ഡ്സ്,സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ബി​ർ​മിം​ഗ്ഹാം, സെ​ന്‍റ് ഗ്രി​ഗോ​റീ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പീ​റ്റ​ർ​ബ്രോ, യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ബ്രി​സ്റേ​റാ​ൾ, സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഓ​ക്സ്ഫ​ഡ്, എ​ഡി​ന്ബ്ര തു​ട​ങ്ങി യു​കെ​യി​ലെ നി​ര​വ​ധി ഇ​ട​വ​ക​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

നി​ല​വി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് യു​കെ മേ​ഖ​ല​യു​ടെ കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും ല​ണ്ട​ൻ ,പീ​റ്റ​ർ​ബ്രോ ഇ​ട​വ​ക​ളു​ടെ വി​കാ​രി​യു​മാ​ണ്. യു​കെ മേ​ഖ​ല​യു​ടെ ഈ ​അ​നു​ഗ്ര​ഹീ​ത നി​മി​ഷം ആ​ഘോ​ഷ​മാ​ക്കാ​ൻ കൗ​ണ്‍​സി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​മു​ണ്ട്. ല​ണ്ട​ൻ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ​യും ഭ​ദ്രാ​സ​ന മീ​ഡി​യ വിം​ഗി​ന്‍റെ​യും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ ശു​ശ്രൂ​ഷ​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തു​മാ​ണ്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.