• Logo

Allied Publications

Europe
യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: ക്യാ​പ്റ്റ​ൻ​മാ​രു​ടെ യോ​ഗ​വും ഹീ​റ്റ്സ് ന​റു​ക്കെ​ടു​പ്പും ബ​ർ​മിം​ഗ്ഹാ​മി​ൽ
Share
ല​ണ്ട​ൻ: യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2022 ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ 10ന് ​വാ​ൽ​സാ​ളി​ലെ റോ​യ​ൽ ഹോ​ട്ട​ലി​ൽ ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദേ​ശീ​യ സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം ചേ​രു​ക​യാ​ണ്. അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​യ​പ്ര​ഖ്യാ​പ​ന​വും അ​തി​നെ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ഇ​ന്ന​ത്തെ ദേ​ശീ​യ സ​മി​തി യോ​ഗ​ത്തി​ൽ ഉ​ണ്ടാ​വും.

ഓ​ഗ​സ്റ്റ് 27 ന് ​റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന യു​ക്മ​യു​ടെ ഏ​റ്റ​വും വ​ലി​യ പ​രി​പാ​ടി​യാ​യ വ​ള്ളം​ക​ളി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തും. വ​ള്ളം​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

യു​ക്മ ദേ​ശീ​യ സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​രം നാ​ലി​ന് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2022 ൽ ​പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​ൻ​മാ​രു​ടെ യോ​ഗം ന​ട​ക്കു​ന്ന​താ​ണ്. യോ​ഗ​ത്തി​ൽ വ​ച്ച് വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് വ​ള്ളം​ക​ളി സം​ബ​ന്ധി​ച്ചു​ള്ള പൊ​തു​വാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇ​വ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ര​ജി​സ്ട്രേ​ഷ​ൻ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ സ​മി​തി​യം​ഗം ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ ന​ൽ​കു​ന്ന​താ​ണ്. തു​ട​ർ​ന്ന് വ​ള്ളം​ക​ളി​യു​ടെ ഹീ​റ്റ്സു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ക്കു​ന്ന​താ​യി​രി​ക്കും. വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ ടീ​മു​ക​ളു​ടെ​യും ക്യാ​പ്റ്റ​ൻ​മാ​ർ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ചി​ട്ട​യാ​യി​ട്ടാ​ണ് പു​രോ​ഗ​മി​ച്ചു വ​രു​ന്ന​ത്. ആ​ഗ​സ്റ്റ് 27 ന് ​ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യും കാ​ർ​ണി​വ​ലും ച​രി​ത്ര സം​ഭ​വ​മാ​ക്കു​വാ​ൻ യു​ക്മ ദേ​ശീ​യ സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ​യു​ടെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ യു​ക്മ ദേ​ശീ​യ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ വ​ലി​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. ഈ ​വ​ർ​ഷം വ​ള്ളം​ക​ളി​ക്ക് രാ​ഷ്ട്രീ​യ സി​നി​മാ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​ത്തി​ച്ചേ​രും.

മ​നോ​ജ് കു​മാ​ർ പി​ള്ള നേ​തൃ​ത്വം കൊ​ടു​ത്ത സ്ഥാ​ന​മൊ​ഴി​ഞ്ഞ ദേ​ശീ​യ സ​മി​തി വ​ള്ളം​ക​ളി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 27ന് ​ഷെ​ഫീ​ൽ​ഡി​ന​ടു​ത്ത് റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും വ​ള്ളം​ക​ളി മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

കാ​ണി​ക​ളാ​യി ഈ ​വ​ർ​ഷം കൂ​ടു​ത​ൽ പേ​ർ വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന് എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ദേ​ശീ​യ സ​മി​തി​യി​ൽ നി​ന്നും വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ ചു​മ​ത​ല നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജോ വ​ർ​ഗീ​സി​നാ​യി​രി​ക്കും. അ​വ​സാ​ന വ​ർ​ഷം വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന് എ​ക​ദേ​ശം 7000 ആ​ളു​ക​ൾ കാ​ണി​ക​ളാ​യി എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. ഇ​പ്രാ​വ​ശ്യം പ​തി​നാ​യി​ര​ത്തോ​ളം പേ​രെ​ങ്കി​ലും വ​ള്ളം​ക​ളി കാ​ണു​ന്ന​തി​ന് എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ലും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കാ​ർ​ണി​വ​ലി​ലും പ​ങ്കെ​ടു​ത്ത് ഒ​രു ദി​വ​സം മു​ഴു​വ​നും ആ​ഹ്ളാ​ദി​ച്ചു​ല്ല​സി​ക്കു​വാ​ൻ വേ​ണ്ടി നി​ര​വ​ധി അ​സോ​സി​യേ​ഷ​നു​ക​ളും മ​റ്റ് സം​ഘ​ട​ന​ക​ളും ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര​ക​ൾ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ലേ​ക്ക് സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ്.

ന്ധ​യു​ക്മ കേ​ര​ളാ പൂ​രം വ​ള്ളം​ക​ളി 2022ന്ധ ​മ​ത്സ​രം കാ​ണു​ന്ന​തി​ന് മു​ൻ​കൂ​ട്ടി അ​വ​ധി ബു​ക്ക് ചെ​യ്ത് മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​വാ​ൻ ഏ​വ​രേ​യും യു​ക്മ ദേ​ശീ​യ സ​മി​തി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2022 സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ 07904785565
കു​ര്യ​ൻ ജോ​ർ​ജ് 07877348602
ഷീ​ജോ വ​ർ​ഗീ​സ് 07852931287

യോ​ഗം ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം:
Royal Hotel,
Ablewell Street,
Walsall,
WS1 2EL.

വ​ള്ളം​ക​ളി ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം:
Manvers Waterfront Boat Club
Station Road, WathuponDearne, Rotherham,
South Yorkshire,
S63 7DG

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.