• Logo

Allied Publications

Americas
ഷിക്കാഗോ സെന്‍റ് മേരീസ് സമ്മർ ക്യാമ്പിന് സമാപനം
Share
ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസം നീണ്ടു നിന്ന വിശ്വാസോത്സവം നടത്തി. കുട്ടികളുടെ വിശ്വാസ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് പ്രയോജന പ്രദമായ നിരവധി ക്ലാസ്സുകളും പ്രോഗ്രാമുകളും ക്യാമ്പിൽ ഉണ്ടായിരുന്നു.

വികാരി ഫാ . തോമസ് മുളവനാൽ ദീപം തെളിയിച്ചു ഉദ്‌ഘാടനം ചെയ്തു . മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഫാ . പോൾ ചൂരതോട്ടിൽ , ഫാ . ലിജോ കൊച്ചുപറമ്പിൽ , ഫാ . തോമസ് മുളവനാൽ ഫാ . ജെറി മാത്യു , ഡോ . എമിലി ചാക്കോ , അജിമോൾ പുത്തൻപുരയിൽ , ഷൈനി വിരുത്തികുളങ്ങര , സൂസൻ ഉതുപ്പ് , ജോമോൾ ചെറിയത്തിൽ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ എടുത്തു.



നിരവധി ഇൻഡോർ , ഔട്ട്ഡോർ ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു . സാനിയ മുല്ലപ്പള്ളി, ആലീസിയ കോലടി , ആൻഡ്രൂ തേക്കുംകാട്ടിൽ എന്നിവർ മികച്ച പ്രകടനത്തിന് നല്ല ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടു.

ബിനു ഇടകരയിൽ, ഫെലിക്സ് പൂത്തൃക്കയിൽ , അലക്സ് ചക്കാലക്കൽ , ജിനു നെടിയകാലായിൽ, ആഞ്ജലീന കണ്ണച്ചാൻപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം വോളന്‍റിയർമാർ ക്യാമ്പിന്‍റെ വിജയത്തിനായി വിവിധ ദിവസങ്ങളിലായി സേവനം ചെയ്തു . 130 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഫാ . സ്റ്റീഫൻ നടക്കുഴക്കൽ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.

സമാപന വേളയിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൈക്കാരൻമാരും സിസ്റ്റർമാരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി . ഫാ . ലിജോ കൊച്ചുപറമ്പിൽ , സജി പൂത്തൃക്കയിൽ എന്നിവരായിരുന്നു ക്യാമ്പ് ഡയറക്ടർമാർ .

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5