ന്യൂഡൽഹി: തിരുവോണത്തെ വരവേൽക്കാൻ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിന്റെ തിരുമുറ്റത്ത് തിരുവാതിരകളിയുടെ അരങ്ങിനു തിരി തെളിഞ്ഞു. 11 ഏരിയ ടീമുകൾ പങ്കെടുത്ത തിരുവാതിരകളി മത്സരത്തോടെയാണ് ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചത്.
പ്രസിഡന്റ് കെ രഘുനാഥ് മത്സരം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ കെവി, രാഘുനാഥൻ നായർ കെജി, ജനറൽ സെക്രട്ടറി ടോണി കെജെ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീന രമണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മയൂർ വിഹാർ ഫേസ്1, ദ്വാരക, ആർകെ പുരം, വികാസ്പുരി ഹസ്തസാൽ , ദിൽഷാദ് കോളനി, അംബേദ്കർ നഗർ പുഷ്പ് വിഹാർ, മയൂർ വിഹാർ ഫേസ്3, കരോൾ ബാഗ് കൊണാട്ട് പ്ലേസ്, രജൗരി ഗാർഡൻ, വസുന്ധര എൻക്ലേവ്, വിനയ് നഗർ കിദ്വായ് നഗർ എന്നീ ഡിഎംഎ ഏരിയകളിലെ പ്രഗത്ഭരാണ് മത്സരത്തിൽ പങ്കെടുത്തത്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ വസുന്ധര എൻക്ലേവ്, ദ്വാരക, മയൂർ വിഹാർ ഫേസ് 1 എന്നീ ഏരിയകൾക്ക് ട്രോഫിയും അമ്മു മെമ്മോറിയൽ ക്യാഷ് അവാർഡായ 15,000, 10,000, 7,500 രൂപ എന്നിങ്ങനെ സമ്മാനങ്ങൾക്കും അർഹരായി. നാലും അഞ്ചും സ്ഥാനക്കാരായ ആർകെ പുരം, വിനയ് നഗർ കിദ്വായ് നഗർ ഏരിയകൾ 2,000 രൂപ വീതം പ്രോൽസാഹന സമ്മാനത്തിനും അർഹരായി.
സെപ്റ്റംബർ 4 ഞായാറാഴ്ച വൈകുന്നേരം 5 മണി മുതൽ സിരി ഫോർട്ട് ആഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
|