• Logo

Allied Publications

Middle East & Gulf
കെകെഎം​എ​യും ആ​സ്റ്റ​ർ മിം​സും കൈ​കോ​ർ​ക്കു​ന്നു
Share
കോ​ഴി​ക്കോ​ട്: കു​വൈ​റ്റി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ബ​ല​മു​ള്ള സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കു​വൈ​റ്റ് കേ​ര​ള മു​സ്ലീം അ​സോ​സി​യേ​ഷ​നും ആ​സ്റ്റ​ർ മിം​സും സേ​വ​ന പാ​ത​യി​ൽ കൈ​കോ​ർ​ക്കു​ന്നു. കെകെഎം​എ​യു​ടെ അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷ കേ​ര​ള​ത്തി​ലെ വി​വി​ധ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലു​ക​ളി​ലൂ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​വാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന് തു​ട​ക്കം കു​റി​ച്ച​ത് . കേ​ര​ള​ത്തി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഭാ​വി​യി​ൽ തു​ട​ങ്ങാ​ൻ ഇ​രി​ക്കു​ന്ന​തു​മാ​യ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഈ ​സ്കീം ബാ​ധ​ക​മാ​യി​രി​ക്കും.

ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി പ​രി​ശോ​ധ​ന മു​ത​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ വ​രെ​യു​ള്ള വി​വി​ധ​ങ്ങ​ളാ​യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ൽ കെകെഎം​എ അം​ഗ​ങ്ങ​ൾ​ക്കും, അ​വ​രു​ടെ കു​ടും​ബ​ത്തി​നും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കും. ഇ​തി​നാ​യി ഓ​രോ അം​ഗ​ത്തി​നും അ​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്രി​വി​ലേ​ജ് കാ​ർ​ഡ് ന​ൽ​ക​പ്പെ​ടും.

’കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ പൊ​തു സ​മൂ​ഹ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട് കെകെഎം​എ. ആ​സ്റ്റ​റു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഈ ​ഇ​ട​പെ​ട​ലു​ക​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​വാ​ൻ സാ​ധി​ക്കും എ​ന്ന് മാ​ത്ര​മ​ല്ല കെകെഎം​എ​യു​ടെ അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മി​ക​വു​റ്റ രീ​തി​യി​ൽ ല​ഭ്യ​മാ​ക്കു​വാ​നും ഇ​തു​വ​ഴി സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് മിം​സ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഫ​ർ​ഹാ​ൻ യാ​സീ​ൻ പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രാ​യ കെകെഎം​എ അം​ഗ​ങ്ങ​ൾ​ക്ക് ഇ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ. ​സി​ദ്ദീ​ഖ് പ​റ​ഞ്ഞു.

ഇ​തു​സം​ബ​ന്ധ​മാ​യ ധാ​ര​ണാ​പ​ത്രം കൈ​മാ​റ​ൽ ച​ട​ങ്ങ് ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ൽ ന​ട​ന്നു. മിം​സി​നെ പ്ര​തി​നി​ധി​ക​രി​ച്ചു ഡ​യ​റ​ക്ട​റും സി​ഇ​ഒ യു​മാ​യ ഫ​ർ​ഹാ​ൻ യാ​സീ​ൻ, സീ​നി​യ​ർ ഡോ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും കെകെഎം​എ പ്ര​തി​നി​ധി​ക​രി​ച്ചു കെ ​സി​ദ്ദി​ഖ് ,അ​ക്ബ​ർ സി​ദ്ദി​ഖ്, എ​ൻ.​എ മു​നീ​ർ, അ​ബ്ദു​ൽ ഫ​താ​ഹ് ത​യ്യി​ൽ, എ.​പി അ​ബ്ദു​ൽ സ​ലാം, കെ. ​ബ​ഷീ​ർ, റ​ഷീ​ദ് സം​സം, മു​നീ​ർ കു​ണി​യ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.