• Logo

Allied Publications

Americas
പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് രാമായണം പഠിപ്പിക്കുന്നു: സ്വാമി ചിദാനന്ദപുരി
Share
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിൽ രാമായണ മാസം ആചരിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള വളരെയധികം ഹൈന്ദവ കുടുംബങ്ങൾ വളരെ സജീവമായി രാമായണ പാരായണത്തിലും തുടർന്നു നടന്ന പ്രഭാഷണ പരമ്പരയിലും പങ്കെടുത്തു. കേരളത്തിലൊട്ടാകെ കർക്കിടക മാസത്തിൽ ദിവസവും സ്വഭവനങ്ങളിൽ ഉയർന്നു കേട്ട രാമായണ ശീലുകൾ സൂം മീറ്റിംഗുകളിലൂടെ പ്രവാസ ഹൈന്ദവ ഭവനങ്ങളിലും മുഴങ്ങി.

മിക്കവാറും എല്ലാ ദിവസങ്ങളിലും പാരായണം കഴിയുമ്പോൾ പ്രസിദ്ധരും വാഗ്മികളുമായ പണ്ഡിതന്മാർ അതാത് ദിവസത്തെ വായിച്ച ഭാഗം വിശദമാക്കി സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുത്തിരുന്നു. കാനഡയിൽ നിന്നുമുള്ള ഡോ. എ.പി. സുകുമാർ ഇംഗ്ലീഷിൽ വിവരിച്ചിരുന്നതിനാൽ പ്രവാസികളായ പുതിയ തലമുറയ്ക്ക് താല്പര്യം വർദ്ധിച്ചു.

അടുത്ത വർഷം കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇംഗ്ലീഷിൽ ഗദ്യരൂപത്തിലുള്ള രാമായണം കൂടി വായിക്കുവാൻ നിർദ്ദേശം വരികയുണ്ടായി. സംസ്കൃത പണ്ഡിതനും അറിയപ്പെടുന്ന പ്രഭാഷകനുമായ ഡോ കെ. എൻ. പത്മകുമാർ മിക്കവാറും ദിവസങ്ങളിൽ പ്രഭാഷണം ചെയ്തിരുന്നു. കൂടാതെ, തിരുവനന്തപുരം സംസ്കൃത കോളേജ് പ്രിൻസിപ്പലും ആചാര്യനുമായ ഡോ ഉണ്ണികൃഷ്ണൻ, ന്യൂയോർക്കിൽ നിന്നുള്ള ബാലകൃഷ്ണൻ നായർ, തുടങ്ങിയവർ പ്രഭാഷകരിൽ ചിലരാണ്.

കർക്കിടക മാസത്തെ പാരായണ സമാപന ദിവസം സ്വാമി ചിദാനന്ദപുരിയുടെ വിജ്ഞാനപ്രദമായ പ്രഭാഷണം ഒരു അനുഗ്രഹമായി. മനുഷ്യൻ ജീവിത യാത്രയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

രാമായണ പാരായണ യജ്ഞത്തിന് നേതൃത്വം കൊടുത്തവരിൽ പ്രസിഡന്റ് ജി.കെ. പിള്ള, ട്രഷറർ ബാഹുലേയൻ രാഘവൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോ. രാം ദാസ്, ട്രസ്റ്റീ ബോർഡ് മെമ്പർ സോമരാജൻ നായർ, കൺവൻഷൻ ചെയർമാൻ രഞ്ജിത് പിള്ള, രവി വെള്ളത്തേരി, ഫിലാഡൽഫിയയിൽ നിന്നുള്ള വിശ്വനാഥ പിള്ള, ന്യൂയോർക്കിൽ നിന്നുമുള്ള രാജീവ് ഭാസ്കരൻ, ജയപ്രകാശ് നായർ, രാധാമണി നായർ, വനജ നായർ, രവി നായർ, ഫ്ലോറിഡയിൽ നിന്നുമുള്ള സുരേഷ് നായർ, രവി നായർ, ഷിക്കാഗോയിൽ നിന്നുള്ള ഗോപാലകൃഷ്ണൻ, സതീശൻ നായർ, കലിഫോർണിയയിൽ നിന്നുള്ള ആതിര സുരേഷ് എന്നിവരും ഉൾപ്പെടുന്നു.

നായർ ബനവലന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും.
ന്യൂയോർക്ക്: 2022 ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ
ഹാ​സ്യ​ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: മ​ല​യാ​ളി​ക്ക് ചി​രി​വി​രു​ന്നൊ​രു​ക്കി​യ സി​നാ​മാ ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം അ​റി​യി​
മേ​രി കു​രു​വി​ള ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ: തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ൽ പ​രേ​ത​നാ​യ പി.​ജെ. കു​രു​വി​ള​യു​ടെ ഭാ​ര്യ മേ​രി കു​ര്യാ​ക്കോ​സ് ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സാ​ൻ​ഹോ​സെ​യി​ൽ ക്നാ​നാ​യ സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പും ഓ​ർ​മ തി​രു​നാ​ളും.
സാ​ൻ​ഹോ​സെ: ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഹോ​സെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഫൊ​റോ​ന ദൈ​വാ​ല​യ​വും ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര
ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​ർ​ക്വി​സ് ഹു ​ഈ​സ് ഹു ​ഇ​ൻ അ​മേ​രി​ക്ക ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​