• Logo

Allied Publications

Americas
ആദ്യഫല പെരുന്നാളില്‍ പുതു ചരിത്രം രചിച്ച്‌ ഹൂസ്റ്റൺ ട്രിനിറ്റി മാര്‍ത്തോമ ഇടവക
Share
ഹൂസ്റ്റൺ: ദൈവ സന്നിധിയില്‍ വിളവെടുപ്പിന്‍റെ ഫലങ്ങളും കാഴ്ച്ചകളുമായി ആണ്ടുതോറും എത്തിയിരുന്ന പഴയ നിയമ കാല വേദപുസ്തക പാരമ്പര്യത്തെ മാതൃകയാക്കി ഈ വര്‍ഷവും ട്രിനിറ്റി മാര്‍ത്തോമാ ഇടവക അമേരിക്കന്‍ മണ്ണില്‍ തങ്ങളുടെ ആദ്യ ഫല പെരുന്നാള്‍ കൊണ്ടാടി.

ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെ ഈ വര്‍ഷം ഇടവകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ഏകദേശം 149,000 ഡോളർ (ഏകദേശം 1 കോടി 18 ലക്ഷം രൂപ) സമാഹരിക്കാന്‍ സാധിച്ചു.

നാനൂറിനടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയിലെ എല്ലാ കുടുംബങ്ങളും ആവേശത്തിന്‍റെ പാരമ്യത്തിലാണ് ലേലം വിളിയിൽ പങ്കെടുത്തത്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ വർഷവും ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടത്തിയത്. 'സൂം' പ്ലാറ്റഫോമിൽ ഏകദേശം 100 കുടുംബങ്ങൾ ആദിയോടന്തം പങ്കാളികളായി.

ജൂലൈ 24 ഞായറാഴ്ച ഇടവക ദിനത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ഇടവക ട്രസ്റ്റിമാർ ചേർന്ന് സമര്‍പ്പിച്ച ആദ്യ ഫലങ്ങളുടെ ബാസ്ക്കറ്റ് റവ എം പി യോഹന്നാന്‍ മദ്ബഹായില്‍ സമര്‍പ്പിച്ചു.

തുടര്‍ന്ന് ആരാധനയ്ക്ക് ശേഷം ഹാര്‍വസ്റ്റ് ഫെസ്റ്റിവല്‍ മെഗാ സ്പോണ്‍സര്‍ ജോണ്‍ എബ്രഹാം തന്‍റെ സംഭാവന കണ്‍വീനര്‍ വികാരി റവ.സാം കെ ഈശോ, അസി.വികാരി റവ. റോഷൻ.വി. മാത്യുസ് എന്നിവരെ ഏല്‍പ്പിച്ചു ഫെസ്റ്റിവല്‍ ധനസമാഹരണത്തിനു തുടക്കം കുറിച്ചു. സഭയിലെ സീനിയർ വൈദികൻ റവ. എം.പി. യോഹന്നാൻ മുഖ്യാതിഥിയായിരുന്നു.


തുടര്‍ന്ന് സൺ‌ഡേ സ്കൂൾ ഹാളിൽ മദ്ബഹായില്‍ അര്‍പ്പിച്ച ആദ്യഫല ബാസ്കറ്റ് ലേലം വിളിച്ചു കൊണ്ട് ആദ്യഫല പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് ജൂലൈ 30 ശനിയാഴ്ച രാവിലെ 8:30 നു ട്രിനിറ്റി സെന്ററില്‍ വെച്ചു ആരംഭിച്ച ലേലം വൈകുന്നേരം 6 മണിക്കാണ് അവസാനിച്ചത്. ഇടവക വികാരി റവ.സാം കെ ഈശോയുടെ ആമുഖ വാക്കുകൾക്ക് ശേഷം അസി.വികാരി റവ. റോഷൻ വി മാത്യൂസ് പ്രാരംഭ പ്രാർത്ഥന നടത്തി. ഇടവക സെക്രട്ടറി റെജി ജോര്‍ജ് സ്വാഗതം ആശംസിച്ചു. റവ ഉമ്മന്‍ സാമുവല്‍ അച്ചന്‍ ആദ്യ ലേലം വിളിക്ക് നേതൃത്വം നല്‍കി.

ഇടവക ജനങ്ങൾ അവരവരുടെ ഭവനങ്ങളോട് ചേർന്ന് ഒരുക്കിയിട്ടുള്ള അടുക്കള തോട്ടങ്ങളിൽ നിന്ന് വിളവെടുത്തു നൽകിയ കായ്‌ഫലങ്ങൾ ഓൺലൈൻ പ്ലാറ്റഫോം ആയ 'സൂം', സാങ്കേതിക വിദ്യയിലൂടെയും നേരിട്ട് സംബന്ധിച്ചുമാണ് ഇടവക ജനങ്ങൾ ലേലത്തിൽ പങ്കെടുത്തത്. വോളന്റീയർമാർ ഇടവകയിലെ വീടുകളിൽ നിന്ന് ശേഖരിച്ച പച്ചക്കറിവിഭവങ്ങളും ലേലത്തിനായി ഏല്പിച്ച മറ്റു നിരവധി സാധനങ്ങളും ശനിയാഴ്ച തന്നെ ദേവാലയത്തോട് ചേർന്നുള്ള ട്രിനിറ്റി സെന്‍ററിൽ എത്തിച്ചിരുന്നു


ലേലം വിളിയിൽ പരിചയ സമ്പന്നരായ എബ്രഹാം ജോസഫ് (ജോസ്), ജീമോൻ റാന്നി, ജോസഫ് ടി ജോർജ് , ഈശോ ടി എബ്രഹാം എന്നിവർ ആവേശത്തിന്‍റെ അലയടികൾ ഉണർത്തിക്കൊണ്ടാണ് ലേലം വിളിയ്ക്ക് നേതൃത്വം നൽകിയത്. ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളായ കുഞ്ഞമ്മ ജോര്‍ജ്, വല്‍സ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരിക്കപ്പെട്ട തട്ടുകടയും, മിഡില്‍ ഏജ് ഫെലോഷിപ്പ് ക്രമീകരിച്ച Bake Sale ഉം ആദ്യഫല പെരുന്നാളിന് മാറ്റ് കൂട്ടി.

ധന സമാഹരണത്തിനായി സ്പോണ്‍സര്‍മാരെ കണ്ടെത്തുവാന്‍ ഇടവക അസിസ്റ്റന്റ്‌ വികാരി റവ റോഷന്‍ വി മാത്യൂസ്, കോർഡിനേറ്റർ ജോജി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു ടീം ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിച്ചു. ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലേലത്തിൽ നിന്നും 46,000 ൽ പരം ഡോളറും ഇടവകാംഗങ്ങളായ സ്പോൺസർമാരിൽ നിന്നുമായി 103,000 ഡോളറിനടുത്തും സമാഹരിയ്ക്കുവാൻ കഴിഞ്ഞു. ഈ വര്ഷം ലഭിക്കുന്ന ലഭിക്കുന്ന മുഴുവൻ വരുമാനവും ഇടവകയുടെ സൺ‌ഡേ സ്കൂൾ ബിൽഡിംഗ് പ്രോജെക്ടിനാണ് മാറ്റി വച്ചിരിക്കുന്നത്.

ഇടവക വികാരി റവ. സാം കെ ഈശോ, അസി.വികാരി റവ. റോഷൻ വി. മാത്യൂസ്, ജനറൽ കൺവീനർ എബ്രഹാം ജോസഫ് (ജോസ്) കോർഡിനേറ്റർമാരായ ജോജി ജേക്കബ്, മഗേഷ് മാത്യു, തോമസ് ചെറിയാൻ (അനി), വൈസ് പ്രസിഡന്റ് പി.സി. ജോർജ് പുളിന്തിട്ട, സെക്രട്ടറി റെജി ജോർജ്, ട്രസ്റ്റിമാരായ തോമസ് മാത്യു (തമ്പി) വർഗീസ് ശാമുവേൽ (ബാബു) അൽമായ ശുശ്രൂഷകൻ മാത്യു സഖറിയ (ബ്ലെസ്സൺ) എന്നിവരെ കൂടാതെ ഷാജൻ ജോർജ്, ജെയ്സൺ സാമുവേൽ, ടോം ബെഞ്ചമിൻ, ജിബു മാത്യു , വിനോദ് ശാമുവല്‍ എന്നിവരടങ്ങിയ ഓഡിയോ വിഷ്വൽ,ടെക്നിക്കൽ ടീമും 50 ൽ പരം വോളന്റീയർമാരും കൈസ്ഥാന സമിതി അംഗങ്ങളും ഹാർവെസ്റ്റ് ഫെസ്റ്റിവലിന്‍റെ വൻ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു.

ഈ വർഷത്തെ ഹാർവെസ്ററ് ഫെസ്റ്റിവൽ ചരിത്രവിജയമാക്കാൻ വിവിധ നിലകളിൽ സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് മെഗാ,ഡയമണ്ട്, ഗോൾഡ്.സിൽവർ സ്പോൺസർമാർക്കും ആത്മാർത്ഥമായ നന്ദി ജനറൽ കൺവീനർ എബ്രഹാം ജോസഫ് അറിയിച്ചു.

ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.