• Logo

Allied Publications

Americas
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് പത്താം വാർഷിക നിറവിൽ; പ്രീമിയം ബാൻക്വറ്റ് സെപ്റ്റം.11 ന്
Share
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 vd]Jz ആരംഭത്തിൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കുവാൻ വർണപ്പകിട്ടാർന്ന പരിപാടികൾ ഒരുക്കുന്നു.

ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, അഞ്ചു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് ഓഗസ്റ്റ് 17 ന് വൈകുന്നേരം സ്റ്റാഫോർഡിലെ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ കൂടിയ പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ 11നു തീയതി ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് )ഇവന്‍റ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളാണ് നടക്കുന്നത്.

അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ, ബിസിനസ്സ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന 5 മണിക്കൂർ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകർ .

ബിസിനസ് രംഗത്തെ പ്രമുഖരെ ആദരിക്കുന്ന ഹാൾ ഓഫ് ഫെയിം അവാർഡുകൾ വിതരണം ചെയ്യും. മറ്റു നിരവധി അവാർഡുകളും, പ്രമുഖരെ ആദരിക്കുന്ന ചടങ്ങുകളും ഉണ്ടായിരിക്കും.

സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് സ്വയം വളരുവാനും മറ്റുള്ളവരുടെ വളർച്ചക്ക് സഹായികളാകുവാനും കഴിയുക എന്ന പ്രഖ്യാപിത ലക്‌ഷ്യം മുന്നിൽ കണ്ട് തുടങ്ങി ആർക്കും അവഗണിക്കാനാവാത്ത പ്രസ്ഥാനമായി വളർന്നു. ചെറുതും വലുതുമായ സംരംഭങ്ങൾക്ക് നിലനിൽക്കുവാനും വളരുവാനുമുള്ള പശ്ചാത്തലം ഒരുക്കുകയാണ് ചേംബർ ചെയ്തുവരുന്നത്.

ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമാകുന്ന ചേംബർ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ചക്ക് ആത്മവിശ്വാസം പകരുക എന്നതിലുപരി യുവ സംഭരംഭകരുടെ ഇടയിലും വനിതാസംഭരംഭകർക്കൊപ്പവും സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നവരുടെ ഇടയിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. വനിതാ ചേംബറും ജൂനിയർ ചേംബറും തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായും അറിയിച്ചു.

ഡോ. ജോർജ് കാക്കനാട്ട്(പ്രസിഡന്‍റ്) , ജോർജ് കൊളച്ചേരിൽ (സെക്രട്ടറി) , സണ്ണി കാരിക്കൽ (ഫിനാൻസ് ഡയറക്ടർ) ജിജു കുളങ്ങര (എക്സിക്യൂട്ടീവ് ഡയറക്ടർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടങ്ങിയ ചേമ്പറിന്‍റെ നേതൃത്വത്തിൽ തുടങ്ങിയ പ്രവർത്തനങ്ങൾ പത്തു വർഷത്തിൽ എത്തി നിൽക്കുമ്പോൾ പ്രസിഡന്‍റായി ജിജി ഓലിക്കനും ഡോ. ജോർജ് കാക്കനാട്ട് (സെക്രട്ടറി), ജിജു കുളങ്ങര (ഫിനാൻസ് ഡയറക്ടർ), ബേബി മണക്കുന്നേൽ (എക്സിക്യൂട്ടീവ് ഡയറക്ടർ), സാം സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരുടെ ശക്തമായ നിര ചേംബറിനെ നയിക്കുന്നു ഒപ്പം 30 ഹൂസ്റ്റനിലെ ബിസിനസ് രംഗത്തെ നിറസാന്നിധ്യങ്ങളായ ഡയറക്ടർ ബോർഡ് അംഗങ്ങളും.

ആഘോഷങ്ങളുടെ ഭാഗമായി പുതിയ ഒരു അധ്യായം കൂടി ചേർത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം, മുതിർന്ന തലമുറയെ പുനരധിവസിപ്പിക്കാൻ ഉള്ള ഫെസിലിറ്റി അതിന്റെ ആലോചനകൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും സംഘാടകർ അറിയിച്ചു.

പത്രസമ്മേളനത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ പ്രതിനിധീകരിച്ച്‌ സൈമൺ വളാച്ചേരി (നേർകാഴ്ച) , ഫ്രീലാൻസ് റിപ്പോർട്ടർമാരായ ജീമോൻ റാന്നി, ശങ്കരൻകുട്ടി, അജു വാരിക്കാട്, ജോർജ് തെക്കേമല (ഏഷ്യാനെറ്റ് ടിവി) ജോർജ്‌ പോൾ (ഫ്‌ളവേഴ്‌സ് ടിവി) ഫിന്നി ഹൂസ്റ്റൺ (ഹാർവെസ്റ്റ് ടിവി) ജെ.ഡബ്ലിയൂ.വർഗീസ് ( ദക്ഷിൺ റേഡിയോ) വിജു വർഗീസ് (മലയാളി എഫ്എം റേഡിയോ) സുബിൻ ബാലകൃഷ്ണൻ (ജനം ടിവി) എന്നിവരോടൊപ്പം ലിഡാ തോമസ്, അനിലാ സന്ദീപ് (ആഷാ റേഡിയോ) എന്നിവരും പങ്കെടുത്തു.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5