• Logo

Allied Publications

Americas
കെഎച്ച്എൻഎ സ്കൂൾ ഓഫ് യോഗ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു
Share
ന്യൂയോർക്ക് : കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച സ്കൂൾ ഓഫ് യോഗ കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഗസ്ത്യം കളരിയുടെയും കെ എച്ച് എൻ എയുടെയും സംയുക്ത സംരംഭമാണ് സ്കൂൾ ഓഫ് യോഗ. യുവജനങ്ങൾക്കും വയോധികർക്കും പ്രത്യേകമായി പരിശീലന പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.

യോഗ ക്ലാസുകളിൽ പങ്കെടുത്ത് പരിശീലനം നേടിയവർക്ക് സ്വന്തമായി യോഗസ്കൂൾ നടത്തുന്നതിനുള്ള ഫ്രാഞ്ചൈസി അംഗീകാരവും അടിസ്ഥാന സഹായങ്ങളും കെ എച്ച് എൻ എ നൽകും. പഠിതാക്കളുടെ അഭിരുചിയനുസരിച്ച് കളരിയിലും യോഗയിലും ഒരേ സമയം പരിശീലനം നേടാനാവുന്ന വിധമാണ് പാഠ്യപദ്ധതികൾ . " ജ്വാല " എന്ന് പേരിട്ടിരിക്കുന്ന ഈ പരിശീലന പദ്ധതി ലിംഗഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പൗരാണിക ഭാരതത്തിന്‍റെ ആരോഗ്യ സംരക്ഷണ ശാസ്ത്രമായ യോഗവിദ്യയെ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും സർവദാ അംഗീകരിച്ചു കഴിഞ്ഞിട്ട് കാലങ്ങളായി. കോവി ഡാനന്തര ലോകത്ത് മനുഷ്യരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം തിരിച്ചു പിടിക്കുന്നതിനും അതിജീവനത്തിനും യോഗധ്യാനമുറകൾ പോലെ മറ്റൊരു മരുന്നില്ലായെന്ന് കണ്ടെത്തിയ വൈദ്യശാസ്ത്ര മേഖല ചികിത്സാ രംഗത്തും ഈ രീതി പ്രയോജനപ്പെടുത്തി വരികയാണ്.

കെ എച്ച് എൻ എ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആത്മീയവും മാനസികവും ഭൗതികവുമായ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് യോഗ കളരി പരിശീലന പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഓൺലൈൻ ഉദ്ഘാടന യോഗത്തിൽ ജയശ്രീ നായർ സ്വാഗതം ആശംസിച്ചു. കെ എച്ച് എൻ എ പ്രസിഡന്‍റ് ജി.കെ. പിള്ള ആമുഖ പ്രഭാഷണം നടത്തി. ഡോ. അരുൺ സുരേന്ദ്രൻ, ഡോ.മഹേഷ് ഗുരുക്കൾ, രാംദാസ് പിള്ള എന്നിവർ സംസാരിച്ചു. രാഹുൽ, ദിവ്യ,ശില്പ , പാർവതി, അശ്വതി, സുൾഫിയ, അഭിരാമം എന്നിവർ വിവിധ കളരി അഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു.

നായർ ബനവലന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും.
ന്യൂയോർക്ക്: 2022 ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ
ഹാ​സ്യ​ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: മ​ല​യാ​ളി​ക്ക് ചി​രി​വി​രു​ന്നൊ​രു​ക്കി​യ സി​നാ​മാ ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം അ​റി​യി​
മേ​രി കു​രു​വി​ള ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ: തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ൽ പ​രേ​ത​നാ​യ പി.​ജെ. കു​രു​വി​ള​യു​ടെ ഭാ​ര്യ മേ​രി കു​ര്യാ​ക്കോ​സ് ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സാ​ൻ​ഹോ​സെ​യി​ൽ ക്നാ​നാ​യ സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പും ഓ​ർ​മ തി​രു​നാ​ളും.
സാ​ൻ​ഹോ​സെ: ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഹോ​സെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഫൊ​റോ​ന ദൈ​വാ​ല​യ​വും ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര
ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​ർ​ക്വി​സ് ഹു ​ഈ​സ് ഹു ​ഇ​ൻ അ​മേ​രി​ക്ക ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​