• Logo

Allied Publications

Americas
ഭാരത് ജോഡോ പദയാത്ര: ഒഐസിസി യുഎസ്എയെ പ്രതിനിധീകരിച്ച്‌ ചെയർമാൻ ജയിംസ് കൂടൽ പങ്കെടുക്കും
Share
ഹൂസ്റ്റൻ : കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ പദയാത്ര അടുത്ത മാസം ഏഴിന് ആരംഭിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ നീണ്ടു നിൽക്കുന്ന പദയാത്ര 2023 ജനുവരി 30 ന് സമാപിക്കും. ഒഐസിസി യുഎസ്എയെ പ്രതിനിധികരിച്ച് നാഷണൽ ചെയർമാൻ ജയിംസ് കൂടൽ പങ്കെടുക്കും. കന്യാകുമാരിയിൽ നിന്നും കേരളത്തിലേക്കുള്ള പദയാത്രയിലാണ് അണിചേരുക.

രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ആവേശത്തോടെയാണ് ഈ പദയാത്രയെ കാത്തിരിക്കുന്നത്. ‘ഭാരത് ജോഡോ യാത്ര’ എന്ന ഹാഷ്ടാഗും പദയാത്രയുടെ ലോഗോയും കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണു കടന്നുപോവുക. 3500 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 ന് സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും. ഗുജറാത്തിൽ കടക്കുന്നില്ല. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയും ദിവസവും 25 കിലോമീറ്ററാണ് പദയാത്ര.

സെപ്റ്റംബർ ഏഴിനു യാത്ര ആരംഭിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി തന്‍റെ പിതാവിന്‍റെ രക്തം വീണ ശ്രീപെരുംപുത്തൂരിലെത്തി അനുഗ്രഹം തേടും. ശ്രീപെരുംപുത്തൂരിലെ രാജീവ് സ്മൃതി മണ്ഡപത്തിലെ രാഹുലിന്‍റെ ആദ്യ സന്ദർശനമാണിത്. സെപ്റ്റംബർ 11ന് രാവിലെ കേരള അതിർത്തിയിലെ കളിയിക്കാവിളയിലെത്തും. കൊച്ചി, തൃശൂർ, നിലമ്പൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ റാലികൾ നടക്കുക.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5