• Logo

Allied Publications

Americas
ഷിക്കാഗോ ഗീതാമണ്ഡലം വിപുലമായ രീതിയില്‍ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു
Share
ഷിക്കാഗോ: മനുഷ്യനുൾപ്പെടെയുള്ള സർവചരാചരങ്ങളെയും സത്യത്തിന്‍റേയും, ധർമ്മത്തിന്‍റേയും, നന്മയുടെയും നേർവഴിയിലൂടെ കൈ പിടിച്ചുയർത്തുവാൻ ഒരു മനുഷ്യായുസ് മുഴുവൻ ത്യാഗസമ്പൂർണ്ണമായ ജീവിതം നയിച്ച, മര്യാദാപുരുഷോത്തമനായ ഭഗവാൻ ശ്രീരാമചന്ദ്രന്‍റെ ഭക്തി നിർഭരവും പാവനവുമായ സ്മരണകൾ നിറഞ്ഞു നിന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൃഷ്‌ണൻ ചെങ്ങണാംപറമ്പിലിന്‍റെ കാർമ്മികത്വത്തിൽ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു.

രാമായണ പാരായണം, ദിവ്യമായ ശ്രീരാമ പട്ടാഭിഷേക പുണ്യമുഹൂർത്തത്തിൽ എത്തിയപ്പോൾ പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണൻ ഭഗവാന് നവകാഭിഷേകവും തുടര്‍ന്ന് അലങ്കാരങ്ങളും നടത്തി. അതിനു ശേഷം നൈവേദ്യ സമര്‍പ്പണവും, തുടര്‍ന്നു മന്ത്രഘോഷത്താല്‍ പുഷ്പാഭിഷേകവും അര്‍ച്ചനയും ദീപാരാധനയും നടത്തി.

മനുഷ്യനായി ജനിച്ച് സത്യവും ധർമ്മവും കൈവിടാതെ ജീവിച്ച് കാണിച്ച മാര്യാദാ പുരുഷോത്തമന് ഭഗവാന് ശ്രീരാമന്‍റെ കഥാമൃതമാണ് രാമായണം. മനുഷ്യ ജീവിതത്തെ തിന്മയില് നിന്നും നന്മയിലേക്ക് നയിക്കുവാനുള്ള ഏറ്റവും ലളിതവും മനോഹരവുമായ വഴിയാണ് രാമായണ പാരായണം എന്ന് ഗീതാമണ്ഡലം പ്രസിഡന്‍റ് ജയചന്ദ്രനും, ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച ശ്രീരാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തിൽ നിന്ന് ലഭിക്കുന്നത് എന്ന് ശേഖരൻ അപ്പുക്കുട്ടനും അഭിപ്രായപെട്ടു.

പ്രധാന പരിഹിതൻ ബിജു കൃഷ്ണനും, ആനന്ദ് പ്രഭാകറിനും, രാമായണം മഹോത്സവം ഒരു വന്‍ വിജയമാക്കുവാന്‍ പ്രയത്‌നിച്ച എല്ലാ പ്രവർത്തകർക്കും ബൈജു എസ് മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. മഹാ അന്നദാന ചടങ്ങോടെ ഈ വർഷത്തെ ശ്രീരാമ പട്ടാഭിഷേകം ഉത്സവം പര്യവസാനിച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്