• Logo

Allied Publications

Americas
മു​ന്ന​റി​യി​പ്പി​ല്ലാ​തെ മൊ​ബൈ​ൽ ഫോ​ണ്‍ എ​ഫ്ബി​ഐ പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം
Share
പെ​ൻ​സി​ൽ​വാ​നി​യ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി എ​ഫ്ബി​ഐ റെ​യ്ഡ് ചെ​യ്ത​തി​ന് അ​ടു​ത്ത ദി​വ​സം യു​എ​സ് കോ​ണ്‍​ഗ്ര​സ് അം​ഗ​വും ട്രം​പി​ന്‍റെ ശ​ക്ത​നാ​യ അ​നു​യാ​യി​യു​മാ​യ പെ​ൻ​സി​ൽ​വാ​നി​യ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ് സ്ക്കോ​ട്ട് പെ​റി​യു​ടെ മൊ​ബൈ​ൽ ഫോ​ണും എ​ഫ്ബി​ഐ യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ പി​ടി​ച്ചെ​ടു​ത്തു.

ഓ​ഗ​സ്റ്റ് 9 ചൊ​വ്വാ​ഴ്ച രാ​വി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി യാ​ത്ര​യ്ക്കൊ​രു​ങ്ങ​വേ മൂ​ന്ന് എ​ഫ്ബി​ഐ ഏ​ജ​ന്‍റു​മാ​ർ ത​ന്നെ സ​ന്ദ​ർ​ശി​ച്ചു സെ​ൽ​ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത​താ​യി സ്ക്കോ​ട്ടി​ന്‍റെ ഓ​ഫി​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. എ​ഫ്ബി​ഐ​ക്ക് എ​ന്‍റെ ഫോ​ണ്‍ ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ങ്കി​ൽ എ​ന്‍റെ അ​റ്റോ​ർ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​നു​ള്ള സൗ​ക​ര്യം താ​ൻ ത​ന്നെ ഒ​രു​ക്കി​കൊ​ടു​ക്കു​മാ​യി​രു​ന്നു​വെ​ന്നും പെ​റി പ​റ​ഞ്ഞു.

പെ​റി​യു​ടെ അ​റ്റോ​ർ​ണി​യും ട്രം​പ് ലീ​ഗ​ൽ ടീ​മം​ഗ​വു​മാ​യ ജോ​ണ്‍ റോ​ലി ഇ​തി​നെ കു​റി​ച്ചു പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തി​നു വി​സ​മ്മ​തി​ച്ചു.

2020 തെ​ര​ഞ്ഞെ​ടു​പ്പു അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് ട്രം​പ് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച സ്ക്കോ​ട്ട് പെ​റി​യെ ക​ണ്‍​ഗ്ര​ഷ​ണ​ൽ ഇ​ൻ​വെ​സ്റ്റി ഗേ​റ്റേ​ഴ്സ് പ്ര​ത്യേ​കം നോ​ട്ട​മി​ട്ടി​രു​ന്നു.

വൈ​റ്റ് ഹൗ​സ് രേ​ഖ​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ലും കാ​പ്പി​റ്റോ​ൾ ആ​ക്ര​മ​ണ​ങ്ങ​ളി​ലും പെ​റി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നാ​ണു ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ശ​യി​ക്കു​ന്ന​ത്. പ്രോ ​ട്രം​പ് ഫ്രീ​ഡം കോ​ക്ക​സി​ന്‍റെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണു സ്ക്കോ​ട്ട് പെ​റി. എ​ഫ്ബി​ഐ ന​ട​ത്തു​ന്ന തി​ര​ക്കു പി​ടി​ച്ച നീ​ക്ക​ങ്ങ​ൾ ട്രം​പ് 2024 ൽ ​സ്ഥാ​നാ​ർ​ഥി​യാ​കു​മോ എ​ന്ന ഭ​യ​ത്താ​ലാ​ണെ​ന്നു സ്ക്കോ​ട്ട് പെ​റി പ​റ​ഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്